ഒരോ മുറിവിന്റെ പരിണാമദിശക്കും
അസ്തമയമുണ്ട്.
കടലിന്റെ ഇരമ്പല്‍
മനസിന്റെ
മുരള്‍ച്ചയായി
മാറുമ്പോള്‍
അനുവാദം വാങ്ങാതെ വന്ന ജനനത്തെ
മരണം
മറുകരക്കെത്തിക്കാറുണ്ട്.
ഇതെന്റെ തടവറയിലെ
ചുവന്ന ചിന്തകളുടെ
നിഴലാണ്.
പരസ്പരം
പഴിപറയാതിരിക്കാന്‍
മിഴികളിലുറങ്ങിയ
നിന്റെ
കണ്ണുനീര്‍ത്തുള്ളികള്‍
ഉറക്കമുണരും മുമ്പുള്ള
എന്റെ യാത്രയാണ്...
ഇനി
പുകഴ്ത്തപ്പെട്ട് കഴിയാം...
വേദനിപ്പിച്ചെങ്കിലും
നിന്റെ
സ്വപ്നങ്ങളെ
വിലാപങ്ങളുടെ
മെത്തയിലേക്ക്
ആനയിച്ചുകൊണ്ടിരിക്കാം...
മോര്‍ച്ചറിയുടെ ശൈത്യത്തില്‍
അണുക്കള്‍ പുതപ്പ് തേടുന്നു...
ഈച്ചകള്‍ ഇര തേടുന്നു
ഉറുമ്പുകള്‍ നിര നില്ക്കുന്നു...
സ്വാര്‍ത്ഥരെന്ന് പറയരുത്...
ഞാന്‍
അലങ്കാരപ്പെട്ടിക്ക് കാത്തിരിക്കുമ്പോള്‍
കാവല്ക്കാരാകാന്
വിധിക്കപ്പെട്ടവരാണവര്‍..
നീയെന്തിന് വിതുമ്പുന്നു...
വിഷമിട്ട്
മനസിനെ കൊന്നിട്ട്
എന്തിന് വിധിയെ പഴിക്കുന്നു
Monday, November 12, 2007
Subscribe to:
Post Comments (Atom)
25 comments:
മോര്‍ച്ചറിയുടെ ശൈത്യത്തില്‍
അണുക്കള്‍ പുതപ്പ് തേടുന്നു...
ഈച്ചകള്‍ ഇര തേടുന്നു
ഉറുമ്പുകള്‍ നിര നില്ക്കുന്നു...
സ്വാര്‍ത്ഥരെന്ന് പറയരുത്...
ഞാന്‍
അലങ്കാരപ്പെട്ടിക്ക് കാത്തിരിക്കുമ്പോള്‍
കാവല്ക്കാരാകാന്
വിധിക്കപ്പെട്ടവരാണവര്‍..
ആത്മഹത്യയുടെ നാനാര്‍ത്ഥം-പുതിയ പോസ്റ്റ്
"മോര്‍ച്ചറിയുടെ ശൈത്യത്തില്‍
അണുക്കള്‍ പുതപ്പ് തേടുന്നു...
നീയെന്തിന് വിതുമ്പുന്നു...
വിഷമിട്ട്
മനസിനെ കോന്നിട്ട്
എന്തിന് വിധിയെ പഴിക്കുന്നു"
മരണത്തിന്റെ കാവല്ക്കാരന്
ഒട്ടും ധൃതിയുണ്ടാവില്ല...
എന്നാല്‍ കൃത്യനിഷ്ഠയില്
അവനോളം കണിശത മറ്റാര്‍ക്കുണ്ട്...
തീഷ്ണതയുള്ള
യാഥാര്‍ത്ഥ്യം
തുടിക്കുന്ന വരികള്‍
സമ്മാനിച്ചതിന് നന്ദി
ദ്രൗപദി...
തീഷ്ണമായ വരികള്‍.
തീക്ഷ്ണമായ വരികള്‍ക്ക് അഭിനന്ദനങ്ങള്‍, ദ്രൗപതിക്കും
ദ്രൌപതീ...
നല്ല വരികള്‍... നന്നായിരിക്കുന്നു.
അവസാന വരികളില്‍, കൊന്നിട്ട് എന്നതിനു പകരം, കോന്നിട്ട് എന്നാണ് എഴുതിയിരിക്കുന്നത്. ശ്രദ്ധിയ്ക്കുമല്ലോ.
:)
ആത്മഹത്യയുടെ നാനാര്‍ത്ഥം
നന്നായിട്ടുണ്ട്...
അഭിനന്ദനങ്ങള്‍...
നീയെന്തിന് വിതുമ്പുന്നു...
വിഷമിട്ട്
മനസിനെ കൊന്നിട്ട്
എന്തിന് വിധിയെ പഴിക്കുന്നു...
നല്ലതൊന്നും മനസ്സില്‍ തോന്നില്ലെ!???
അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി
ശ്രീ-തെറ്റു തിരുത്തുന്നു
വളരെ ഇഷ്ടായി
ആത്മഹത്യയോട് വല്ലാത്ത
അഭിനിവേഷമുണ്ടൊ..?
