മനസില്ലാത്ത ശരീരവും
മഴവില്ലു തെളിയാത്ത ആകാശവും
ശ്മശാനത്തിന്റെ അകവും പുറവുമാണ്...
തിമര്‍ത്തുപെയ്യുന്ന മഴയില്‍
നിന്റെ കരളു പറിച്ചെടുത്ത്
ഞാന്‍ സ്നേഹമളക്കും...
വേനലിന്റെ കാഠിന്യത്തില്‍
നിന്റെ ഹൃദയം പിളര്‍ന്നെടുത്ത്
എന്നോടുള്ള പ്രണയത്തിന്റെ മിടിപ്പ് നോക്കും...
ശൂന്യതയാണുത്തരമെങ്കില്‍
എന്റെ മുനയുള്ള സ്വപ്നങ്ങള്‍ക്കിരയായി
മണ്ണിലലിയേണ്ടി വരും നിനക്ക്...
നിന്റെ കണ്ണുകളില്‍
ഞാന്‍ കാഴ്ചയായില്ലെങ്കില്‍
നിന്റെ ചുണ്ടുകളില്‍ നിന്നുതിരുന്നത്
എന്നെ കുറിച്ചുള്ള വാക്കുകളല്ലെങ്കില്‍
ആ മിഴികള്‍ ഞാന്‍ പറിച്ചെടുക്കും
അധരങ്ങള്‍ ഞാന്‍ മുറിച്ചുമാറ്റും...
ഗര്‍ത്തങ്ങളായ ആ കുഴിയില്‍
നിന്നെ മാത്രം കാണുന്ന
എന്റെ കണ്ണുകള്‍ പ്രതിഷ്ഠിക്കും
നിന്നെ ചുംബിക്കാന്‍ കൊതിച്ചിരുന്ന
എന്റെ ചുണ്ടുകള്‍ ചേര്‍ത്തുവെക്കും...
നിന്റെ കൈകള്‍ എന്നെ ലാളിച്ചില്ലെങ്കില്‍
കാലുകള്‍ എനിക്ക് നേരെ ചലിച്ചില്ലെങ്കില്‍
എന്റെ കഠാരകള്‍
നൊമ്പരത്തിന്റെ കഥ പറഞ്ഞടുത്തുവരും...
നിന്നിലൊരു ദുഖ പുഴയൊഴുക്കി
മാംസത്തോടത് സല്ലപിക്കും...
എന്റെ വിരലുകള്‍ മുറിച്ച്
നിന്നില്‍ തുന്നിച്ചേര്‍ക്കും
എന്റെ കാല്പാദങ്ങള്
നിനക്ക് വഴി കാണിക്കും...
നിന്റെ ചെവി എന്റെ നിശ്വാസങ്ങളെ
തിരിച്ചറിഞ്ഞില്ലെങ്കില്‍
നിന്റെ നാസിക എന്റെ
ഗന്ധമേറ്റുവാങ്ങിയില്ലെങ്കില്‍
ഞാനവയരിഞ്ഞെടുക്കും...
നിന്നെ മാത്രം കേള്‍ക്കുന്ന ചെവിയും
നിന്റെ ഗന്ധമറിയുന്ന മൂക്കും പകരം നല്‍കും...
തിളച്ചുമറിയുന്ന മോഹങ്ങളുടെ അറവ്ശാലയില്‍
നില്‍ക്കുമ്പോഴാണറിഞ്ഞത്...
നീ നിന്നെയറിഞ്ഞില്ലെന്ന്...
നിനക്ക് നിന്നെയറിയാന്‍
എനിക്കെന്നെ നഷ്ടപ്പെടുമെന്ന്
Wednesday, November 26, 2008
Subscribe to:
Post Comments (Atom)
15 comments:
തിളച്ചുമറിയുന്ന മോഹങ്ങളുടെ അറവ്ശാലയില്‍
നില്‍ക്കുമ്പോഴാണറിഞ്ഞത്...
നീ നിന്നെയറിഞ്ഞില്ലെന്ന്...
നിനക്ക് നിന്നെയറിയാന്‍
എനിക്കെന്നെ നഷ്ടപ്പെടുമെന്ന്......
തിരിച്ചറിവുകള്ക്കെല്ലാമപ്പുറത്ത് നിന്ന്
ചിന്തകളുടെ സാന്ത്വനത്തിന് മാത്രമായി
കണ്ടെടുത്ത വരികള്‍.....
നിനക്ക് നിന്നെയറിയാന്‍..(പുതിയ കവിത)
ഈശ്വരാ മനുഷ്യന് മനഃസ്സമാധാനത്തോടെ എങ്ങനെ പ്രേമിക്കും...???
പണ്ട് “നാരായം” എന്ന കവിതയെഴുതിയ പുലിയമ്മയെവിടെ?
തിളച്ചുമറിയുന്ന മോഹങ്ങളുടെ അറവ്ശാലയില്‍
നില്‍ക്കുമ്പോഴാണറിഞ്ഞത്...
നീ നിന്നെയറിഞ്ഞില്ലെന്ന്...
