Sunday, March 02, 2008

കത്ത്‌

മൂര്‍ദ്ധാവില്‍ ചുംബിക്കാതെ
ഒരു വാക്ക്‌ പോലും നിനക്കായി
കോറിയിട്ടിരുന്നില്ല...

ഉരുകി തീര്‍ന്ന മനസിനെ
നിര്‍വൃതിയുടെ
ജാലകത്തിലൂടെ
നഖം കൊണ്ട്‌ പുറത്തേക്കെറിഞ്ഞിട്ടെ
വര്‍ണങ്ങള്‍ നിറഞ്ഞ
കത്തില്‍ ഞാന്‍
പശ തേക്കുമായിരുന്നുള്ളു...

ഒട്ടും മുമ്പ്‌
ഒരു പിടി നിശ്വാസങ്ങള്‍
അതിലൊളിപ്പിച്ചിട്ടെ
ഇരുട്ടിന്റെ
തടവറയിലേക്ക്‌
പറത്തി വിടുമായിരുന്നുള്ളു...

എന്റെ നാടിന്റെ
പേര്‌ പതിയുമ്പോഴാവും
ആദ്യമായി വാക്കുകള്‍ക്ക്‌
വേദനിച്ചിട്ടുണ്ടാവുക...
നിന്റെ പേര്‌ വായിക്കുമ്പോഴാവും
ആദ്യമായി അക്ഷരങ്ങള്‍
വിലപിച്ചിട്ടുണ്ടാവുക...
സ്വകാര്യതകളില്‍
വേട്ടപക്ഷിയായി വരുന്ന
നീയുമായി
ഒരു മുഖാമുഖത്തിനൊരുങ്ങും
മുമ്പുള്ള
വിളര്‍ത്ത ഭയമാവും അവക്ക്‌...
അല്ലെങ്കില്‍...
നൊമ്പരമോ ദേഷ്യമോ
നിന്നില്‍ നിന്നടരുകയെന്നുള്ള
ആശങ്കയാവാം...

രക്തം തേച്ച്‌ പിടിപ്പിച്ച
പെട്ടിയില്‍ നിന്ന്‌...
വെളിച്ചത്തിന്റെ
അധിനിവേശത്തിലേക്ക്‌
എടുത്തെറിയപ്പെട്ടതിന്റെ
ആഘോഷമാണ്‌
നിന്റെ ശബ്ദം
എനിക്ക്‌ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്‌...

മരണമില്ലാത്ത
വാക്കുകള്‍...
നമ്മുടെ പ്രണയകൂടീരത്തില്‍
കവിതയായി കോറിയിടാന്‍....
ഇനിയും വരാതിരിക്കാനാവില്ല...
എന്റെ സ്വപ്നങ്ങള്‍ക്ക്‌....

33 comments:

ദ്രൗപദി said...

മൂര്‍ദ്ധാവില്‍ ചുംബിക്കാതെ
ഒരു വാക്ക്‌ പോലും നിനക്കായി
കോറിയിട്ടിരുന്നില്ല...

നീയറിയുന്നുണ്ടോ...
ചുംബനങ്ങളില്‍ പൊതിഞ്ഞാണ്‌ ഓരോ വാക്കുകളും നിനക്കായി എഴുതിയിടുന്നത്‌...നിന്റെയരുകിലെത്തുമ്പോള്‍ അതാണ്‌ വാക്കുകള്‍ ജ്വലിക്കുന്നതായി തോന്നുന്നത്‌...
നിന്റെ വിറയാര്‍ന്ന ചുണ്ടുകളുടെ ശബളിമയില്‍ വീണുടയുകയാണ്‌ ഞാന്‍ കോറിയിടുന്ന ഓരോ വാക്കുകളും...
എന്നിട്ടും എന്നെ തിരിച്ചറിയാതെ ഏതോ ഊഷരഭൂമിയില്‍ വസന്തം തേടിയലയുകയാണ്‌ നീ...

കത്ത്‌-പുതിയപോസ്റ്റ്‌

Sharu.... said...

