Wednesday, October 24, 2007

ഉടുപ്പ്‌

കവചം
നിന്റെ കാഴ്ചയെ ഭയന്ന്‌...
അന്ധത നിന്നെ മൂടുമ്പോള്‍
നഗ്നയായി ലോകം കീഴടക്കുകയാണെന്റെ ലക്ഷ്യം...

ആണികള്‍
അഴകള്‍ക്ക്‌ താങ്ങായി
നനഞ്ഞ്‌ ഈറനായി
എന്റെ ഞാണിന്മേല്‍കളി കാണാന്‍
കാറ്റും
വെയിലും
കമിതാക്കളായെത്തി...

ഈര്‍പ്പമകലും തോറും
നോവുന്നുണ്ടെന്ന്‌
നീയറിഞ്ഞില്ല...
കടുത്ത ചൂടില്‍
ഞാനുരുകി തുടങ്ങിയിട്ടും
ഗൗനിക്കാതെ നീ നടന്നുപോയി
ഒടുവില്‍
വഴിതെറ്റിവന്ന
മഴയോട്‌
നന്ദി പറയേണ്ടി വന്നു...

നിന്റെ മെത്തയില്‍
അഗ്നിതുപ്പുന്ന
ഇരുമ്പിനെ ഭയന്ന്‌
അനങ്ങാതെ കിടക്കുമ്പോള്‍
എന്നിലേക്ക്‌
വീണ്ടും
അഗ്നി കുടഞ്ഞിട്ട്‌ ക്രൂരനായതെന്തിന്‌...
പാതി മരിച്ചിട്ടും
നിന്റെ
അലങ്കാരത്തിന്‌
കൂട്ടിരിക്കേണ്ടി വന്നപ്പോള്‍
ആദ്യമായി
ഓര്‍ത്തു...

പണ്ട്‌
ചില്ലുകൂട്ടില്‍
പ്രതിമയോടൊട്ടി കിടന്ന
എന്റെ ജീവിതത്തെ കുറിച്ച്‌...

30 comments:

ഗിരീഷ്‌ എ എസ്‌ said...

കവചം
നിന്റെ കാഴ്ചയെ ഭയന്ന്‌...
അന്ധത നിന്നെ മൂടുമ്പോള്‍
നഗ്നയായി ലോകം കീഴടക്കുകയാണെന്റെ ലക്ഷ്യം...

ഒരുടുപ്പിന്റെ രോദനത്തെ കുറിച്ച്‌...

ഉടുപ്പ്‌-പുതിയപോസ്റ്റ്‌

Murali K Menon said...

ഇന്ന് ആദ്യം കമന്റിടാനുള്ള ഊഴം എന്റെ മാത്രം സ്വന്തം.
“ഉടുപ്പ്” എന്ന തലവാചകത്തിലാണു കവിതയെങ്കിലും അതിനപ്പുറം വിഷയങ്ങള്‍ ദ്രൌപതി കവിതയില്‍ കൊണ്ടു വന്നീട്ടുണ്ട് എന്നെനിക്കു തോന്നുന്നു. ഈ കവിതയുടെ ആദ്യ നാലുവരി വായിച്ചപ്പോഴാണ് സത്യത്തില്‍ ഞാനോര്‍ത്തത് ആര്‍ ആരില്‍ നിന്നാണ് നഗ്നത മറക്കുന്നതെന്ന്, അല്ലെങ്കില്‍ എന്തിനുവേണ്ടിയാണെന്ന്..എല്ലാം ഒരു തരം ആശ്വാസം കണ്ടെത്തല്‍ മാത്രം അല്ലേ?

ജീവിതത്തില്‍ കടന്നുപോകേണ്ടി വരുന്ന അനിവാര്യമായ അവസ്ഥകളായിരിക്കാം അതൊക്കെ, പ്രതിമയോടൊട്ടിക്കിടക്കുന്ന ജീവിതത്തെ കുറിച്ച് ഓര്‍ത്ത് നെടുവീര്‍പ്പിടുന്ന ആളുകളും, മറ്റൊരു പ്രതിമയായ് തീര്‍ന്ന് സമാശ്വാസം കണ്ടെത്തുന്നവരും ഒക്കെയായ് ജീവിതമങ്ങനെ നീണ്ടു കിടന്നുവെന്നു വരാം.

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍. ഒരുപാടിഷ്ടമായി (ദ്രൌപതിയെ അനുകരിച്ചതല്ല കേട്ടോ).

പ്രിയ ഉണ്ണികൃഷ്ണന്‍ said...

