Wednesday, December 06, 2006

ആര്‍ദ്രം


ആതുരാലയം അവളെ മാടി വിളിച്ചു...
മൗനം പേറിയ ഗുളികകള്‍ അവളില്‍ തേരോട്ടം തുടങ്ങി...
വലതുകണ്ണിലെ കറുത്തപാടില്‍ നിസഹായത പടര്‍ത്തുന്ന നൊമ്പരം...

ആ പനി..
മനസില്‍ ആഞ്ഞടിക്കുന്ന ചോദ്യങ്ങളായിരുന്നു...
ഒഴിഞ്ഞു മാറലായിരുന്നു ഇപ്പോള്‍ നാം കാണുന്ന ഈ മരുന്നുകുപ്പികള്‍...
ഈ നഗരം വിടാന്‍ അവള്‍ക്കാവില്ല..
അതാവാം മാലാഖമാരുടെ മരുന്നുനിറച്ച സിറിഞ്ചുകള്‍
അവളെ കുത്തി നോവിച്ചിട്ടും കരായാതിരുന്നത്‌....

നീ സങ്കടപെടാതിരിക്കുക..
കാലം കരയിച്ചാല്‍ മുഖം തിരിച്ച്‌ കരയുക
നിന്റെ കണ്ണുനീര്‍ തുള്ളികള്‍
എന്റെ കണ്ണുകള്‍ക്ക്‌ തിമിരം ബാധിക്കുമ്പോള്‍ മാത്രം ഉതിര്‍ന്നുവീഴട്ടെ..

7 comments:

ഗുപ്തന്‍സ് said...

#.നന്ദി !.

ഗിരീഷ്‌ എ എസ്‌ said...

mazha...
maunam...
ithinidayil orormayai....
oru mayilpeelikkalam

വിചാരം said...

ഒരു ബഹളത്തില്‍ നിന്നാണ് നിന്നെ ഞാന്‍ തിരിച്ചറിയുന്നത്.
നിസ്സഹായതയുടെ മുഖഭാവത്തോടേ ഒന്നും പറയാതെ...
ആത്മാര്‍ഥമായ വരികള്‍ക്കേറ്റ മുറിവുകള്‍ ഉണങ്ങാതെ
ഒരാള്‍ നിനക്ക് വേണ്ടി തേങ്ങി .
ആ തേങ്ങള്‍ വിദ്വേഷങ്ങളെ പനിനീര്‍ പൂക്കളാക്കി
ആ പൂവ്വ് നിനക്കായ്
സ്നേഹം
ആര്‍ദ്രത

കവിതകളെല്ലാം ഒരുമിച്ച് പ്രിന്‍റെടുക്കട്ടെ...

chithrakaran ചിത്രകാരന്‍ said...

ആശുപത്രി കിടക്കയിലും ഒരു കാവ്യലോകമുണ്ടെങ്കില്‍ ജന്മങ്ങള്‍ തികയില്ല.

Viswaprabha said...

പരീക്ഷണം

:: niKk | നിക്ക് :: said...

ഈ ചിത്രങ്ങളൊക്കെ എവിടുന്ന്‌?

ശങ്കു ദാദ said...

വര്‍മ്മജിയുടെ എല്ലാ സൃഷ്ടികളിലും ഒരു വിഷാദം നിഴലിച്ചു കാണുന്നല്ലോ.....

ശങ്കര്‍ ഇളയത്‌...