പ്രണയം
കരിയിലകളില്‍
പാദങ്ങളമരുമ്പോഴുള്ള ശബ്ദമാണ്...
മിഴികളില്‍ വീണ
കരടിന്റെ കിരുകിരുപ്പ്,
മോതിരവിരലില്‍
അവശേഷിച്ച വെളുത്തപാട്,
ദ്രവിച്ച് ചാടും മുമ്പുള്ള
ചരടിന്റെ നിലവിളി...
അതിന്റെ പരിണാമദിശയിലെ
പകര്‍ന്നാട്ടങ്ങള്‍...
സൗഹൃദം
രണ്ടു ഹൃദയങ്ങള്‍ തമ്മിലുള്ള
ചുംബനമാണ്...
മുഴച്ചുനില്‍ക്കുന്നൊരേച്ചുകെട്ടല്‍,
ഇലയടര്‍ത്തുന്ന ശിശിരത്തിന്റെ പക,
അപകര്‍ഷതയുടെ
വെയില്...
മാറ്റത്തിന്റെ
ഭൂമിക തേടുമ്പോഴുള്ള
അവശിഷ്ടങ്ങള്‍...
കണ്ണുനീര്
മനസിലെ മോഹങ്ങള്‍
പെയ്തുതീരുന്നതാണ്...
വികാരങ്ങളുടെ ഉഛസ്ഥായിലുള്ള
ഒരൊഴുക്ക്,
കവിളിനെ ധന്യമാക്കുന്ന ഗംഗ...
ചില്ലുകളടര്‍ന്ന്
വികൃതമായ
ജാലകമായി
മിഴി കനവ് തേടുന്നു...
അഴുകിയ സ്വപ്നങ്ങോട്
വെറുപ്പ് തോന്നുമ്പോള്‍
ജഡ പിടിച്ച മുടിയില്‍
വിരലൂന്നി ചിരിക്കാന്‍
പ്രണയവും സൗഹൃദവും
പ്രേരിപ്പിക്കുന്നുണ്ട്...
ഹരിച്ചുകിട്ടുന്ന കണ്ണുനീര്
ദാനം നല്‍കാം...
ഇനി നീ ചിരിക്കുക!
Friday, October 05, 2007
Subscribe to:
Post Comments (Atom)
12 comments:
ചില്ലുകളടര്‍ന്ന്
വികൃതമായ
ജാലകമായി
മിഴി കനവ് തേടുന്നു...
അഴുകിയ സ്വപ്നങ്ങോട്
വെറുപ്പ് തോന്നുമ്പോള്‍
ജഡ പിടിച്ച മുടിയില്‍
വിരലൂന്നി ചിരിക്കാന്‍
പ്രണയവും സൗഹൃദവും
പ്രേരിപ്പിക്കുന്നുണ്ട്...
ഹരിച്ചുകിട്ടുന്ന കണ്ണുനീര്
ദാനം നല്‍കാം...
ഇനി നീ ചിരിക്കുക!
നിനക്ക് ചിരിക്കാന്‍ ഞാനെന്റെ കണ്ണുനീര് ദാനം നല്കുന്നു..ഉള്ളിലെ സങ്കടം കണ്ടില്ലെന്ന് നടിച്ച് ഇനിയെത്രനാള്‍ നീയിങ്ങനെ കഴിയും...
ദാനം-പുതിയപോസ്റ്റ്
മനോഹരമായ വാക്കുകളുടെയും അര്ഥങ്ങളുടേയും സംയോഗം!!!
ഇനിയും കവിത എഴുതാന്‍ ഒരുപാട് ആശയങ്ങള്‍ മനസ്സിലുയരട്ടെ...
:)
ഉപാസന
ദ്രൌപതീ...
നല്ല വരികള്‍...
“സൗഹൃദം
രണ്ടു ഹൃദയങ്ങള്‍ തമ്മിലുള്ള
ചുംബനമാണ്...”
“കണ്ണുനീര്
മനസിലെ മോഹങ്ങള്‍
പെയ്തുതീരുന്നതാണ്...
വികാരങ്ങളുടെ ഉഛസ്ഥായിലുള്ള
ഒരൊഴുക്ക്, കവിളിനെ ധന്യമാക്കുന്ന ഗംഗ...”
ഈ വരികളെ ഒരുപാടിഷ്ടപ്പെട്ടു.
:)
അഴുകിയ സ്വപ്നങ്ങോട്
വെറുപ്പ് തോന്നുമ്പോള്‍
ജഡ പിടിച്ച മുടിയില്‍
വിരലൂന്നി ചിരിക്കാന്‍
പ്രണയവും സൗഹൃദവും
പ്രേരിപ്പിക്കുന്നുണ്ട്...
ഹരിച്ചുകിട്ടുന്ന കണ്ണുനീര്
ദാനം നല്‍കാം...
നന്നായി...
നന്നായി...
:)
ചിത്രകാരാ...
സുനില്‍
ശ്രീ...
സഹയാത്രികാ
നന്ദി...
പ്രയാസി...
ഈ
വരികള്‍
ഞാന്‍
സമര്‍പ്പിക്കുന്നു
കണ്ണുനീര്
മനസിലെ മോഹങ്ങള്‍
പെയ്തുതീരുന്നതാണ്...
വളരെ നന്നായി.
ദ്രൗപതി
നല്ല വരികള്‍
വികാരവും...പ്രണയവും
സ്നേഹവും...സമാധാനവും
എങ്ങോ കൊഴിഞു പോയൊരു
ഇണകിളിയുടെ...മിഴിനീര്കണങ്ങളുടെ
അലര്ച്ചയില്ലാത്ത കരച്ചിലായ്
തോന്നുന്നുവീ കവിതയിലെ വരികള്‍
മനസ്സിനെ മനസ്സ് കൊണ്ടു അടുത്തറിയുബോല്
നമ്മല് അവരെ അറിയുന്നു..അവര്‍ നമ്മളെയും
നന്മകള് നേരുന്നു
പ്രണയത്തെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍
എന്നുമെനിക്കിഷ്ടമാണ്
ഒറ്റത്തവണമാത്രം പ്രണയിച്ച പ്രണയം ഒരു മണ്ണാങ്കട്ടയാണെന്നെപ്പോഴും പുലമ്പുന്ന ഒരു
ഒരു സ്നേഹിതന് എനിക്കുണ്ടായിരുന്നു
ആ നിര്‍വചനം പോലും എനിക്കിഷ്ടമായിരുന്നു
എത്ര എഴുതിയാലും പൂര്‍ണത വരാത്ത
എത്ര തേഞ്ഞാലും മുനയൊടിയാത്ത എന്തോ ആണെന്നു തോന്നുന്നു ഇത്
കവിത നന്നായി
വാത്മീകീ...
നന്ദി..
മന്‍സൂര്‍
ഒരുപാട് നന്ദി
ചോപ്പ്...
നന്ദി...
Post a Comment