നന്നായി...ഒരു ഇടവേളക്ക് ശേഷമാണല്ലോ ഇത്തവണ... നല്ല വരികള്‍
യഥാര്‍ത്ഥ സ്നേഹം തിരിച്ചറിയപ്പെടാതെ പോകില്ല. പ്രണയത്തില്‍ ചാലിച്ച അക്ഷരങ്ങളും...:)

ആഗ്നേയ said...

രക്തം തേച്ച്‌ പിടിപ്പിച്ച
പെട്ടിയില്‍ നിന്ന്‌...
വെളിച്ചത്തിന്റെ
അധിനിവേശത്തിലേക്ക്‌
എടുത്തെറിയപ്പെട്ടതിന്റെ
ആഘോഷമാണ്‌
നിന്റെ ശബ്ദം
എനിക്ക്‌ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്‌...
കനത്ത ഒരു കരിമ്പടം കൊണ്ടു മൂടിയാലും ഹൃദയം പ്രിയപ്പെട്ടവരോട് സുതാര്യമായി സംവേദിക്കും ഇല്ലേ ദ്രൌപ?
പറത്തിവിട്ട സ്വപ്നങ്ങളെ തിരിച്ചെടുക്കാനാവത്തവന്റെ വിലാപം.
നന്നായിരിക്കുന്നു
ഓ.ടോ.കരച്ചില്‍ നിര്‍ത്തൂ പ്ലീസ്

വല്യമ്മായി said...

:)

ചിതല്‍ said...

മരണമില്ലാത്ത
വാക്കുകള്‍...
നമ്മുടെ പ്രണയകൂടീരത്തില്‍
കവിതയായി കോറിയിടാന്‍....
ഇനിയും വരാതിരിക്കാനാവില്ല...
എന്റെ അക്ഷരങ്ങള്‍ക്ക്‌...

ഗ്രാമത്തിന്റെ ചിഹ്നങ്ങള്‍ ഒരോന്നും അസ്തമിച്ച്കൊണ്ടിരിക്കുന്നു. കത്ത് കൊണ്ട് വരുന്ന പോസ്റ്റ്മാനും മറവിയിലേക്ക് മാറുന്നു.
കത്ത് അത് നമ്മള്‍ മറന്ന് പോയികൊണ്ടിരിക്കുന്നു.
എന്നാലും
മരണമില്ലാത്ത
വാക്കുകള്‍...
ഇനിയും വരാതിരിക്കാനാവില്ല
നമ്മുടെ അക്ഷരങ്ങള്‍ക്ക്...

പ്രതീക്ഷിക്കാം
:)

കൃഷ്‌ | krish said...

:)

നിരക്ഷരന്‍ said...

ഒട്ടും മുമ്പ്‌
ഒരു പിടി നിശ്വാസങ്ങള്‍
അതിലൊളിപ്പിച്ചിട്ടെ....

എനിക്കാ വരികള്‍ വല്ലാതെ ഇഷ്ടമായി.

അഭിലാഷങ്ങള്‍ said...

“മൂര്‍ദ്ധാവില്‍ ചുംബിക്കാതെ
ഒരു വാക്ക്‌ പോലും നിനക്കായി
കോറിയിട്ടിരുന്നില്ല...“

അവള്‍ക്കായ് /അവനായ് കത്തെഴുതുമ്പോള്‍, ഒരോ അക്ഷരങ്ങളിലും ചുംബിക്കാതെ ഒരു വാക്കും എഴുതിയിരുന്നില്ല എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആകെപ്പാടെ രസമുണ്ട്.

പക്ഷെ, ഈ പോസ്റ്റല്‍ മെയിലുകള്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്ന വിദൂരമല്ലാത്ത ഒരു ഭാവിയില്‍ ദ്രൌപതിക്ക് ഈ കവിത മാറ്റി എഴുതേണ്ടിവരും.. ജാഗ്രതൈ...!

