
ഇനിയെന്റെ സ്മൃതി നീ...
ഉരുകിയൊലിച്ച്
എന്നിലലിഞ്ഞ്
നീ നിന്നിലൊരഗ്നി തിരഞ്ഞകന്നു പോയി...
സീനികാ വസ്ത്രം...
ഇതളുകളില്‍
ശലഭചിത്രം പതിഞ്ഞൊരോണക്കോടി...
ഒരു പാരിതോഷികത്തിന്
തിരിച്ചുനല്‍കിയ മറ്റൊന്ന്...
എന്റെ ചിറകിലെ
ചുവന്ന വര്‍ണങ്ങളിലൊന്ന്
നന്മകള് നേര്‍ന്നകന്നു...
ഒരു സുക്ഷിരം മതി ആകാശയാത്രാഭംഗത്തിനെന്ന്
എന്തേ നീയിനിയുമറിഞ്ഞില്ല...
കടലെന്ന് നിനച്ച് കാത്തിരുന്നത്
തിരയായിരുന്നുവെന്നറിയാതെ...
ഉപ്പൊത്തിരി മിഴികള്‍ തന്നിരുന്നു
നീയെന്റെ അഞ്ജലിയില്‍
ചൊരിഞ്ഞിരുന്നുവെന്നറിയാതെ...
തുമ്പപൂവില്ലെങ്കിലും
പൂക്കളം നന്നായിരുന്നു...
എന്റെ കണ്ണുനീര് വീണ് നനഞ്ഞ്
ചുവന്നതായിരുന്നുവെന്ന്
പറയാതെ പോയത് കാറ്റായിരുന്നില്ല...
നിന്റെ നിശ്വാസങ്ങള്‍
കണ്ടിട്ടില്ലാത്തതുകൊണ്ട്
പിരിയാനെളുപ്പമാണെന്ന്
പുസ്തകതാളിലൊരു വരിയുണ്ടായിരുന്നു...
മനസിലെ രൂപത്തിന് വിഘ്നം വരുത്താതിരിക്കാന്‍...
കവി കാണിച്ച സൂത്രപണി...