Wednesday, April 09, 2008

ഉദ്യാനം

ഇടറി നില്‍ക്കാതെന്‍
അരുകില്‍ വരിക..
ഇടമുറിയാതെ
മൊഴിഞ്ഞുകൊണ്ടിരിക്കുക...

മൗനമെഴുതിയ കണ്ണില്‍
ആഹ്ലാദത്തിന്‍ നെയ്ത്തിരിനാളമായി
ഒരു കുല കൊന്നപൂക്കള്‍..
വസന്തത്തിന്റെ കൊമ്പില്‍
തൂങ്ങിയാടുന്ന പ്രണയത്തിന്റെ മഞ്ഞ...

നാമൊന്നായി നില്‍ക്കുമ്പോള്‍
ഒരു മിടിപ്പാണ്‌
ഒറ്റ കാഴ്ചയാണ്‌
ശബ്ദമാണ്‌...നിശ്വാസമാണ്‌...

അടരാനാവാതെ നമ്മെ
ഊട്ടിയുറപ്പിച്ച
സ്നേഹത്തിന്റെ പശ...
ആശകളുടെ വാടിയിലെ
തേന്‍ നുകരുന്ന വണ്ടുകളുടെ
നിസ്വനങ്ങള്‍ കേട്ട്‌..
നിന്റെ പൂന്തോട്ടം ഞാനേറ്റുവാങ്ങുകയാണ്‌...

തല്‍പത്തില്‍
വീണുടയുന്ന മുല്ലതന്‍ രോദനം...
നെഞ്ചിലെ മുരള്‍ച്ച
ചുണ്ടുകളുടെ വിഹാരഭൂമിയില്‍
രതിയുടെ ചക്ഷകം..
വീഞ്ഞൊഴുകും നദിയില്‍
ലഹരിയുടെ നൗകകള്‍...
നഗ്നതയുടെ തടവറയിലായ
അനുരാഗത്തിന്‍ ചിത്രശലഭങ്ങള്‍...

ഗുല്‍മോഹറുകള്‍ തീര്‍ത്ത
ചുവന്ന ഉദ്യാനത്തില്‍..
പക്ഷിതൂവലുകള്‍ക്ക്‌ മുകളില്‍...
ഹൃദയങ്ങള്‍ ബന്ധിച്ചിരിക്കുമ്പോള്‍
തിരിച്ചറിയുകയാണ്‌...
ആലസ്യത്തിലമര്‍ന്നുപോയ
ഭൂതകാലത്തിന്റെ
വൃര്‍ത്ഥസ്മരണകള്‍...

23 comments:

ദ്രൗപദി said...

ഗുല്‍മോഹറുകള്‍ തീര്‍ത്ത
ചുവന്ന ഉദ്യാനത്തില്‍..
പക്ഷിതൂവലുകള്‍ക്ക്‌ മുകളില്‍...
ഹൃദയങ്ങള്‍ ബന്ധിച്ചിരിക്കുമ്പോള്‍
തിരിച്ചറിയുകയാണ്‌...
ആലസ്യത്തിലമര്‍ന്നുപോയ
ഭൂതകാലത്തിന്റെ
വൃര്‍ത്ഥസ്മരണകള്‍...

പുതുമഴ കഴിഞ്ഞ മണ്ണില്‍ വിത്തുകള്‍ നാമ്പിടുന്നത്‌ പോലെ പ്രണയം ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്‌...

ഉദ്യാനം-പുതിയ പോസ്റ്റ്‌

ആഗ്നേയ said...

മനോഹരമായ വരികള്‍....
എന്തായാലും വായിച്ചിട്ടു മനഃസമാധാനം പോയില്ല.(ഇങ്ങനെ എഴിതിക്കൂടേ എപ്പോളും?വെറുതേ പറഞ്ഞതാണേയ്.എല്ലാ ഭാവവും വേണം..എപ്പോളും കരഞ്ഞോണ്ടിരിക്കാതിരുന്നാല്‍ മതി.:-))

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആലസ്യത്തിലുറങ്ങുന്ന സ്മരണകള്‍ ഉറങ്ങട്ടെ.പുതിയ സ്വപ്നങ്ങള്‍ കാണാം...