"ഈര്‍പ്പമകലും തോറും
നോവുന്നുണ്ടെന്ന്‌
നീയറിഞ്ഞില്ല...
കടുത്ത ചൂടില്‍
ഞാനുരുകി തുടങ്ങിയിട്ടും
ഗൗനിക്കാതെ നീ നടന്നുപോയി
ഒടുവില്‍
വഴിതെറ്റിവന്ന
മഴയോട്‌
നന്ദി പറയേണ്ടി വന്നു..."

Touching lines.among your writtings this is really mind blowing.

all the best

മയൂര said...

ദ്രൗപദി, ഉടുപ്പിനപുറം കൊണ്ടെത്തിച്ചിരിക്കുന്നു ഇതിലെ ആശയങ്ങള്‍..ഇഷ്ടമായി...

ശെഫി said...

നന്നായിരിക്കുന്നു

ശ്രീ said...

നന്നായിട്ടുണ്ട്.
:)

ഉപാസന || Upasana said...

Varamaa,
Uduppinte vyaakulathakaL nannaayirikkunnu. ithra varumenne ninachchilla upaasana.
aaSamsakaL
:)
upaasana

ഗിരീഷ്‌ എ എസ്‌ said...

മുരളിയേട്ടാ
നന്ദി..
കവിതയില്‍
പറയാന്‍ ശ്രമിച്ചതെല്ലാം
പൂര്‍ണമായി
മനസിലാക്കാന്‍ ശ്രമിച്ചുവെന്നതിന്‌ തെളിവാണ്‌ ഈ കമന്റ്‌..
ഒരുപാട്‌ നന്ദി..

വാത്മീകീ
നന്ദി..

പ്രിയാ...
ഈ വ്യക്തമായ
അഭിപ്രായത്തിന്‌
ഒരുപാട്‌ കടപ്പാട്‌...
നന്ദി..

മയൂരാ
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം..നന്ദി...

ശെഫി,
ശ്രീ
നന്ദി..

സുനില്‍..
അന്നെന്നെ കളിയാക്കി
ദാ..ഇപ്പോ ഇങ്ങനെ പറയുന്നു...
ഒരുപാട്‌ നന്ദി...

സുരേഷ് ഐക്കര said...

ദ്രൌപദീ,
ഉടുപ്പിന്റെ കാഴ്ച പല തലങ്ങളിലേക്ക് തുറക്കുന്നു.നല്ല വായനാനുഭവത്തിന് നന്ദി

പ്രയാസി said...

Kollamalloooooooooooo
uduppine polum vidunnille..!?

മന്‍സുര്‍ said...

ദ്രൗപദി ...

മനോഹരമീയുടുപ്പിന്‍ കാവ്യം...
നിന്‍ വരികളിലൂടെ കവിതയായ്‌ വിരിയുബോല്‍

ഒരു ഉടുപ്പിന്‍ കവിതയില്‍
ഒരുടുപ്പായ്‌ ഞാനും
ഈറനായ്‌ കിടന്നൊരാ പകല്‍ വെയിലില്‍
ഓര്‍ക്കാത്തൊരു വേളയില്‍
വന്നണഞ്ഞൊരാ മഴയില്‍
വീണ്ടുമെന്നുടുപ്പീറനായ്‌
നനഞൊട്ടിയൊരെന്‍ ഉടുപ്പിനുള്ളില്‍
ഈറനായൊരെന്‍ മനസ്സും
മറ്റൊരു പകല്‍ വെയിലിനായ്‌
ഈറനോടെ കാത്തു കിടന്നു...

നന്‍മകള്‍ നേരുന്നു

SHAN ALPY said...

ആറ്ത്തിരമ്പുന്ന ഹ്രുദയതാള,
ലയങ്ങള്‍...
ആത്മാവിനെ തൊട്ടറിയുന്നതു
പോലെ...
ആറ്ജ്ജവത്തോടെ ആരെയോതേടി അലയുന്നതുപോലെ...

ആത്മ മിത്രമ ആശംസകള്‍

ഗിരീഷ്‌ എ എസ്‌ said...

സുരേഷ്‌
പ്രയാസി
മന്‍സൂര്‍
ഷാന്‍
ഒരുപാട്‌ നന്ദി...

ഭൂമിപുത്രി said...

ഉടുപ്പുമൊരു പ്രശ്നം തന്നെ,ചിലപ്പോഴെങ്കിലും

സഹയാത്രികന്‍ said...

:)

ഹരിശ്രീ said...

കവിത വളരെ ഇഷ്ടപ്പെട്ടു...

ഗിരീഷ്‌ എ എസ്‌ said...

