Thursday, January 21, 2010

ഒരു മുറിയും ഇരുട്ടിന്റെ നിര്‍വ്വചനവും

മറ്റുള്ളവരേക്കാള്‍
മനസാക്ഷിക്ക്‌ മുമ്പില്‍
അപഹാസ്യനാവുമ്പോഴാണ്‌
ഓര്‍മ്മകളുടെ ശിരോലിഖിതങ്ങളില്‍
ഉറുമ്പരിച്ചുതുടങ്ങുന്നത്‌.
പാതി മുറിഞ്ഞ അക്ഷരങ്ങള്‍
ഭ്രാന്തന്‍കിനാവുകളായി
ചുമരുകളിലൂടെ ഇഴയാന്‍ തുടങ്ങുമ്പോഴാണ്‌
ഹൃദയം ഇരുട്ടിനെ മാത്രമായി
കീഴടക്കാന്‍ ഒരുങ്ങുന്നത്‌.
രാത്രിയേക്കാള്‍ കട്ടിയുണ്ടാവും
മണ്ണിനടിയിലെ വിടവുകള്‍ക്കെന്ന്‌
ആരോ ആത്മാവിനുള്ളിലിരുന്ന്‌
പുലമ്പിത്തുടങ്ങുമ്പോഴാണ്‌
മാര്‍ഗബോധം തേടി
സ്വത്വം അലയാനാഗ്രഹിക്കുന്നത്‌.

ഒരു വഴിക്കും കുറേ
നിഴലുകള്‍ക്കുമിടയില്‍ രാജലക്ഷ്‌മി,
കണ്ണാ ദാഹിക്കുന്നുവെന്ന്‌ വിതുമ്പി നന്ദിത,
`ഹെല്‍പ്പ്‌ മീ` എന്നുരുവിട്ട്‌ സില്‍വിയ,
ശ്വാസം മുട്ടലുകള്‍ക്കിടയിലും
ചുണ്ടില്‍ ചിരി പടര്‍ത്തി വെര്‍ജീനിയ,
ഒടുവില്‍ എന്റെ പ്രതിരൂപവും
കാര്യമില്ലാ കാരണങ്ങള്‍ക്കിടയിലെ അന്ധതതേടി
ആകാശസീമകളെ ചുംബിക്കാന്‍
അവര്‍ക്കൊപ്പം.

സൂര്യന്‍ മറഞ്ഞ പകല്‍
നിലാവ്‌ മാറിനിന്ന രാത്രി
പാനപാത്രത്തില്‍ നിറഞ്ഞുതുളുമ്പിയ വിഷം
ചുണ്ടില്‍ നൂപുരധ്വനികള്‍ തീര്‍ത്ത്‌
അന്നനാളത്തില്‍ നിറം പടര്‍ത്തി
ഒഴുകി മറിഞ്ഞ പ്രണയം.
സ്‌നേഹരക്തമൊഴുകിയ ധമനികളില്‍
സര്‍പ്പദംശനമേറ്റ്‌
പിടഞ്ഞ ജനുവരിയുടെ മുഖത്തെ ആഴമുള്ള ക്ഷതം
മരണതുല്യമാം വിരഹം.

നീയിനിയുമറിയുന്നില്ല...
കണ്ടുമുട്ടില്ലെന്നുറപ്പിച്ച്‌
അകന്നുപോയ ഓരോളമാണ്‌
പുഴയുടെ ഹൃദയം തകര്‍ത്തതെന്ന്‌...

13 comments:

ഗിരീഷ്‌ എ എസ്‌ said...

നീയിനിയുമറിയുന്നില്ല...
കണ്ടുമുട്ടില്ലെന്നുറപ്പിച്ച്‌
അകന്നുപോയ ഓരോളമാണ്‌
പുഴയുടെ ഹൃദയം തകര്‍ത്തതെന്ന്‌...