ഇഷ്ടമായി കവിത

ബാജി ഓടംവേലി said...

nalla varikal

വാല്‍മീകി said...

നല്ല വരികള്‍.

ശ്രീ said...

:)

Rare Rose said...

ദ്രൌപദീ..,ചോരത്തുടിപ്പാര്‍ന്ന ഗുല്‍മോഹറുകള്‍ക്കിടയിലൂടെ
നടക്കുമ്പോള്‍ ബന്ധനത്തിലകപ്പെട്ട ഹൃദയത്തിന്റെ മിടിപ്പുകള്‍ എന്തൊക്കെയോ മന്ത്രിക്കുന്നു..കഴിഞ്ഞ കാലത്തിന്റെ ആലസ്യത്തിന്റെ പുതപ്പു മാറ്റി ഉണര്‍ന്നെഴുന്നേറ്റ് നടക്കാനൊരുങ്ങുമ്പോഴും ഈ ഉദ്യാനം മാടിവിളിക്കുന്നു..ഈ പൂക്കള്‍ അമര്‍ത്തിച്ചവിട്ടി പുതിയ സ്വപ്നങ്ങളിലേക്കു പോകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍....പുതുമഴയായ് പ്രണയം ഉണരുന്ന ഓരോ വരിയും കാണുമ്പോള്‍ എനിക്കു വാക്കുകള്‍ തികയാതെ വരുന്ന അവസ്ഥ..ഇനിയും തുടരൂ ദ്രൌപദീ....

ചന്തു said...

" ഇടറി നില്‍ക്കാതെന്‍
അരുകില്‍ വരിക..
ഇടമുറിയാതെ
മൊഴിഞ്ഞുകൊണ്ടിരിക്കുക... "


കൂടുതലെന്തിന്‌ ഇത്ര മതിയല്ലൊ. നന്നായി ഈ കവിതയും

RaFeeQ said...

നന്നായിട്ടുണ്ട്‌.. ഇഷ്ടപെട്ടു.. :)

പ്രണയത്തെ കുറിച്ചെഴുതാന്‍ 100 പേനയുള്ളതു പോലെ. :)

Anonymous said...

തൂങ്ങിയാടുന്ന പ്രണയത്തിന്റെ മഞ്ഞ........പ്രണയമഞ്ഞ.....അതു പതുക്കെ...പ്രണയ ചുവപ്പായി..നിന്നില്‍...

നിത്യന്‍ said...

വിഷു, കണിക്കൊന്ന, പ്രണയം എല്ലാം സുഖകരമായ ഓര്‍മ്മകള്‍. അതിനെ വരികളിലേക്ക്‌ നന്നായി ആവാഹിച്ചിരിക്കുന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനസ്സേ........നീയൊരു മാന്ത്രികന്‍ അല്ലെ...
ആശകളുടെ വാടിയിലെ
തേന്‍ നുകരുന്ന വണ്ടുകളുടെ
നിസ്വനങ്ങള്‍ കേട്ട്‌..
നിന്റെ പൂന്തോട്ടം ഞാനേറ്റുവാങ്ങുകയാണ
എനിക്ക് പറയാന്‍ വാക്കുകള്‍ ഇല്ല മാഷെ അത്രയ്ക് മനോഹരമായിരിക്കുന്നൂ
പ്രണയം അതൊരു സായന്തനക്കാറ്റുപോലെ ഉള്ളിലെ പ്രണയത്തിന്റെ കിളി കൂട്ടിനുള്ളില്‍ കിടന്ന് ചിറകിട്ടടിക്കുന്നു അല്ലെ,,

പുടയൂര്‍ said...

അടര്‍ന്ന ഇല
മരത്തെ പ്രാര്‍ത്ഥിക്കുന്നതു പോലെ...
അടരാത്ത നിന്നെ
നിദ്രയില്‍ പോലും ഉപേക്ഷിക്കില്ല ഞാന്‍....

ദ്രൌപതി
തിരിച്ചറിയുകയാണ്‌...
ആലസ്യത്തിലമര്‍ന്നുപോയ
ഭൂതകാലത്തിന്റെ
വൃര്‍ത്ഥസ്മരണകള്‍...

