Saturday, August 02, 2008

നമുക്കിടയില്‍

കാഴ്‌ചക്കും അന്ധതക്കുമിടയില്‍
ഓര്‍മ്മക്കും മറവിക്കുമിടയില്‍
ഉണര്‍വിനും ഉറക്കത്തിനുമിടയില്‍
പ്രണയത്തിനും വിരഹത്തിനുമിടയില്‍
ജനനത്തിനും മരണത്തിനുമിടയില്‍
മൗനത്തിന്റെ നേര്‍ത്തൊരു പാലമുണ്ട്‌...
ക്ഷയിച്ചു തുടങ്ങിയ
വികാരങ്ങളുടെ
പ്രതിസ്‌ഫുരണങ്ങള്‍ക്ക്‌
പോകാന്‍ നിര്‍മ്മിച്ചത്‌...

വെളിച്ചത്തില്‍ നിന്നും
ഇരുട്ടിലേക്ക്‌ പറിച്ചുനടും മുമ്പെ
അവ്യക്തമായൊരു
സായന്തനത്തിന്റെ മറയുണ്ട്‌...
ഇന്ദ്രിയങ്ങളിലൂടെ
മിന്നിമായുന്ന മുഖങ്ങളില്‍
വിളറിയ പ്രതിഛായകള്‍
വിതുമ്പുന്നുണ്ട്‌...
നിശബ്‌ദതയുടെ തടവറയില്‍
നിറം മങ്ങിയ
സ്വപ്‌നക്കൂട്ടുകളുണ്ട്‌...
സ്‌നേഹത്തിന്റെ തണുപ്പില്‍
വികാരത്തിന്റെ കനല്‍
വഴി തെറ്റി വീഴാറുണ്ട്‌...

`ജീവിതം'
സുഖവും ദുഖവും
ഇണചേര്‍ന്ന്‌
സ്വപ്‌നങ്ങളെ പ്രസവിച്ച്‌
ആഗ്രഹങ്ങളുടെ തീയില്‍ വെന്ത്‌
അഹങ്കാരത്തിന്റെ ചാരമായി
അന്ധകാരത്തിന്റെ
നദിയിലൊഴുകി
ശാന്തിയില്ലാതലയുന്ന
ആത്മാവിന്റെ രോദനം മാത്രം....

21 comments:

ദ്രൗപദി said...

`ജീവിതം'
സുഖവും ദുഖവും
ഇണചേര്‍ന്ന്‌
സ്വപ്‌നങ്ങളെ പ്രസവിച്ച്‌
ആഗ്രഹങ്ങളുടെ തീയില്‍ വെന്ത്‌
അഹങ്കാരത്തിന്റെ ചാരമായി
അന്ധകാരത്തിന്റെ
നദിയിലൊഴുകി
ശാന്തിയില്ലാതലയുന്ന
ആത്മാവിന്റെ രോദനം മാത്രം....

"നമുക്കിടയില്‍"-പുതിയകവിത

രണ്‍ജിത് ചെമ്മാട്. said...

"സുഖവും ദുഖവും
ഇണചേര്‍ന്ന്‌
സ്വപ്‌നങ്ങളെ പ്രസവിച്ച്‌
ആഗ്രഹങ്ങളുടെ തീയില്‍ വെന്ത്‌
അഹങ്കാരത്തിന്റെ ചാരമായി
അന്ധകാരത്തിന്റെ
നദിയിലൊഴുകി
ശാന്തിയില്ലാതലയുന്ന
ആത്മാവിന്റെ രോദനം മാത്രം...."
ഇങ്ങനെ ആവി പറക്കുന്ന വരികള്‍ക്ക്
ആദ്യ കമന്റ് എഴുതുകാന്ന് വച്ചാല്‍
അതില്പ്പരം ഒരു ഭാഗ്യം?

പ്രയാസി said...

ദ്രൌപതീ..
കുറെ നാളുകള്‍ക്കു ശേഷം ഒന്നു വന്നതാ..
ഞാനോടീ..
ആ ബാനര്‍.. അയ്യൊ ച്ച് പേടിയാവണേ....