"ഒരു മുറിയും ഇരുട്ടിന്റെ നിര്‍വ്വചനവും"

ഫ്രാന്‍സിസ് said...

http://www.youtube.com/watch?v=xU6XTQ5a4Gc
a good gazal
നീയിനിയുമറിയുന്നില്ല...
പുഴയുടെ ഹൃദയം തകര്‍ത്തതെന്ന്‌...
good

സന്തോഷ്‌ പല്ലശ്ശന said...

സൂര്യന്‍ മറഞ്ഞ പകല്‍
നിലാവ്‌ മാറിനിന്ന രാത്രി
പാനപാത്രത്തില്‍ നിറഞ്ഞുതുളുമ്പിയ വിഷം
ചുണ്ടില്‍ നൂപുരധ്വനികള്‍ തീര്‍ത്ത്‌
അന്നനാളത്തില്‍ നിറം പടര്‍ത്തി
ഒഴുകി മറിഞ്ഞ പ്രണയം.
സ്‌നേഹരക്തമൊഴുകിയ ധമനികളില്‍
സര്‍പ്പദംശനമേറ്റ്‌
പിടഞ്ഞ ജനുവരിയുടെ മുഖത്തെ ആഴമുള്ള ക്ഷതം
മരണതുല്യമാം വിരഹം.


ഈ വരികളിലൂടെ കടന്നുപോയപ്പൊ ഞാനൊന്നു പതറിപ്പോയി.... പലവരികളും ഹൃദ്യമായിരുന്നു...

SAJAN S said...

നീയിനിയുമറിയുന്നില്ല...
കണ്ടുമുട്ടില്ലെന്നുറപ്പിച്ച്‌
അകന്നുപോയ ഓരോളമാണ്‌
പുഴയുടെ ഹൃദയം തകര്‍ത്തതെന്ന്‌

ശ്രീ said...

ആഴമുള്ള വരികള്‍...

നന്നായിരിയ്ക്കുന്നു

old malayalam songs said...

വളരെ ചിന്തിപ്പിക്കുന്ന വരികള്‍ ....

നന്നായിരിക്കുന്നു....

Seema said...

നീയിനിയുമറിയുന്നില്ല...
കണ്ടുമുട്ടില്ലെന്നുറപ്പിച്ച്‌
അകന്നുപോയ ഓരോളമാണ്‌
പുഴയുടെ ഹൃദയം തകര്‍ത്തതെന്ന്‌...


thakarthu kalanju fantastic!

Vinodkumar Thallasseri said...

ഗംഭീരം. അഭിനന്ദനങ്ങള്‍.

Manoraj said...

ഒരു വഴിക്കും കുറേ
നിഴലുകള്‍ക്കുമിടയില്‍ രാജലക്ഷ്‌മി,
കണ്ണാ ദാഹിക്കുന്നുവെന്ന്‌ വിതുമ്പി നന്ദിത,
`ഹെല്‍പ്പ്‌ മീ` എന്നുരുവിട്ട്‌ സില്‍വിയ,
ശ്വാസം മുട്ടലുകള്‍ക്കിടയിലും
ചുണ്ടില്‍ ചിരി പടര്‍ത്തി വെര്‍ജീനിയ,

nalla varikal.. evareyokke oru nimisham orthu poyi...

ദൈവം said...

അവസാനത്തെ നാലു വരികൾക്ക് ഒരുമ്മ

Sukanya said...

ഇഷ്ടമായി കവിത. ഒരു വഴിക്കും കുറെ നിഴലുകള്‍ക്കിടയിലെ രാജലക്ഷ്മി ... ഈ വരികള്‍ പ്രത്യേകം.

Promod P P said...

നന്നായിരിക്കുന്നു ഗിരീഷ്..
ഓരോ വരികളും മനസ്സിൽ ഓരൊ പൊള്ളൽ‌പ്പാടുകളേൽ‌പ്പിക്കുന്നു.

ഇനിയും എഴുതു..അഭിവാദനങ്ങൾ

ഗിരീഷ്‌ എ എസ്‌ said...

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി