ചോരവാര്‍ന്നു കരയുന്ന
എന്റെ സായന്തനത്തില്‍
ആകാശത്തെ ചുവപ്പിച്ച
അസ്തമയത്തിലെ
അര്‍ത്ഥശൂന്യമായ
അസാന്നിധ്യമാണ് നീ.
മുറിവുകള്‍ ഭൂപടം തീര്‍ത്ത
മനസ്സുമായി
ഏകാന്തതയെ പുണര്‍ന്നുറങ്ങുന്ന
ഒരപശകുനമാണ്
നിനക്ക് ഞാന്‍.
കണ്ണാടിച്ചില്ലുകള്‍
പ്രതിബിംബങ്ങളെ
സ്നേഹിക്കുന്നത് പോലെ,
മഴത്തുള്ളികളെ
ഭൂമി സ്വീകരിക്കുന്നത് പോലെ,
ഞാന്‍ നിന്നിലും നീയെന്നിലും
അറിയാതമര്‍ന്നതാണ്.
ഓടിത്തളര്‍ന്നപ്പോള്‍
വീണുകിടന്ന
നിന്റെ ഉടലഴകില്‍
ചിതലുകള്‍ കൂടൊരുക്കിയത്
മുതലാണ്
അകല്‍ച്ചയുടെ താവളം ഹൃദയമായത്.
കാണാത്തവരെ വെറുത്തും
മിണ്ടാത്തവരെ പഴിപറഞ്ഞും
ഞാന്‍ നേടാന്‍ കൊതിച്ചത്
നിന്റെ ആത്മാവാണ്.
പക്ഷേ,
രതിയുടെ സീല്‍ക്കാരമായി
നാം കേട്ടതെല്ലാം
നഷ്ടപ്പെടലിന്റെ
കരച്ചിലായിരുന്നു.
ഇന്ന്,
മറവിയുടെ ഗ്രഹമാണ് നീ.
നിശബ്ദമായി നിഗ്രഹിച്ച
സ്വപ്നങ്ങളുടെ ചിതയാണ്
നിനക്ക് ഞാന്‍.
കിനാവുകള്‍ കൊരുത്തുണ്ടാക്കിയ
ഹാരമാണ് നീ.
ഓര്‍മ്മകളെ തച്ചുടക്കാനെത്തുന്ന
ഉപഹാരമാണ്
നിനക്ക് ഞാന്‍.
Wednesday, March 31, 2010
Subscribe to:
Post Comments (Atom)
7 comments:
ചോരവാര്‍ന്നു കരയുന്ന
എന്റെ സായന്തനത്തില്‍
ആകാശത്തെ ചുവപ്പിച്ച
അസ്തമയത്തിലെ
അര്‍ത്ഥശൂന്യമായ
അസാന്നിധ്യമാണ് നീ.
"അസാന്നിധ്യം"
കണ്ണാടിച്ചില്ലുകള്‍
പ്രതിബിംബങ്ങളെ
സ്നേഹിക്കുന്നത് പോലെ,
മഴത്തുള്ളികളെ
ഭൂമി സ്വീകരിക്കുന്നത് പോലെ,
ഞാന്‍ നിന്നിലും നീയെന്നിലും
അറിയാതമര്‍ന്നതാണ്
കാണാത്തവരെ വെറുത്തും
മിണ്ടാത്തവരെ പഴിപറഞ്ഞും
ഞാന്‍ നേടാന്‍ കൊതിച്ചത്
നിന്റെ ആത്മാവാണ്
നല്ല വരികൾ
ഇത് നീ തന്നയോ! മനസിലാക്കുക...കൂടുതല്‍ എഴുതുക; ദുഃഖം മാത്രമാണ് ജീവിതം എന്ന്നു ആരാണ് പഠിപ്പിച്ചത് ; അതില്ലാതെയും കവിതയുണ്ടാകും ; സമീപസ്ഥമായ സൂര്യോദയത്തെ കാണാന്‍ കണ്ണ്തുറന്നു നോക്കുക, ഒരു ജാലകം മാത്രം തുറന്നു അതിലൂടെ മാത്രം നോക്കിയിരുന്നാല്‍ ചുറ്റുമുള്ള പ്രകാസത്തെയും ദൃസ്യങ്ങളെയും കാണാന്‍ കഴിയുന്നതെങ്ങനെ?
പ്രണയവും വിരഹവും....
വിരഹം ജനിക്കുന്നിടം പ്രണയത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ എഴുതപ്പെടുന്നു...നല്ല വരികള്‍ ഗിരീഷ്...
"മറവിയുടെ ഗ്രഹമാണ് നീ.
നിശബ്ദമായി നിഗ്രഹിച്ച
സ്വപ്നങ്ങളുടെ ചിതയാണ്
നിനക്ക് ഞാന്‍"
നല്ല വരികൾ, ഗിരീഷ്
അഭിപ്രായങ്ങള്‍ക്ക് നന്ദി
Post a Comment