ആ ഭാവികാലത്ത് നിന്ന് കൊണ്ട് ചിന്തിക്കുമ്പോള്‍: അന്ന് അവള്‍ക്കായി “ഇ-മെയില്‍“ അയക്കുമ്പോള്‍ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ മൊത്തം ചുംബിക്കേണ്ടിവരുമല്ലോ എന്നൊര്‍ക്കുമ്പോള്‍..

ങും....

:-)

jithan said...

എന്നിട്ടും എന്നെ തിരിച്ചറിയാതെ ഏതോ ഊഷരഭൂമിയില്‍ വസന്തം തേടിയലയുകയാണ്‌ നീ...

താനില്ലാത്ത ഭൂമി ഊഷരമാണെന്ന തിരിച്ചറിവ് എന്നാവും ഉണ്ടാവുക.....ഒരുപക്ഷേ...ഉണ്ടായില്ലാന്നും വരാം....അല്ലേ????
പ്രണയം എഴുതുംബോള്‍ എപ്പോഴും അവസാനിക്കുന്നത് കുറെ കുത്തുകളിലാണ്....പലപ്പോഴും ചോദ്യങ്ങളിലും...
നല്ല വരികള്‍.....പതിവുപോലെ തന്നെ....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

“മൂര്‍ദ്ധാവില്‍ ചുംബിക്കാതെ
ഒരു വാക്ക്‌ പോലും നിനക്കായി
കോറിയിട്ടിരുന്നില്ല...“
എന്താ മാഷെ ഒരു വിരഹം..?
മനസ്സിന്റെ താളുകളില്‍ കാത്തുസൂക്ഷിച്ചിരിയ്ക്കുന്ന മഴവില്ലില്‍ വര്‍ണ്ണങ്ങളെ മാനം കാണിച്ചപ്പോള്‍ വിരഹാര്‍ദ്രമായി അല്ലെ ഇനിയുമാതേങ്ങല്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുമൊ.?

Gopan (ഗോപന്‍) said...

വ്രണിതമായ ഒരു മനസ്സിന്‍റെ
തേങ്ങല്‍ പോലെയീ വരികളിലെ
പ്രണയം വായനക്കാരിലേക്ക്
ഒഴുകിയെത്തുമ്പോള്‍
വികാരങ്ങളെ ഈ വരികളിലേക്ക്
ഉരുക്കിയെടുത്തതിന്
അഭിനന്ദിക്കണോ
അതോ,
ശിഥിലമായ പ്രണയത്തിന്‍റെ
നോവിനെ അനുതപിക്കണമോ
എന്നറിയാതെയായി പോയി.
ദ്രൌപദി, ഇഷ്ടമായീ വരികള്‍..

റിനുമോന്‍ said...

ഇനിയും വരാതിരിക്കാനാവില്ല...ഞാനും അങ്ങനെ തന്നെ കരുതുന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓരോ വാക്കുകള്‍ക്ക്കും ഒരായിരം അര്‍ത്ഥങ്ങള്‍...

അതുമല്ലെങ്കില്‍ ഒരു സ്നേഹസംവാദം...

ദ്രൌപദീ, വരികള്‍ കൊള്ളാം.പക്ഷേ ആവര്‍ത്തനവിരസത തോന്നിക്കുന്ന രീതിയില്‍ നിന്നും ഒന്നു മാറൂ. എല്ലാത്തിനും ഒരേ സ്വരം.

വാല്‍മീകി said...

രക്തം തേച്ച്‌ പിടിപ്പിച്ച
പെട്ടിയില്‍ നിന്ന്‌...
വെളിച്ചത്തിന്റെ
അധിനിവേശത്തിലേക്ക്‌
എടുത്തെറിയപ്പെട്ടതിന്റെ
ആഘോഷമാണ്‌
നിന്റെ ശബ്ദം
എനിക്ക്‌ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്‌...


വളരെ നല്ല വരികള്‍.

ഗീതാഗീതികള്‍ said...

ആ കത്തിലെ അക്ഷരങ്ങളുടെയും വാക്കുകളുടേയും ഭയങ്ങളും ആശങ്കകളും!
ഇതൊന്നും വായനക്കാരന്‍ അറിഞ്ഞില്ലെന്നോ???

