``കണ്ണാ..
ഉരുകിയുറ്റിയ മിഴിനീരാല്‍
അവസാന തിരി തെളിക്കുന്നു ഞാന്‍..
കത്തുമീ ദീപ്തജ്വാലയില്‍
എന്റെ ജീവനെരിയുന്നുണ്ട്..
കണ്മഷി പടര്‍ന്ന മിഴികളില്‍
കലങ്ങിയ ചോരയില്‍
നീല ഞരമ്പുകളുടെ വിറയലില്‍
എന്റെ മരിച്ച മനസ്സുണ്ട്...
ശൂന്യമായ വൃന്ദാവനിയിലെ
ഉണങ്ങിയ ശിഖരത്തില്‍
ഒറ്റയാത്മാവായി
രണ്ടു ശരീരങ്ങള്‍ തൂങ്ങിയാടുമ്പോള്‍
നിയോഗമെന്നിനിയും
പുലമ്പരുത് നീ...''
Thursday, May 21, 2009
Subscribe to:
Post Comments (Atom)
6 comments:
നന്നായിട്ടുണ്ട്.
cheer up!you just can't be in this mood!
life has ups and downs!
happy writing.......
sasneham,
anu
...നീ നിയോഗമെന്നിനിയും പുലമ്പരുത്..!!
...വാക്കുകളുടെ ശക്തി അപാരം...
അതി സുന്ദരമായ വരികള്‍ ... നന്നായി സുഹൃത്തേ
“അവസാന തിരി തെളിക്കുന്നു ഞാന്‍..
കത്തുമീ ദീപ്തജ്വാലയില്‍
എന്റെ ജീവനെരിയുന്നുണ്ട്..“
തീക്ഷ്ണമായ വരികള്‍...
“നിയോഗമെന്നിനിയും
പുലമ്പരുത് നീ...''
അനുഭവത്തിന്റെ തീക്ഷ്ണതയില്‍ എരിയുമ്പോള്‍...
കണ്ണനോടുള്ള താക്കീതാണല്ലെ?
നന്നായിരിക്കുന്നു..
കൃഷ്ണനുമായുള്ള ഈ ചങ്ങാത്തം...
onnum ezhuthan thonnonnilla , manassinu oru bharam .....
Post a Comment