പുതുമഴ കഴിഞ്ഞ മണ്ണില്‍ വിത്തുകള്‍ നാമ്പിടുന്നത്‌ പോലെ പ്രണയം ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്‌...
:)

ഹരിശ്രീ said...

ഗുല്‍മോഹറുകള്‍ തീര്‍ത്ത
ചുവന്ന ഉദ്യാനത്തില്‍..
പക്ഷിതൂവലുകള്‍ക്ക്‌ മുകളില്‍...
ഹൃദയങ്ങള്‍ ബന്ധിച്ചിരിക്കുമ്പോള്‍
തിരിച്ചറിയുകയാണ്‌...
ആലസ്യത്തിലമര്‍ന്നുപോയ
ഭൂതകാലത്തിന്റെ
വൃര്‍ത്ഥസ്മരണകള്‍...

nalla kavitha...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഒരൊ പ്രണയം മന്‍സില്‍ ഒരു നിലാവു പോലെ പടര്‍ന്നു കിടക്കും.നഷ്ട്പെട്ട പ്രണയം ഒരു വലിയ നോവാണു

ദൈവം said...

പ്രകാശം പരത്തുന്ന വാക്കുകള്‍, നന്ദി.
ചഷകം മതി എന്നൂ തോന്നുന്നു

ഗീതാഗീതികള്‍ said...

പുതുനാമ്പായ് വിടര്‍ന്നൊരീ പ്രണയം
പൂത്തുലയട്ടേ കണിക്കൊന്നപ്പൂവുകള്‍പോല്‍.....

ദ്രൌ, ഈ കവിത വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ശരിയായിരുന്നുവെന്ന് കമന്റ് പേജില്‍ വന്നപ്പോള്‍ മനസ്സിലായി.

ഈ ഉദ്യാനത്തില്‍ അനേകമനേകം സുഗന്ധിപ്പൂക്കള്‍ വിടരട്ടേ......

കല|kala said...

:)

mihir said...

പ്രണയത്തിന്റെ മഞ്ഞ .....ആലസ്യത്തിലാര്‍ന്ന സ്മരണകള്‍ ......ഇനി പുതിയ നിറങള്‍ വിരിയട്ടെ ...... നന്നായിട്ടുണ്ട്

ദ്രൗപദി said...

ആഗ്നേ
പ്രിയാ
ബാജി
വാല്‍മീകി
ശ്രീ
റോസ്‌..(നിന്റെ വാക്കുകള്‍ ഇഷ്ടമായി...)
ചന്തു
റഫീക്ക്‌
പയ്യന്‍സ്‌
നിത്യന്‍
സജീ (എന്തു പറയണമെന്നറിയാതെ കുഴങ്ങുന്നു...)
ജയാ...
ഹരിശ്രീ
അനൂപ്‌
ദൈവം
ഗീതേച്ചീ
കലാ
മിഹിര്‍
പ്രോത്സാഹനങ്ങള്‍ക്ക്‌ നന്ദി...

അനില്‍ ഐക്കര said...

ബ്ലൊഗുകളിലേക്ക് ഞാന്‍ വൈകിപ്പോയൊ?
മന്ദാരം കമ്മ്യൂണിറ്റിയുടെ പിന്നാലെ അയിരുന്നു തുവരെ...

കൊള്ളാം. ഇനി ബ്ലോഗുകള്‍ വായിച്ചു തീര്‍ക്കട്ടെ.

ആത്മാന്വേഷി... said...

ഒരു നഷ്ട സ്വപ്നം പോലെ ഒരു കവിത...
തനിക്ക് കുഴപ്പമില്ലാത്ത (ഞങ്ങള്‍ സീനിയര്‍‌ കവികള്‍ അങ്ങനയേ പറയൂ..ഹി..ഹി..) ഭാവന ഉണ്ട്...ഒന്ന്നുകൂടി നന്നാക്കാം... വൃത്തം കൂടി ഒന്നു ശ്രദ്ധിക്കൂ...പുതീയ വൃത്തം ഒന്നും ഉണ്ടാക്കരുത്...
അഭിനന്ദനങ്ങളും ആശംസകളും...
ആത്മീയം

ലോലഹൃദയന്‍ said...

കവിത ഇഷ്ടമായി

നല്ല വരികള്‍.