കാവലാന്‍ said...

നന്നായിരിക്കുന്നു അഭിനന്ദങ്ങള്‍.....

"കവിതയായി കോറിയിടാന്‍....
ഇനിയും വരാതിരിക്കാനാവില്ല...
എന്റെ സ്വപ്നങ്ങള്‍ക്ക്‌...."

പ്രണയവസന്തത്തിന്റെ തുയിലുണര്‍ത്തില്‍ ഉണരാതിരിയ്ക്കാന്‍
സ്വപ്നങ്ങളുടെ സുഗന്ധം ഉള്ളിലുള്ളൊരു പൂമൊട്ടിനാവുമോ?
പ്രണയ സ്വപ്നങ്ങളുടെ ചിറകു വീശി കവിതകളിറങ്ങട്ടെ മണ്ണില്‍.

ശ്രീ said...

“മൂര്‍ദ്ധാവില്‍ ചുംബിക്കാതെ
ഒരു വാക്ക്‌ പോലും നിനക്കായി
കോറിയിട്ടിരുന്നില്ല...”

പതിവു പോലെ നല്ല വരികള്‍, ദ്രൌപതീ...
:)

RaFeeQ said...

പ്രണയത്തില്‍ കോറിയിട്ട കവിത കാണാതിരിക്കാനാവുമോ..

നന്നായിരിക്കുന്നു.. :)

Teena C George said...

വെള്ളക്കടലാസില്‍ നീല മഷികൊണ്ട് കുറിച്ച ഹൃദയാക്ഷരങ്ങള്‍ ഏഴാംകടലും കടന്ന് മനസ്സുകളെ ബന്ധിപ്പിച്ചു നിറുത്തിയ ഒരു കാലമുണ്ടായിരുന്നു...
എന്നാല്‍ ഇവിടെ ഈ കത്തിന്റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍...
ചുംബനങ്ങളും നിശ്വാസങ്ങളും നിറച്ച് പറത്തിവിടുന്നതുവരെ നിര്‍വൃതി ആയിരുന്നു മനസ്സില്‍... പക്ഷെ പെട്ടന്ന് അതു വിഹ്വലതകളായി മാറുന്നു... വേദനയും, ഭയവും, ആശങ്കയും... കത്തിലെ വാക്കുകളില്‍ മനപൂര്‍വ്വം ഒളിപ്പിച്ചുവച്ചിരിക്കുന്ന നിഗൂഡ അര്‍ത്ഥങ്ങള്‍ അല്ലെ ഈ ആശങ്കയ്ക്ക് കാരണം എന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. പറയാനുള്ളതു തുറന്നു പറഞ്ഞെങ്കില്‍, ഈ ആശങ്ക ഒരു പരിധി വരെ എങ്കിലും ഒഴിവാക്കാമായിരുന്നില്ലേ.
അതെന്തുതന്നെ ആയാലും സ്വപ്നങ്ങളുടെ പിന്‍ബലത്തില്‍, പ്രതീക്ഷയാണ് അവസാനം അവശേഷിക്കുന്നത്. കാരണം വാക്കുകള്‍ക്ക് മരണമില്ലല്ലോ...

(ഹൊ... ഒരു കവിതയെ പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ എന്തൊരു ആശ്വാസം!!! എന്തായാലും കവിത കൊള്ളാട്ടോ...)

‍പ്രാഞ്ചീസ് said...

കത്തു് പ്രാഞ്ചീസിനല്ലാന്നറിയാം. പാഞ്ചാലിക്കെന്തിനു് പ്രാഞ്ചീസ്? എന്നാലും കത്തു് തൊറന്നിരുന്നതോണ്ടു് ചുമ്മാ വായിച്ചു. വായിച്ചപ്പോ വേദന തോന്നണ എടങ്ങളിലെവടെയൊക്കെയോ കുത്തു് കൊണ്ടപോലെ. സാരല്യാ, മാറിക്കോളും.

ഉപാസന | Upasana said...

