Wednesday, December 01, 2010

പകരം

ചില മുഖങ്ങളങ്ങനെയാണ്‌;
ആയിരങ്ങള്‍ നിരന്നുനിന്നാലും
പകരമാവില്ല.
നീയും അങ്ങനെയായിരുന്നു
ശിഥിലമായിപ്പോയ
അനേകം സ്വപ്‌നങ്ങള്‍ക്ക്‌
പകരം കിട്ടിയവള്‍...
ഒടുവില്‍;
ഒരൊറ്റ നാണയത്തില്‍
പതിഞ്ഞുപോയ
ചലിക്കാത്ത ചിഹ്നത്തില്‍
നീ തളക്കപ്പെടുമ്പോഴും
ഞാന്‍ നിഗൂഡമായൊരു
കിനാവിന്റെ പുറകെയായിരുന്നു...
ഭൂമി മുഴുവന്‍ പരക്കുന്ന
നിലാവിന്റെ സ്രോതസ്സ്‌
ഒന്നാണെന്ന തിരിച്ചറിവിലാണ്‌
പകരം വെക്കാനാവാത്ത
നിന്റെ മുഖത്ത്‌ ഞാന്‍ ചുംബിക്കുന്നത്‌...
നീയും തിരിച്ചറിയണം;
പ്രണയമെന്ന നെരിപ്പോട്‌
നെഞ്ചിലേറ്റുന്നവന്റെ വിങ്ങലാണ്‌
പ്രപഞ്ചത്തില്‍
ചലനം ബാക്കിയാക്കുന്ന ജീവതാളമെന്ന്‌...

14 comments:

ഗിരീഷ്‌ എ എസ്‌ said...

പകരം........

രമേശ്‌ അരൂര്‍ said...

അനേകം മുഖങ്ങള്‍ക്കു പകരം കിട്ടിയതല്ലേ
തീര്‍ച്ചയായും പകരം മറ്റൊരു മുഖവും ഉണ്ടാകും ..

SAJAN S said...

ചില മുഖങ്ങളങ്ങനെയാണ്‌.... :)

M.R.Anilan -എം. ആര്‍.അനിലന്‍ said...

ഭൂമി മുഴുവന്‍ പരക്കുന്ന
നിലാവിന്റെ സ്രോതസ്സ്‌
ഒന്നാണെന്ന തിരിച്ചറിവിലാണ്‌
പകരം വെക്കാനാവാത്ത
നിന്റെ മുഖത്ത്‌ ഞാന്‍ ചുംബിക്കുന്നത്‌...
-ഈ വരികൾക്ക് ഒരു ക്ളാപ്പ്!

ഭൂതത്താന്‍ said...

പ്രണയത്തിന്റെ തിരിച്ചറിവുകള്‍

Ranjith chemmad / ചെമ്മാടൻ said...

പകരം!!!

ശ്രീജ എന്‍ എസ് said...

ഗിരി,

പകരം വയ്ക്കാനില്ലാത്ത എന്തെല്ലാം അല്ലെ..

Unknown said...

നെഞ്ചില്‍ ഒരു ചൂണ്ടക്കൊളുത്ത്‌ വീഴുമ്പോലെ... നന്ദി

Vinodkumar Thallasseri said...

പകരം വെക്കാന്‍ ഇല്ലാത്തത്‌.

khader patteppadam said...

പ്രണയമാണഖിലസാരമൂഴിയില്‍...

ഫ്രാന്‍സിസ് said...

enthe kavitha maranno
r u j e e n a

ഭാനു കളരിക്കല്‍ said...

ഭൂമി മുഴുവന്‍ പരക്കുന്ന
നിലാവിന്റെ സ്രോതസ്സ്‌
ഒന്നാണെന്ന തിരിച്ചറിവിലാണ്‌
പകരം വെക്കാനാവാത്ത
നിന്റെ മുഖത്ത്‌ ഞാന്‍ ചുംബിക്കുന്നത്‌...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയമെന്ന നെരിപ്പോട്‌
നെഞ്ചിലേറ്റുന്നവന്റെ വിങ്ങലാണ്‌
പ്രപഞ്ചത്തില്‍
ചലനം ബാക്കിയാക്കുന്ന ജീവതാളമെന്ന്‌...

ലക്ഷ്യം തെറ്റിയ തോണി said...

👌