ഒഴിഞ്ഞ കോണില്‍
വൃദ്ധന്റെ രൂപത്തില്‍...
തീവണ്ടിപാളത്തില്
ശിരസറ്റ പെണ്‍കുട്ടിയായി...
ശിഖരത്തില്‍
തൂങ്ങിയാടുന്ന വീട്ടമ്മയായി...
ലോഡ്ജ്മുറിയില്‍
വിഷം തിന്ന ഗൃഹനാഥനായി...
പുഴയിലൊഴുകിയ യുവതിയായി...
ഞരമ്പറുത്ത യുവാവായി...
വിശപ്പിന്റെ വിളിക്കൊടുവില്‍
ഓര്‍മ്മകള്‍ പണയം വെച്ചൊരു വൃദ്ധയായി...
അഗ്നി വിഴുങ്ങിയ ആണ്‍കുട്ടിയായി...
'ശവങ്ങള്'
ശവമാകാനുള്ള എന്റെ മോഹങ്ങളില്‍
രാത്രി സ്വപ്നമായി
കുറെ വേട്ടപക്ഷികള്‍...
30 comments:
'ശവങ്ങള്'
ശവമാകാനുള്ള എന്റെ മോഹങ്ങളില്‍
രാത്രി സ്വപ്നമായി
കുറെ വേട്ടപക്ഷികള്‍...
വായിച്ചു...എന്താ പറയണ്ടേന്നറിയില്ല....
:(
ദൌപതി,
ശവമാകാനുള്ള മോഹങ്ങളെക്കാള്‍... നമ്മുടെ ലക്ഷ്യം തന്നെ ശവമാകാനുള്ള നിയോഗമാണെന്ന ഒരു തോന്നല്‍..!! ആ ലക്ഷ്യം ഒന്നു മാറ്റാനുള്ള് വിഫല ശ്രമങ്ങള്ക്കിടക്കല്ലേ നമ്മുടെ ദിനങ്ങള്‍ പെയ്തുതീരുന്നത്... ചിത്രകാരനെക്കൊണ്ട് കവിത ചിന്തിപ്പിക്കുന്നു.... ഈ ദ്രൌപതി !!!
:)
അത്തരം മോഹങ്ങള്‍ നല്ല കൃതികള്‍ രചിക്കാനുള്ള പ്രേരണ നല്‍കുന്നതിനുമപ്പുറം പോകാതിരിക്കട്ടേ
:)
നല്ല ആശയം
അങ്ങനെയൊന്നും പറയരുതെ...
:)
സുനില്‍
സഹയാത്രികാ...
വായിച്ചതിന് നന്ദി...
ചിത്രകാരാ...
ചിന്തിപ്പിച്ചുവെന്നറിഞ്ഞതില് സന്തോഷം...സത്യത്തില്‍ അതൊരു നിയോഗം തന്നെയാണെന്ന് വിസ്മരിക്കാതിരിക്കാന്‍ ആര്‍ക്കാവും....
അഭിപ്രായത്തിന് നന്ദി...
ശ്രീ..
വെറുതെയാട്ടോ...
സുനില്‍...
നന്ദി...
ദ്രൌപതി,
ഇങ്ങനെ എത്രയെത്ര രൂപങ്ങളില്‍ എന്തെല്ലാം കാണുന്നു നമ്മള്. കൊള്ളാം, ചിന്തിപ്പിക്കുന്ന കവിത.
ജീവിതത്തിന്റെ ദാര്‍ശനീക തലങ്ങളിലേക്ക് വായനക്കാരനെ കൈ പിടിച്ചുയര്‍ത്തുകയാണ് , ചടുലമായ വരികളിലൂടെ ദ്രൌപതി .......
കൂടുതല്‍ പറയുന്ന കുറച്ചുവരികള്‍ :)
മഴത്തുള്ളി..
പ്രോത്സാഹനത്തിന് നന്ദി...
സുകുമാരേട്ടാ..
അഭിപ്രായത്തിന് നന്ദി...
സനാതനാ...നന്ദി...
Dear drawpathi,
well and nice your poem
and i read your comment for my blog,
so i mean that only lust,
not for call girls you miss understand.
also thanks for open my eyes
and keep read and tell about my poems
also read other my poems and tell about all,
if you have time and thanks ones more. ok bye
"ശവമാകാനുള്ള എന്റെ മോഹങ്ങള്‍" എന്നത് വളരെ പ്ലെയിന്‍ ടാക്ക് ആയില്ലേ? ഒരു ഡെപ്ത് ഇല്ലാതായതു പോലെ
qw_er_ty
നല്ല ആഴമേറിയ വരിക്കള്‍..നന്നായിട്ടുണ്ട്...
സഗീര്‍,
മൂര്‍ത്തീ...
മയൂരാ..
അഭിപ്രായത്തിന് നന്ദി..
വേട്ടപ്പക്ഷികള് വേട്ടയാടുന്നത് ശവമാകാനുള്ള മോഹത്തേയോ, അതോ, ശരീരത്തേയോ? ആ മോഹത്തെ വേട്ടയാടുന്ന വേട്ടപ്പക്ഷികള് വാഗ്ദാനം ചെയ്യുന്നത് ജീവിതമാണ്.. :):):)
നന്നായിരിക്കുന്നു. ഈ മാറ്റം നല്ലതിനാണ്, നല്ലതാണ്.
