Tuesday, September 14, 2010

മായുന്ന വഴികള്‍...

മൗനത്തെ കുറിച്ചു
പറയുമ്പോഴെല്ലാം നീ
വാചാലയായിരുന്നു.
നിദ്രയില്‍ സ്വപ്‌നങ്ങള്‍,
ഏകാന്തതയില്‍ ഓര്‍മ്മകള്‍
അവ ഉറക്കെ വിലപിച്ച്‌
നിശബ്‌ദതക്ക്‌ ഭംഗം വരുത്തുന്നു.
ഇനിയൊരിക്കലും
നിനക്ക്‌ എന്നിലേക്ക്‌ വരാനാവില്ല
ഞാന്‍ തീര്‍ത്ത വഴികളെല്ലാം
മിഴികളിലൂടെ
ഒലിച്ചിറങ്ങിയ മഴയില്‍
മാഞ്ഞുപോയിരിക്കുന്നു.

5 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

തനിച്ചാണന്നുള്ള ഒച്ച ഉറഞ്ഞ് മൌനമാകുന്നിടം

Deepa Bijo Alexander said...

"ഇനിയൊരിക്കലും
നിനക്ക്‌ എന്നിലേക്ക്‌ വരാനാവില്ല
ഞാന്‍ തീര്‍ത്ത വഴികളെല്ലാം
മിഴികളിലൂടെ
ഒലിച്ചിറങ്ങിയ മഴയില്‍
മാഞ്ഞുപോയിരിക്കുന്നു. "

ഇഷ്ടമായി.ഈ വരികൾ ഞാനെന്തേ എഴുതാത്തത്‌ എന്നു ചെറിയ ഒരു അസൂയയും ..! :-)

ചന്ദ്രകാന്തം said...

മിഴികളൊഴുക്കിക്കളഞ്ഞ വഴികള്‍, ഒറ്റപ്പെട്ട തുരുത്തിലൊരു ജന്മം..

hubaib said...

കവിത കലക്കിയെടാ...
ഈ വരികള്‍ക്ക്‌ അഭിപ്രായം പറയാന്‍ ഞാന്‍ യോഗ്യനല്ല...
നീ ബ്ലോഗില്‍ എഴുതികൂട്ടുന്നത്‌ ഒരു പുസ്‌തകമായി ഇറക്കാന്‍ നോക്കെടാ...

ശ്രീജ എന്‍ എസ് said...

കഴിഞ്ഞ കാലങ്ങളെ കണ്ണീര്‍ മായ്ക്കുന്നു...
അകന്നവരൊന്നും പിന്നെ അടുക്കുകയില്ല .അല്ലെ ഗിരി..
നല്ല വരികള്‍..കുറെ കാലത്തിനു ശേഷമാണ് ഞാന്‍ ഇവിടെ