നിനക്ക് നിന്നെയറിയാന്‍
എനിക്കെന്നെ നഷ്ടപ്പെടുമെന്ന്......
ഹാറ്റ്സ് ഓഫ് ഗിരീഷേ...(ന്നാലും.....)
കരള്‍ പറിച്ചെടുക്കുക.
ഹൃദയം മുറിച്ചെടുക്കുക തുടങ്ങിയ കാര്യങ്ങളോടാണല്ലാ ദ്രൌപദിവര്മ്മേ കമ്പം.
കവിത കൊള്ളാം.
:-)
ഉപാസന
ഗിരീഷ്,
മുന്‍പെഴുതിയ കവിത അല്‍പ്പം തണുത്തുപോയോ എന്നൊരു സംശയം ഉണ്ടായിരുന്നു....
കെട്ടടങ്ങിയിട്ടില്ല, താങ്കളിലെ അഗ്നിപറ്വ്വതം എന്നറിഞ്ഞ് സന്തോഷം.....
കവിത തീവ്രമായെങ്കിലും പ്രണയം അല്‍പ്പം ക്രൂരമാകുന്നുവോ?
നന്നായിട്ടുണ്ട് ട്ടോ
:)
വല്ലാത്ത അര്‍ത്ഥം പേറുന്ന വരികള്‍..
തിമര്‍ത്തുപെയ്യുന്ന മഴയില്‍
നിന്റെ കരളു പറിച്ചെടുത്ത്
ഞാന്‍ സ്നേഹമളക്കും...
ഒരു വെറൈറ്റി!!
ഗിരീഷ്...
പ്രണയത്തെ ഇത്രയും ക്രൂരമായി പറിച്ചെടുക്കാനാവുമൊ?
കഴിയാതിരിക്കില്ലാ.....
കാരണം എല്ലാവരും പ്രണയിക്കുന്നത് സ്വന്തം സ്വത്വത്തെ തന്നെയല്ലെ?
“തന്നെ മാത്രം കാണുന്ന അവളുടെ/അവന്റെ കണ്ണുകള്‍ സ്വന്തമാക്കാനല്ലെ എല്ലാ പ്രണയിതാക്കളും കൊതിക്കുന്നത്”....
ആ സത്യത്തെ ഇത്രയും നന്നായി ഗിരീഷ് ചിത്രീകരിക്കുകയും ചെയ്തു...
“നിനക്ക് നിന്നെയറിയാന്‍
എനിക്കെന്നെ നഷ്ടപ്പെടുമെന്ന്”(അതെ അവളെ മാത്രം സ്വപ്നം കാണുന്ന സ്വന്തം സ്വത്വത്തെയാണിവിടെയും പ്രണയിക്കുന്നത്...)..
വിമര്ശിച്ചതല്ലാ ട്ടൊ.... ഒരു യാഥാര്‍ത്ഥ്യം ആ കവിതയില്‍ ഒളിഞ്ഞിരിക്കുന്നത് പറഞ്ഞൂന്ന് മാത്രം....
ഹെന്റമ്മേ! ആകെ അക്രമ വാസനയാണല്ലോ! :)
ഇത്ര തീവ്രമാണോ ആ പ്രണയം? കവിത ആ ഒരു ഫീല്‍ തരുന്നുണ്ട്.
മച്ചാ...
ഇട്ടേച്ചു പോണവളുമാരെയൊക്കെ ഇങ്ങനെ തന്നെ ചെയ്യണം!!!
എനിക്കും നിനക്കുമൊന്നും കഴിയാതെ പോയതും ഇതൊക്കെ തന്നെ..:(
നിനക്ക് നിന്നെയറിയാന്‍
എനിക്ക് എന്നെയറിയാന്‍
എനിക്ക് നിന്നെയും
നിനക്ക് എന്നെയും അറിയാന്‍
നഷ്ടങ്ങളുടെ മുള്‍ക്കിരീടം ശിരസ്സിലണിയേണ്ടിവരുമെന്നോ പ്രിയപ്പെട്ട ഗിരീ....ചിന്തകള്‍ക്ക് ആശ്വാസം തരുന്നോ ഈ കവിത?? മനസ്സമാധാനം പോയി എന്നത് സത്യം....
‘മമ പ്രണയലതിക തഴയ്ക്കുവാന്‍
മരണശാഖയില് തന്നെ പടരണം’
എന്ന വരികള്‍ ഓര്‍ത്തുപോകുന്നു...ഇടയ്ക്ക് ജ്വാല എന്ന സുഹൃത്ത് പറഞ്ഞത് ശരിയല്ലേ എന്നും തോന്നിപോകുന്നു...നാം സ്നേഹിക്കുന്നത് സ്വത്വത്തെ തന്നെ..പ്രണയിനി സ്വത്വമാകുന്നത് ഒരുപക്ഷേ നാമറിയില്ല, അല്ലെങ്കില്‍ അറിയാത്തതായി നടിക്കും...
നോവ് ഒരുതരം സുഖമാകുന്നുവോ???
ആഗ്നേയാ...