ഫസല്‍ / fazal said...

കാഴ്‌ചക്കും അന്ധതക്കുമിടയില്‍
ഓര്‍മ്മക്കും മറവിക്കുമിടയില്‍
ഉണര്‍വിനും ഉറക്കത്തിനുമിടയില്‍
പ്രണയത്തിനും വിരഹത്തിനുമിടയില്‍
ജനനത്തിനും മരണത്തിനുമിടയില്‍
മൗനത്തിന്റെ നേര്‍ത്തൊരു പാലമുണ്ട്‌...

ഇഴയുന്ന മൌനം...
ആശംസകള്‍ ദ്രൌപതി.....

John honay said...


ഒടുവില്‍, പുണര്‍ന്നു പുല്‍കുംവരെ
എല്ലാവരെയും വിടാതെ പിന്തുടരുന്നതും
ഇടയില്‍ നില്‍ക്കുന്നതും എല്ലാം മരണം
മാത്രമാണ്.
പിന്നെ മരിക്കാത്ത ഓര്‍മ്മകളും.
മനോഹരം!

നരിക്കുന്നൻ said...

`ജീവിതം'
സുഖവും ദുഖവും
ഇണചേര്‍ന്ന്‌
സ്വപ്‌നങ്ങളെ പ്രസവിച്ച്‌
ആഗ്രഹങ്ങളുടെ തീയില്‍ വെന്ത്‌
അഹങ്കാരത്തിന്റെ ചാരമായി
അന്ധകാരത്തിന്റെ
നദിയിലൊഴുകി
ശാന്തിയില്ലാതലയുന്ന
ആത്മാവിന്റെ രോദനം മാത്രം....

എത്ര മനോഹരമായി ജീവിതത്തെ ചിത്രീകരിച്ചിരിക്കുന്നു. ജീവിതത്തിന്റെ യഥാർത്ഥ നിർവ്വചനം.

നജൂസ്‌ said...

ദ്രൌപതി...
കവിത നന്നായിരിക്കുന്നു.
തലക്കെട്ടിലെ ചിത്രം ഹൂ‍.... കിടിലന്‍... ഞാന്‍ ഐസായി.... :)

നൊമാദ്. said...

താങ്കള്‍ ബ്ലൊഗിന്റെ തലക്കെട്ട് പിക്ചര്‍ മാറ്റിയാല്‍ ഈ ബ്ലൊഗില്‍ വരുന്നവര്‍ക്ക് പേടിക്കാതെ പോവാം. വളരെ ക്രൂരമാണ് ഇത്. ദയവായി മാ‍റ്റുക.

ധ്വനി | Dhwani said...

തലക്കെട്ട് കണ്ടപ്പോള്‍ ഈ കവിതയും കഴിഞ്ഞ് പിന്നെന്തൊക്കെയോ മനസ്സില്‍ വന്നു കയറി. നന്നായിരിയ്കുന്നു.

ടെമ്പ്ളേറ്റ് കണ്ടു കിടുങ്ങിപ്പോയി. രാമ രാമ രാമ...!

ആഗ്നേയ said...

ദ്രൌപദീ..വര്‍ണ്ണിക്കാന്‍ വാക്കുകളില്ലാ..അതിസുന്ദരമായ കവിത..
ദയവായി ബാന്നെറിലെ ആ കണ്ണിന്റെ പടം മാറ്റുക.
വായനക്കാര്‍ പലതരക്കാര്‍ ഉണ്ടാകും...പ്ലീസ്..
വല്ലാത്ത വെറുപ്പും,പേടിയും തോന്നുന്നു.

പാമരന്‍ said...

ഹൌ! സമാധാനമായി.. ആദ്യമൊന്നു വന്നിട്ട്‌ ആ ബാനര്‍ കണ്ട്‌ കവിത വായിക്കാതെ തിരിച്ചു പോയതാ..

പൊറാടത്ത് said...

