നിന്റെ കണ്ണുകളില്‍
ഞാന്‍ നട്ട നക്ഷത്രമെവിടെ ?
കണ്ണുനീരിന്റെ പ്രളയത്തില്‍
അവ ഒലിച്ചുപോയോ ?
ഞാന്‍ മുഖം നോക്കാറുള്ള
കൃഷ്‌ണമണികളിലെ തെളിച്ചമെവിടെ ?
കാഴ്‌ചകളുടെ കരട് വീണ്
മുറിഞ്ഞുവോ അത് ?
നിന്റെ വിടര്‍ന്നുനില്‍ക്കുന്ന കണ്‍പ്പീലികള്‍
എന്നിലേക്ക് പൊഴിഞ്ഞുചാടാനൊരുങ്ങുന്നു
വെള്ളയിലെ ഹൃദയരേഖകളുടെ ചിത്രങ്ങള്‍
മാഞ്ഞുപോവുന്നു.
നീയറിയുന്നുണ്ടോ
നിന്റെ കണ്ണുകള്‍ പോലെയാണ് എന്റെ ഹൃദയവും
വിഹ്വലതകള്‍ മാത്രം ഒപ്പിയെടുക്കുന്നു
അസ്വസ്ഥതകള്‍ മാത്രം തിരിച്ചറിയുന്നു.
നിന്റെ ചുണ്ടുകളില്‍
ഞാന്‍ കുടിയിരുത്തിയ മേഘങ്ങളെവിടെ ?
നനയാന്‍ വെമ്പിനില്‍ക്കുന്ന എന്നിലേക്ക് പെയ്യിക്കാതെ
ആ ബാഷ്‌പങ്ങള്‍ നീയെന്തുചെയ്‌തു ?
ഞാന്‍ തിരിച്ചറിയാറുള്ള
നിശ്വാസങ്ങളുടെ തണുപ്പെവിടെ ?
മൗനത്തിന്റെ ചങ്ങലക്കെട്ടുകളില്‍
തളച്ചുവോ നീയവയെ.
ചുവന്ന അധരങ്ങളില്‍
വരള്‍ച്ച ചോദിക്കാതെ കടന്നുവരുന്നു
ശബ്‌ദങ്ങള്‍ പടിയിറങ്ങി
കനത്ത നിശബ്‌ദത ചേക്കേറിയതറിയുന്നു.
നീ തിരിച്ചറിയുന്നുണ്ടോ
നിന്റെ ചുണ്ടുകള്‍ പോലെയാണ് എന്റെ മനസ്സും
ഗ്രീഷ്‌മത്തിന് കീഴടങ്ങുന്നു
സങ്കടങ്ങളെ മാത്രം സ്വീകരിക്കുന്നു.
Monday, October 12, 2009
Subscribe to:
Post Comments (Atom)
18 comments:
'നിന്നോട് മാത്രമായി ചില ചോദ്യങ്ങള്‍'
"കാഴ്‌ചകളുടെ കരട് വീണ്
മുറിഞ്ഞുവോ അത് ?"
നന്നായിട്ടുണ്ട്.
"ചുവന്ന അധരങ്ങളില്‍
വരള്‍ച്ച ചോദിക്കാതെ കടന്നുവരുന്നു
ശബ്‌ദങ്ങള്‍ പടിയിറങ്ങി
കനത്ത നിശബ്‌ദത ചേക്കേറിയതറിയുന്നു."
ചുണ്ടിനു പുറത്തേയ്ക്കുള്ള ശബ്ദത്തിന്റെ ഒഴുക്ക് മനുഷ്യന് എന്നോ നഷ്ടപ്പെട്ടു ...ഇപ്പോള്‍ ഈ ശബ്ദങ്ങള്‍ എല്ലാം മനസ്സില്‍ കെട്ടികിടന്ന് വീര്‍പ്പു മുട്ടുകയാണ് ...ചിലപ്പോള്‍ അതീവ ശക്തിയായ് ജീവനെ നിച്ചലമാക്കി അവ പുറത്തു കടക്കുന്നു ....ചിലവ മനസ്സിന്റെ ഭിത്തിയില്‍ തട്ടി ശക്തി കുറഞ്ഞ് ഇല്ലാതെയാകുന്നു .... ഇനിയും തുടരുക സുഹൃത്തേ ....
നന്നായി സുഹ്രുത്തേ, ആശംസകള്‍..
നീയറിയുന്നുണ്ടോ
നിന്റെ കണ്ണുകള്‍ പോലെയാണ് എന്റെ ഹൃദയവും
വിഹ്വലതകള്‍ മാത്രം ഒപ്പിയെടുക്കുന്നു
അസ്വസ്ഥതകള്‍ മാത്രം തിരിച്ചറിയുന്നു.
നന്നായിരിക്കുന്നു ഗിരീഷ് ..
മനോഹരമായ വരികള്‍....ആശംസകള്‍....
കൊള്ളാം ഗിരീഷ്
മനോഹരം...........
മനോഹരം...........
എന്നോട് മാത്രമായിട്ടിങ്ങനെയൊക്കെ ചോദിച്ചാല്‍ ഞാന്‍ ഇപ്പം എന്താ പറയുക !!
പെയ്യാതെ കനത്തു നില്‍ക്കുന്ന മേഘങ്ങളെ ഓര്‍മ്മ വരുന്നു.....
ninakai oru raagam
http://www.youtube.com/watch?v=83K7FZD9qgM
നിങ്ങളായി നിങ്ങളുടെ പാടായി..
കൊള്ളാം ഗിരീഷ്
കവിതയുടെ ഭാവം നന്നായിട്ടുണ്ട്...
"നീയറിയുന്നുണ്ടോ
നിന്റെ കണ്ണുകള്‍ പോലെയാണ് എന്റെ ഹൃദയവും
വിഹ്വലതകള്‍ മാത്രം ഒപ്പിയെടുക്കുന്നു
അസ്വസ്ഥതകള്‍ മാത്രം തിരിച്ചറിയുന്നു."
എന്ന വരികള്‍ പ്രത്യേകിച്ചും.
(അധരങ്ങള്‍ എന്ന പ്രയോഗം ശരിയല്ല, ഭാഷാപരമായി. അധരം = കീഴ്ച്ചുണ്ട് )
chila chodyangal palappozhum chodyangalaayithanne avaseshikkunnu. utharamillaanjittalla, ath prakatippikkaanariyaanjittaavum...
maunaththinenthe chundukalodithra prenayam!!!
nannaayirikkunnu suhruthe....aashamsakal.
ഉത്തരമില്ലാചോദ്യങ്ങള്‍......ഇനി ഉത്തരം കണ്ടേത്തിയാലും വൈകിപ്പോയിരിക്കും...
വരികള്‍ നന്നായി ഗിരീഷ്.
Post a Comment