ഒരെന്നാലുമില്ല..ഹ ഹ
ഉപാസന
ചുമ്മാ...
രഞ്ജിത്തേട്ടാ...
ആത്മസംതൃപ്തിക്കപ്പുറം മറ്റൊന്നും
ലഭിച്ചില്ല..പക്ഷേ ക്രൂരമാവുന്നത് പ്രണയമല്ല
കാമുകന്റെ ഹൃദയം..
വ്യതിചലിക്കുന്ന കാമുകിയെ
നേര്‍വഴിയിലേക്ക്
തിരിച്ചുവിടാനുള്ള
അവന്റെ വ്യഗ്രത..
അതിനവന് സ്വീകരിക്കുന്ന മാര്‍ഗം
ക്രൂരമാവുന്നുവോ...
ശ്രീ..
സ്മിതാ..
അരുണ്‍...
ജ്വാലാ...
വ്യാഖ്യാനിക്കും തോറും
അര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു
കവിതക്കെന്നറിയുന്നതില് ഏറെ സന്തോഷം...
പ്രണയം ഒരു സ്വപ്നമാണ്..
നമ്മള് കണ്ടുമുട്ടുന്നവരില്‍ കണ്ടെടുക്കുന്ന
പ്രത്യേകതയിലൂടെ വളരുന്ന
മനോഹരമായ ഒരു വികാരം...
ഇടക്കെപ്പോഴോ അവള് വ്യതിചലിക്കുന്നുവെന്ന്
തോന്നിയാല്‍...
അവളെ നഷ്ടപ്പെടുന്നുവെന്ന്
തിരിച്ചറിഞ്ഞാല്‍
അതവനെ ഭ്രാന്തമാക്കിയേക്കാം..
അങ്ങനെയൊരു പ്രക്ഷുബ്ധമനസില്
നിന്നും ഇങ്ങനെ ചില വരികള്‍ ഉടലെടുത്തേക്കാം...
സ്വന്തം മനസ് കണ്ടെടുക്കാനാവാത്ത അവള്‍ക്ക്
അവന്റെ മനസ് പകരം നല്കി
അവളെ തന്നെ കാണിച്ചുകൊടുക്കുന്ന
കാമുകന്റെ മനസ്
ക്രൂരമല്ല.. മറിച്ച് അത് അവളെ നഷ്ടപ്പെടുമെന്ന
അവസ്ഥയില്‍ അവളെ നേര്‍വഴി കാട്ടി
അവനിലേക്ക് തന്നെ തിരിച്ചെത്തിക്കാനുള്ള
അവന്റെ കൗശലവുമാവാം...
പക്ഷേ..
അവനൊരു വിഡ്ഡിയാണ്...
അവളിപ്പോള്‍ അവന്റെ മനസിന് മറ്റൊരു മുഖം നല്കി
ദൂരെ നക്ഷത്രങ്ങളുടെ താഴ്വര
കിനാവ് കാണുകയാവും...
അവന് അവനെ നഷ്ടപ്പെട്ടുവെന്നത്
അവളെ ആനന്ദിപ്പിക്കുകയാവും ഒരു പക്ഷേ...
ജ്വാലാ, ജിതന്‍
ഈ മറുപടി നിങ്ങളുടെ അഭിപ്രായത്തെ
തെറ്റാണെന്ന് സ്ഥാപിക്കാന്‍ വേണ്ടിയല്ല...
എന്റെ മനസില്‍ ഇങ്ങനെ ചില വരികള്‍ രൂപം കൊള്ളാനുള്ള
കാരണം സൂചിപ്പിച്ചതാണ്...
ഈ പ്രോത്സാഹനത്തിന്് ഒരുപാട് നന്ദി..
വീണ...
പ്രയാസീ...(സത്യം പറയുമ്പോ ചെവിയില്‍ പറയണ്ടേ.....)
അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി....
ഇതെന്റെ തോല്‍വിയാണ്
വാക്കുകളുടെ നീരാളിപ്പിടുത്തം
നഷ്ട്ടമായി ഞാന്‍
മൌനത്തിലോളിക്കുന്നു ....
പക്ഷെ കത്തിയെരിന്നീ
വാക്കുകള്‍ സമുദ്രത്തിലും ,
വാനത്തിലും ,അഗ്നിയിലും ,
ജലത്തിലും ,ഭൂവിലും ,
ആശംസകള്‍ കൂട്ടുകാരാ
ഈ തീവ്രമായ വരികള്‍ക്ക്
പ്രണയം അതിന്റെ തീവ്രതയില്‍....സ്സ്വന്തമാക്കലിന്റെ മൂര്‍ധന്യം...
ഒരാളും ഒന്നും ഒരിക്കലും ഇത്ര മേല്‍ സ്വന്തമാകില്ല ഗിരി....എത്ര തീവ്രമായി പ്രണയിച്ചാലും..നിനക്ക് നിന്നെ തന്നെ നഷ്ടമായാല്‍ പോലും ..ശക്തമായ വരികള്‍....വളരെ ഇഷ്ടമായി....
Post a Comment