ശ്ശേ.. എല്ലാവരടേം കമന്റുകൾ കണ്ട്, ആ ബാനർ ഒന്ന് കണ്ട് പേടിച്ച് പോകാം ന്ന് കരുതി വന്നതാ..

വെറുത്യായി..

അനില്‍@ബ്ലോഗ് said...

" ..................
മൗനത്തിന്റെ നേര്‍ത്തൊരു പാലമുണ്ട്‌...
ക്ഷയിച്ചു തുടങ്ങിയ
വികാരങ്ങളുടെ
പ്രതിസ്‌ഫുരണങ്ങള്‍ക്ക്‌
പോകാന്‍ നിര്‍മ്മിച്ചത്‌..."

ഭാരം താങ്ങാനാവാതെ വന്നാലോ?

Teena C George said...

അല്പം താമസിച്ചു പോയോ... എല്ലാവരേയും പേടിപ്പിച്ച ആ ബാനര്‍ കാണാന്‍ പറ്റിയില്ലാ എന്നൊരു വിഷമം ബാക്കി...
എന്തായാലും കവിത നന്നായി...

Sharu.... said...

അതേയ്, മൂന്നു ദിവസത്തെ അവധിയും കഴിഞ്ഞു വന്നപ്പോഴേയ്ക്ക് എല്ല്ലാരേം പേടിപ്പിച്ച ആ ബാനര്‍ മാറ്റിക്കളഞ്ഞു. ‘എനിച്ച് ആ ബാനര്‍ കാണണം’... :)

കവിത കിടിലന്‍ ആയിട്ടോ, ജീവിതത്തെ നിര്‍വ്വചിച്ചത് വല്ലാതെ മനസ്സിനെ സ്പര്‍ശിക്കുന്നു. അഭിനന്ദനങ്ങള്‍

ശ്രീ said...

അതു തന്നെ
:)

mayilppeeli said...

മൗനത്തിനും അര്‍ഥമുണ്ട്‌, കാത്തിരിപ്പിനു സുഖവും......നന്നായിരിക്കുന്നു

Rare Rose said...

ദ്രൌപദീ..,..വരികള്‍ എല്ലാം പറയാതെ പറഞ്ഞു വെച്ചു...മൌനത്തിലടക്കപ്പെട്ട വിചാരങ്ങള്‍...ജീവിതമലിച്ചു ചേര്‍ത്ത അവസാന വരികള്‍ ...അതെത്ര സത്യമാണു..... ഇനിയും തുടരൂ ട്ടോ..:)

ഓ.ടോ :-

ആ ഭീതിയുണര്‍ത്തുന്ന ബാനര്‍ കാണാനായില്ലെന്നോര്‍ക്കുമ്പോള്‍ ഒരു ചിന്ന നിരാശയുണ്ടു.... പകരമെത്തിയ ഇളം നിറത്തില്‍ പാറിപ്പറക്കുന്ന ശലഭങ്ങള്‍ കൊള്ളാം ട്ടോ...:)

ഉപാസന || Upasana said...

Good Bhai
:-)
Upasana

O.T: puthiya blog aanallO

സുമയ്യ said...

സുഖ ദു:ഖ സമ്മിശ്ര ജീവിതത്തിനേ സുഖമുള്ളൂ ദ്രൌപതി.ഈ ലോകത്തിന്റെ സൃഷ്ടിപ്പ് തന്നെ ഒരു ബാലന്‍സിങ്ങിലാണ്, അത് തെറ്റിയാല്‍ എല്ലാം പോയി. ജനനം തൊട്ട് മരണം വരെ നാം അനുഭവിക്കുന്ന ഓരോന്നിലും നമുക്കത് ദര്‍ശിക്കാന്‍ കഴിയും.

അത്ക്കന്‍ said...

എന്തിനാ ദ്രൌപതീ ഒരു നിരാശ.മനസ്സില്‍ നന്മ മാത്രം ചിന്തിച്ച് ലാളിത്യമുള്ള ജീവിതം സ്വപ്നം കണ്ടാല്‍ പോരെ..?