പേടിയാണ്,എനിക്ക് ഈ പദവും പ്രയോഗവും.
മനസ്സില്‍ തുളച്ചുകയറുന്ന കവിത.
നന്നായിരിക്കുന്നെന്ന് പറയാതെ വയ്യ.
മനോഹരമായി എഴുതിയിരിക്കുന്നു
അഭിനന്ദനങ്ങള്‍
ദ്രൗപദി ...
നല്ല ആശയം...അഭിനന്ദനങ്ങള്‍
ജീവിതം എത്ര മധുരമല്ലേ...
ആ മധുരത്തിലുമുണ്ടൊരു കയ്പ്പ്
ഇവിടെ ആര് ആരോട് പഴി പറയേണ്ടു..
ജീവിതമേ നിന്നെ പഴിക്കുന്നു ഞാന്‍
നീയില്ലായിരുന്നെങ്കില്‍ ഞാന്‍ മരിക്കുമായിരുന്നോ...
നന്മകള് നേരുന്നു
നീയെന്തിന് വിതുമ്പുന്നു...
വിഷമിട്ട്
മനസിനെ കൊന്നിട്ട്
എന്തിന് വിധിയെ പഴിക്കുന്നു
വരികള്‍ നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍
പരസ്പരം
പഴിപറയാതിരിക്കാന്‍
മിഴികളിലുറങ്ങിയ
നിന്റെ
കണ്ണുനീര്‍ത്തുള്ളികള്‍
ഉറക്കമുണരും മുമ്പുള്ള
എന്റെ യാത്രയാണ്...
സ്വഹത്യ ചെയ്യുന്നവന്റെ ചിന്ത്! :(
നല്ല കവിതയാണു. പക്ഷെ മനപ്രയാസം വന്നു!
മുരളീയേട്ടാ
സിനി
തഥാഗതാ
മന്‍സൂര്‍
ഹരിശ്രീ
ധ്വനി
അഭിപ്രായത്തിന് നന്ദി....
ആകെ സങ്കടമാവുന്നു. മുറിവേല്‍പ്പിക്കുന്ന വരികള്‍.
വായനക്കാരില്‍ വീണ്ടും നൊമ്പരം ഉണര്‍ത്തിക്കൊണ്ട് ദ്രൌപദീയുടെ മറ്റൊരു കവിത കൂടെ...
ശോകമില്ലാത്ത ഒന്നിനായുള്ള കാത്തിരിപ്പുകള്‍ക്ക് ഇനിയും അവസാനമായില്ല...
:)
ഉപാസന
ഇനി
പുകഴ്ത്തപ്പെട്ട് കഴിയാം...
വേദനിപ്പിച്ചെങ്കിലും
നിന്റെ
സ്വപ്നങ്ങളെ
വിലാപങ്ങളുടെ
മെത്തയിലേക്ക്
ആനയിച്ചുകൊണ്ടിരിക്കാം...
വളരെ അര്‍ത്ഥവത്തായ ശക്തമായ വരികള്‍....
അപര്‍ണ
സുനില്‍
ഹരിശ്രീ
അഭിപ്രായത്തിന് നന്ദി..
നീയെന്തിന് വിതുമ്പുന്നു...
വിഷമിട്ട്
മനസിനെ കൊന്നിട്ട്
എന്തിന് വിധിയെ പഴിക്കുന്നു
ജീവിതത്തില്‍ തിരിഞ്ഞു നോക്കിയാല്‍ കണ്ണുകള്‍ നിറയാത്തവരായ് ആരുമില്ല.എല്ലാ തെറ്റുകളും തിരുത്തി യാത്ര തുടരുക.
"ജേര്‍ണി ഈസ് ദി റിവാര്‍ഡ്" എന്നല്ലെ...
വരികള്‍ വിഷമമുണ്ടാക്കി...
അനുവാദം വാങ്ങാതെ വന്ന ജനനത്തെ
മരണം
മറുകരക്കെത്തിക്കാറുണ്ട്.......
മരണം ഒന്നിനും ഒരു പരിഹാരമല്ലന്ന്
ആരോ പറഞ്ഞിട്ടും
എല്ലാരുമെന്തിന് മരണത്തെ തേടുന്നു
i like it
സഗീര്‍
ദീപു
ത്രിഗുണാ..
കെ എം എഫ്
അഭിപ്രായത്തിന് നന്ദി...
മരിച്ച് ഉറുംബരിക്കുംബോള് പോലും നമ്മുടെ അഹന്തയുടെ നെറ്റിയിലിരുന്ന് ലോകത്തോട് നമ്മുടെ പ്രതിഷേധം കാഷ്ച്ചക്കാരന്റെ കണ്ണീരായി കറന്നെടുക്കണമെന്ന് ഓരോ ആത്മഹത്യക്കാരനും ആശിക്കുന്നുണ്ടായിരിക്കാം !!!
കവിത നന്നായിരിക്കുന്നു ദ്രൌപതി.
Post a Comment