കൂടുതല്‍ പിന്നീട്.
ജ്യോതി...
യോജിക്കുന്നു....
പൂര്‍ണമായും
നന്ദി...
രാജി...
നന്ദി...
നിറഞ്ഞ ചിന്ത!! അഭിനന്ദനങ്ങള്‍!!
ദ്രൌപദീ,
ശവമാകാനുള്ള യാത്രയാണു് ജീവിതം തന്നെ എന്നറിയുമ്പോള്‍....
വരികള്‍ ചിന്തിപ്പിക്കുന്നു.:)
ധ്വനി...
വേണുവേട്ടാ...
അഭിപ്രായത്തിന് നന്ദി....
വൃദ്ധന് : പ്രാരാബ്ധങ്ങളല്ല, നിരാശകളാണെന്നെ വേട്ടയാടുന്നത്.
കബന്ധമലറുന്നു... നിമിഷമേ, നീ ചോദിച്ചത് എന്റെ ജീവനാകുന്നു. ഒരു നിമിഷം കൂടെ ഉണ്ടായിരുന്നെങ്കില്‍...
ശിഖരം ചിരിക്കുന്നു... താന്‍ താന്‍ ചെയ്തതിനൊക്കെയും....
വിഷത്തിനിര ദേഹിയല്ല, ദേഹം തന്നെ !!!
വെള്ളത്തിലലിയുന്ന കറകള്‍ കറകളാണോ ?
യുവത്വം മനസ്സിലല്ലേ... വര്ഷത്തിലല്ലല്ലോ ?
(ഇനിയും ശവമാകാനാണോ മോഹം ? ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും !!!)
വികടാ..
അതൊരു പുതുചിന്തയാ..ട്ടോ...
അത്രക്കങ്ങ് പോയില്ല,,,
ശരിയാ..
എന്തിനാ ശവമാകുന്നത്
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും...
അഭിപ്രായത്തിന് നന്ദി...
ശവമാകാനുള്ള എന്റെ മോഹങ്ങളില്‍
രാത്രി സ്വപ്നമായി
കുറെ വേട്ടപക്ഷികള്‍...
നന്നായിരിക്കുന്നു
ബാജി..
അഭിപ്രായത്തിന് നന്ദി
ദ്രൗപതീ.. കവിത നന്നായി. അതുവായിച്ചനേരം എനിക്കുതോന്നിയത്...
ശവം പോലും ബാക്കി വെക്കാത്ത
ശവംതീനികളും വട്ടമിട്ടുപറക്കുന്ന
നഗരത്തിലെ ഇരുണ്ട ഇടവഴികള്‍
ദുര്‍ഗന്ധപൂരിതമായി ജീവസ്സുറ്റതായി
നിലനിന്നുപോരുന്നത് അറിയുന്നവരെത്ര?
കള്ളു ചെത്തുന്നത് കണ്ടിട്ടുണ്ടോ.?
ഫലമായിത്തീരേണ്ട പൂക്കുല മുറിച്ച്,അതില്‍ എല്ലു കൊണ്ട് മര്‍ദ്ദിച്ച് അതില്‍ നിന്നും ഇറ്റു വീഴുന്ന ജീവരക്തം..!!!
അതു മറ്റുള്ളവര്‍ക്ക് ലഹരിയാവുന്നു.
ഒരു കവിയുടെ ജീവിതവും ഇതു പോലെ തന്നെ..!!!
സ്വന്തം ജീവിതം എരിച്ച് അതില്‍ നിന്നുമൂറുന്ന ജീവ രക്തത്തെ അനുവാചകന്റെ ലഹരിയാക്കി മാറ്റുന്നവനെയല്ലേ കവി എന്നു പറയുന്നത്.?
വേറൊരു angle നിന്നു നോക്കിയാല്‍...
ദേഹി ദേഹം വിടുമ്പൊ ബാക്കിയവുന്നതിനെയല്ലേ ഈ ശവം..എന്നു പറയുന്നത്.?
ഇത്രയും നാള് താമസിച്ച വീട് വിട്ടു പോവാന്‍ ഒരല്‍പ്പം വിഷമം ഉണ്ടാവില്ലേ..അതു പോലെയാണ് മരണത്തിനു ശേഷം ആത്മാവിന്റെയും സ്ഥിതി...
അതവിടെ ചുറ്റിപ്പറ്റി നില്‍ക്കുമത്രേ.!!!
അതു കൊണ്ടാണ് ഹിന്ദു മിതോളജിയില്‍ അധിക നേരം ശരീരം കിടത്തരുതെന്ന് അനുശാസിയ്ക്കുന്നത്.
ദ്രൗപതി
നന്നായിട്ടുണ്ടു.......
നന്മകള് നേരുന്നു...
സസ്നേഹം
മന്‍സൂര്‍,നിലംബൂര്
ഏറനാടാ..
പാച്ചു
മന്‍സൂര്‍
ഒരുപാട് നന്ദി ഈ പ്രോത്സാഹനത്തിന്
നന്നായിട്ടുണ്ട്
Post a Comment