നന്നായി
:-)
ഉപാസന

ഫസല്‍ said...

പ്രണയാക്ഷരങ്ങളില്‍ കവിത തുളുമ്പുന്നു,
ആശംസകള്‍

ശെഫി said...

സുന്ദരമായ വരികള്‍

ദൈവം said...

ചില വാക്കുകള്‍ വരികള്‍ എല്ലാവര്‍ക്കുമുള്ളതല്ല :)

നവരുചിയന്‍ said...

പണ്ടു ആരോ എന്‍റെ ഓട്ടോ ഗ്രഫില്‍ എഴുതിയ ഒരു വരി .. "പണ്ടു ആരോ എന്‍റെ ഓട്ടോ ഗ്രഫില്‍ എഴുതിയ ഒരു വരി .." You will be always the answer, when some one ask me what i am thinking about . "

sivakumar ശിവകുമാര്‍ ஷிவகுமார் said...

so nice verses......so sweet......i really like this poem.....

with love,
siva.

പുടയൂര്‍ said...

കത്തിലും നിറയുന്നത് വേദനയാണല്ലോ ദ്രൌപതി. വേദനയെ വരികളാക്കുന്നതിലാണ് ദ്രൌപതിയുടെ വിജയം...
ആശംസകള്‍ ദ്രൌപതി.. ആശംസകള്‍...

ഹരിശ്രീ said...

മരണമില്ലാത്ത
വാക്കുകള്‍...
നമ്മുടെ പ്രണയകൂടീരത്തില്‍
കവിതയായി കോറിയിടാന്‍....
ഇനിയും വരാതിരിക്കാനാവില്ല...
എന്റെ സ്വപ്നങ്ങള്‍ക്ക്‌....

നല്ല വരികള്‍....

ആശംസകള്‍....

:)

ദീപു said...

ഒന്നും പറയാന്‍ ഞാനാളല്ല !

ദ്രൗപദി said...

ശാരൂ...
ആഗ്നേ..(ഈ കരച്ചില്‍ അവസാനിപ്പിക്കുകയാണ്‌..)
വല്ല്യമ്മായി
ചിതല്‍
കൃഷ്‌
നിരക്ഷരന്‍
അഭി (പറഞ്ഞതെല്ലാം ശരിയാണ്‌..)
ജിതന്‍
സജീ (ഒരിക്കലുമില്ല)
ഗോപന്‍
റിനുമോന്‍
പ്രിയാ (അഭിപ്രായം മാനിക്കുന്നു..)
വാല്‍മീകി
ഗീതേച്ചി
കാവാലന്‍ (ചില വിശ്വാസങ്ങള്‍ മാത്രം)
ശ്രീ
റഫീഖ്‌
ടീനാ (സ്വയം കുത്തിനോവിക്കുക തന്നെയായിരുന്നു ഇവിടെ)
പ്രാഞ്ചീസ്‌
സുനില്‍
ഫസല്‍
ശെഫി
ദൈവം (തീര്‍ച്ചയായും)
നവരുചിയന്‍
ശിവകുമാര്‍
ജയന്‍
ഹരിശ്രീ
ദീപു
അഭിപ്രായങ്ങള്‍ക്ക്‌ നന്ദി....

മിഥുന് രാജ് കല്പറ്റ said...

chilaranganeyaanu.....
nammal enthra pranayichaalum avar athu kandillennu nadikkum....
pakshe namukku prathyaasikkam...
naaleyekkurichu........

kavitha nannayittundu.....

My......C..R..A..C..K........Words said...

asthithwathe thedunna pranayam...!!

oru naal thirichariyum...!!!!

pranayathe......!!!!!!!!1

സിജി said...

എന്റെ നാടിന്റെ
പേര്‌ പതിയുമ്പോഴാവും
ആദ്യമായി വാക്കുകള്‍ക്ക്‌
വേദനിച്ചിട്ടുണ്ടാവുക...

എങ്ങിനെയാണ്‌ ഇത്ര ഭംഗിയുള്ള ആ വരികള്‍ എഴുതിയത്‌...