ഭൂമിപുത്രീ
സഹയാത്രികാ
ഹരിശ്രീ
ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി...

ധ്വനി | Dhwani said...

ദ്രൗപതി,
ശ്വാസം മുട്ടിച്ചു ഈ ചിന്തകള്‍!!

ഗിരീഷ്‌ എ എസ്‌ said...

ധ്വനി
ഒരുപാട്‌ നന്ദി

...: അപ്പുക്കിളി :... said...

Orupadishtayi.....

...: അപ്പുക്കിളി :... said...

onnu koodi parayallo...asooya thonnunnu....:)

ഗിരീഷ്‌ എ എസ്‌ said...

സജീ..
ഇവിടെയെത്തിയതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...

വേഴാമ്പല്‍ said...

ഈര്‍പ്പമകലും തോറും
നോവുന്നുണ്ടെന്ന്‌
നീയറിഞ്ഞില്ല...
കടുത്ത ചൂടില്‍
ഞാനുരുകി തുടങ്ങിയിട്ടും
ഗൗനിക്കാതെ നീ നടന്നുപോയി
ഒടുവില്‍
വഴിതെറ്റിവന്ന
മഴയോട്‌
നന്ദി പറയേണ്ടി വന്നു...
droupathi excellent,

ഗിരീഷ്‌ എ എസ്‌ said...

വേഴാമ്പല്‍
ഒരുപാട്‌ നന്ദി..

ഹരിയണ്ണന്‍@Hariyannan said...

ഉടുപ്പ്..നല്ല ചന്തമുള്ള ഉടുപ്പ്..
അഗ്നിതുപ്പി ചൂടാക്കി,വടിപോലാക്കി...
പഴകുമ്പോള്‍ ചുരുട്ടി തറയിലേക്കെറിഞ്ഞ്
അഴുക്കിനോടൊപ്പം കുഴഞ്ഞ് മറ്റൊരു വലിയ അഴുക്കായിമാറുന്ന മനോഹരമായ ഉടുപ്പ്..
മനസ്സിലേക്ക് ഞാന്‍ ഇതിനെ വലിച്ചിടുന്നു..
ഇത്തിരിചൂടുകിട്ടിയാലോ..??

ഗിരീഷ്‌ എ എസ്‌ said...

ഹരിയണ്ണാ
നന്ദി

Sanal Kumar Sasidharan said...

കവിതകൊള്ളാം.
(അതു പറഞ്ഞാല്‍ നന്ദി പിറകേവരും :).എനിക്കു നന്ദി വേണ്ട.വേണമെങ്കില്‍ ഒരു നന്ദി അങ്ങോട്ടു പിടിച്ചോളൂ)

Sandeep PM said...

ഓരൊരൊ ഉടുപ്പുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ട ആത്മാക്കള്‍..

ആദ്യത്തെ വരികളാണ്‌ എനിക്കു ഇഷ്ടപെട്ടത്‌.അവിടെ കുറച്ച്‌ വെളിച്ചമുണ്ട്‌ :)

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ഈ കവിത മനോഹരമണോ? എന്തൊ എനിക്കങ്ങനെ അനുഭവപ്പെടുന്നില്ല. യാഥാര്‍ത്യത്തിന്റെ മുഖം മൂടി വലിച്ചു കീറുംബോള്‍ അനാവരണം ചെയ്യപ്പെടുന്ന സത്യത്തിന്റെ മുഖം എപ്പോഴും സുന്ദരമായിരിക്കുമെന്ന് എനിക്ക്‌ തോന്നുനില്ല. കൊടുക്കല്‍ വാങ്ങലുകളുടെ വാതിലുകള്‍ കൊട്ടിയടച്ച്‌ സ്വയം പണിയുന്ന മൂഢസ്വര്‍ഗ്ഗങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക്‌ ചിലപ്പോള്‍ അങ്ങനെയാവാം. മനസ്സ്സിന്റെ തുറന്നു കാട്ടലുകള്‍ ധീരമായ ഒരു പോരാട്ടമായി മാറുംബോള്‍ സഹോദരി താങ്കളുടെ കവിതകള്‍ ആണത്തമില്ലയ്മ മുഖമുദ്രയാക്കി കെട്ടുകാഴ്ചകളില്‍ ബുദ്ധിഭ്രമം സംഭവിച്ച സമകാലീന സമൂഹത്തിന്റെ മുഖമടച്ചുള്ള പ്രഹരമായി തീരുന്നു, താങ്കളുടെ കവിത എന്നെ അസ്വസ്ഥനാക്കുകയും, നൊംബരപ്പെടുത്തുകയും ചെയ്യുന്നു.