നിന്റെ ശബ്ദം കേള്‍ക്കാത്ത പകലിരവുകള്‍...
ഓര്‍മ്മയുടെ താവളമാണെനിക്ക്...
അജ്ഞാതമായ ലോകമെന്നെ
മാടിവിളിക്കുന്നു...
മേഘങ്ങള്‍ക്കിടയിലൂടെ
ശരീരമില്ലാതെ പറന്നുപോവാന്‍
ആരോ പ്രചോദനമേകുന്നു...
ചുംബിച്ചുണങ്ങിപ്പോയ ചുണ്ടുകള്‍
വ്യര്‍ത്ഥത പുലമ്പുന്നു...
കണ്ണുകള്‍ വരണ്ടുണങ്ങി
ദാഹമകറ്റാന്‍ കേഴുന്നു...
നീയകന്ന നാള് മുതല്‍
ഞാന്‍ മഴക്കായി കൊതിക്കുന്ന മരുഭൂമിയാണ്...
ഇലകള്‍ നഷ്ടപ്പെട്ട വൃക്ഷം
ഇതളുകളില്‍ സുക്ഷിരം വീണ പൂവ്
മുനയൊടിഞ്ഞ തൂലിക
മഷി പരന്ന കടലാസുകള്‍
അഴികള്‍ തുരുമ്പിച്ച ജാലകങ്ങള്‍
ചെളി പുരണ്ട തലയിണകള്‍
നിന്നെ നഷ്ടപ്പെടുത്തിയ എന്റെ സ്വര്‍ഗ്ഗം...
മണ്‍പാതക്കപ്പുറത്തെ
കുടിലാണ് സ്വപ്നങ്ങള്‍ പണയം വെച്ചത്...
ഓലകള്‍ക്കിടയിലൂടെ
ഊതിര്‍ന്നുവീഴുന്ന നാണയത്തുട്ടുകള്‍ പോലെ
നിന്റെ മുഖം
ചുരുങ്ങിയില്ലാതാവുമ്പോള്‍
സൂര്യന് ക്ഷമ പറയുന്നു...
മറവിയുടെ ദ്രവിച്ച പലകയാണ് നിന്റെ ഹൃദയം
സൗഖ്യം നുകരുന്ന
ഒരു ചോദ്യമെങ്കിലുമുണ്ടായിരുന്ന നാള്
ഞാന്‍ അഹങ്കരിച്ചിരുന്നു.
അര്‍ത്ഥങ്ങള്‍ നഷ്ടപ്പെടാതെ
കിടന്ന മണലാരണ്യത്തില്‍
ഇടക്കിടെ തപസ്സിരിക്കാനെത്തുന്ന കാറ്റുപോലെ
തീജ്വാലകള്‍ക്കിടയില്‍ നീയുണ്ടെന്ന്...
പക്ഷേ,
മിഴികളടര്‍ത്തി ഇരുട്ടിനെ കാമിച്ച
നിന്റെ ശരീരത്തിന്റെ താപം
എന്നെ ദഹിപ്പിക്കുന്നു...
ഞാനെഴുതിയതെല്ലാം
എരിഞ്ഞുതീര്‍ന്ന ചിതയില്‍ കൈമുക്കിയാണ്...
കരിഞ്ഞമര്‍ന്ന മാംസത്തില്‍ നിന്നാണ്
നിന്റെ നെറ്റിയില്‍
പ്രണയത്തിന്റെ നീലഭസ്മമണിയാന്‍
ഞാന്‍ കൊതിച്ചത്...
ഒടുവില്‍
സ്പര്‍ശിക്കാനവശേഷിക്കാത്ത വിധം
ഞാനുമുരുകുകയാണ്...
നിനക്കായി എഴുതിയ
എന്റെ വിരലുകള്‍ കത്തുകയാണ്...
ചുട്ടുപഴുത്ത മനസ്സിനോട് മാപ്പിരക്കുന്നു.
പുതിയ ലോകത്തിന്റെ
വരാനിരിക്കുന്ന ഊഷ്മളതയെ പഠിപ്പിക്കുന്നു...
''ശൂന്യത''
സ്നേഹത്തിന്റെ പര്യായമായി
എന്നില്‍ ലയിക്കുന്നു...
നിന്റെ സാന്ത്വനമേല്‍ക്കാത്ത ദിനങ്ങള്‍
എന്നെ ഹിമശിലയായി ഉറപ്പിക്കുന്നു...
Monday, March 29, 2010
Subscribe to:
Post Comments (Atom)
5 comments:
നിന്റെ സാന്ത്വനമേല്‍ക്കാത്ത ദിനങ്ങള്‍
എന്നെ ഹിമശിലയായി ഉറപ്പിക്കുന്നു...
"ഓര്‍മ്മയുടെ അസ്തമയം"
pranaya nairaashyamaanalle vishayam......
anyway nice blog..............
:-)
നീയകന്ന നാള് മുതല്‍
ഞാന്‍ മഴക്കായി കൊതിക്കുന്ന മരുഭൂമിയാണ്...
aashamsakal..
നീയകന്ന നാള് മുതല്‍
ഞാന്‍ മഴക്കായി കൊതിക്കുന്ന മരുഭൂമിയാണ്..
നീയകന്ന നാള് മുതല്‍
ഞാന്‍ മഴക്കായി കൊതിക്കുന്ന മരുഭൂമിയാണ്..
Good Keep it up
Post a Comment