ആകസ്മികമായി
വായുവില്‍
രണ്ടു വാക്കുകള്‍ കണ്ടുമുട്ടി
ഒന്ന്
പിരിയും മുമ്പ്
കാമുകന്
കാമുകിയോട് പറഞ്ഞത്
അവള് കേള്‍ക്കാതെ പോയത്...
മറ്റൊന്ന്
വൃദ്ധസദനത്തിലാക്കി
തിരിച്ച് പോകും മുമ്പ്
മകന് അമ്മയോട്
യാത്ര പറഞ്ഞപ്പോള്‍
ചുണ്ടില്‍ നിന്ന് വഴുതി പോയത്...
വിരഹത്തിന്റെ തണുപ്പും
നൊമ്പരത്തിന്റെ കനവും
ആലിംഗനനിമഗ്നരായി
ഒഴുകി നീങ്ങുമ്പോള്‍
മറ്റൊരു വാക്ക്
കടന്നുപോയി...
സ്നേഹത്തിന്റെ പരിമളവുമായി
ഏതോ
കാതുകളിലേക്ക്
പോകാന്‍ കൊതിച്ച്
പകുതി ഗദ്ഗധമായി
ഒറ്റപ്പെട്ടത്...
പിരിയാനാവാത്ത
സുഹൃത്തുക്കളായി
അവ താഴേക്ക്
ഒഴുകിയിറങ്ങി...
ഗതാഗതകുരുക്കുള്ള നഗരത്തില്‍
ചക്രങ്ങള്‍ക്കടിയിലോ
ഒരു വഴിയാത്രക്കാരിയുടെ
ചെരിപ്പിനടിയിലോ
വീണ്
ഞെരിഞ്ഞമര്‍ന്നിട്ടുണ്ടാവും അവ...
Sunday, October 14, 2007
Subscribe to:
Post Comments (Atom)
25 comments:
ആകസ്മികമായി
വായുവില്‍
രണ്ടു വാക്കുകള്‍ കണ്ടുമുട്ടി
ചുറ്റിനും നമുക്ക് കാണാനാവാത്ത
വിധം
അനാഥമായി വാക്കുകള്‍ വായുവിലൂടെ
അലഞ്ഞ്തിരിയുന്നുണ്ട്...
പലതും
ഒറ്റപ്പെട്ടുപോയവരില്‍
നിന്നും
രക്ഷപ്പെട്ടവയാവാം....
വാക്ക്-കവിത (പുതിയ പോസ്റ്റ്)
അനാഥമായി വായുവില്‍ അലയുന്ന വാക്കുകള്‍ !
അസാധാരണവും മാസ്മരികവുമായ ഭാവന തന്നെ !
വര്‍മാജി അങ്ങിനെ ഒരുപാട് വാക്കുകളുണ്ട് നമുക്ക് ചുറ്റും. എല്ലായ്പ്പോഴും ഒരു പിടി ഓര്‍മകള്‍ സമ്മാനിക്കുന്ന നൊമ്പരമുള്ള വാക്കുകള്‍.
ഇനിയും ഒരുപാട് വാക്കുകള്‍ വായുവില്‍ കണ്ടുമുട്ടട്ടെ. അതൊക്കെ ഇവിടെ കവിതയായ് ഒഴുകട്ടെ.
നല്ല കവിത
:)
ഉപാസന
ദ്രൗപതി
നോവുണര്‍ത്തും ഈ വാക്കുകള്‍
നിന് വാക്കുകളിലൂടെ വരികളായ്
നിന് വരികളിലൂടെ കവിതയായ്
നിന് കവിതയിലൂടെ മനസ്സിലായ്
ഒടുവില്‍ നിന് മനസ്സിലും എന്‍ മനസ്സിലും
ഈ വാക്കുകള്‍ തൊട്ടുണര്‍ത്തിയ നോവുകള്‍
പറയാന്‍ വാക്കുകളില്ലാതെ.........
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
വിരഹത്തിന്റെ തണുപ്പും
നൊമ്പരത്തിന്റെ കനവും
ആലിംഗനനിമഗ്നരായി
ഒഴുകി നീങ്ങുമ്പോള്‍
മറ്റൊരു വാക്ക്
കടന്നുപോയി...
നന്നായിരിക്കുന്നു. ആശംസകള്‍.
ദ്രൌപതീ...
ചില വാക്കുകള്‍ അങ്ങനെയാണ്... കൊള്ളാം.
മന്‍സൂര്‍ ഭായ് യുടെ കവിത കമന്റും നന്നായി.
:)
:)
സുകുമാരേട്ടാ
നന്ദി
സുനില്‍
പ്രോത്സാഹനത്തിന് നന്ദി...
മന്‍സൂര്‍
കവിത ഇഷ്ടമായി
ഈ കവിതയെഴുതാന്‍
കാട്ടിയ മനസിന് നന്ദി...
വാത്മീകീ
ശ്രീ...
ആനന്ദ്
ഒരുപാട് നന്ദി...
ആകസ്മികമായി
വായുവില്‍
രണ്ടു വാക്കുകള്‍ കണ്ടുമുട്ടി
വാക്ക് നമ്പര്‍ ഒന്ന്..
റോജാമലരെ രാജകുമാരീ വിധിയുണ്ടെങ്കില്‍ വീണ്ടും കാണാം..
വാക്ക് നമ്പര്‍ രണ്ട്..
വിധിയുണ്ടെങ്കില്‍ വീണ്ടും കാണാം..
ദ്രൌപതീ.. ഈ കിണ്ണന് ഭാവന എവിടുന്നു കിട്ടുന്നു..
പ്രയാസിയുടെ കൂപ്പുകൈ..
പ്രയാസി
ഒരുപാട് നന്ദിയുണ്ട്
അഭിപ്രായത്തിന്
പിന്നെ
ഇത്തരം സങ്കല്പങ്ങള്
ലഭിക്കുന്നത്
യാദൃശ്ചികം...
നന്ദി...
തീം നന്നായിരുന്നു.
ഗദ്ഗധമായി.... (എന്റെ ഓര്‍മ്മയില്‍ അത് “ഗദ്ഗദമായ്“ എന്നല്ലേ വേണ്ടത് എന്ന് തോന്നുന്നു. ഒന്നു കൂടി നോക്കിയിട്ട് മതി. കാരണം പ്രായം കൂടി വരുന്നു, ഓര്‍മ്മകള്‍ കുറയാനുള്ള മരുന്നുകള്‍ ചെലുത്തുന്നത് കുറക്കുന്നുമില്ല)
ഏതോ
കാതുകളിലേക്ക്
പോകാന്‍ കൊതിച്ച്
പകുതി ഗദ്ഗധമായി
ഒറ്റപ്പെട്ടത്...
നല്ല കവിത, ആശയം!
ദ്രൗപതി,
കവിത ഇഷ്ട്പ്പെട്ടു. നല്ല വരികള്‍...
ആശംസകള്‍
“ഒരു കുമ്പിള് കാറ്റിനുള്ളില്‍
ഒരു കോടി വിലാപങ്ങള്‍
ഒളിഞ്ഞിരുപ്പുണ്ടാകും”
എന്ന് ഞാനും ഒരിക്കല്‍ റേഡിയോ എന്ന ബിംബത്തിലൂടെ പറയാന്‍ ശ്രമിച്ചിരുന്നു. പക്ഷെ എന്റെ ശ്രമം ശരിക്കും പരാജയപ്പെട്ടിരുന്നു. കവിതയില്‍ എന്റെ കയ്യൊതുക്കമില്ലായ്മയായിരുന്നു അത്. താങ്കളത് മനോഹരമാക്കിയിരിക്കുന്നു. അഭിനന്ദനങ്ങള്‍..
നല്ല കവിത
ഒരു വഴിയാത്രക്കാരിയുടെ
ചെരിപ്പിനടിയില്‍
തന്നെയാവണം :)
നല്ല വാക്കുകള്‍
kavitha valare nannaayi
മുരളീ..
തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനും അഭിപ്രായത്തിനും ഒരുപാട് നന്ദി...
ധ്വനി..
ഹരീശ്രി
നന്ദി...
ശിശൂ..
റോഡിയോ വായിച്ചു
ഒരുപാടിഷ്ടമായി
അഭിപ്രായത്തിന് നന്ദി...
ലതീഷ്മോഹനന്
നന്ദി...
മനു
നന്ദി...
നല്ല കവിത
ആശയം നന്നായിരിക്കുന്നു. ആ ഭാഷയും
നാട്ടുപ്രമാണി
കെ എം എഫ്
അഭിപ്രായത്തിന് നന്ദി..
മറ്റൊന്ന്
വൃദ്ധസദനത്തിലാക്കി
തിരിച്ച് പോകും മുമ്പ്
മകന് അമ്മയോട്
യാത്ര പറഞ്ഞപ്പോള്‍
ചുണ്ടില്‍ നിന്ന് വഴുതി പോയത്...
ഇത് ഞാന്‍ എന്നും കാണുന്ന നൊമ്പരമാണ്. എന്റെ അപക്വതയെ കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ട് എഴുതാന്‍ ധൈര്യം കിട്ടിയില്ല, വളരെ നനായിരിക്കുന്നു
മോളില് വലതുവശത്ത് നില്ക്കണ പെണ്ണേതാ...
അതാണോ കവിത...
നമുക്ക് ചുറ്റും അനാഥമായി വായുവിലൂടെ അലഞ്ഞ് തിരിയുന്ന വാക്കുകള്‍...!
സൂപ്പര്‍ ഭാവന...!!!
Post a Comment