Saturday, October 08, 2011

ഉമ്മ

(ഒന്ന്)
ഓര്‍മ്മകളുടെ നദി നിറഞ്ഞൊഴുകിയാല്‍
ആദ്യമെത്തുക
മുലപ്പാലിന്റെ മണവും രുചിയുമാവും...
സ്‌കൂളുവിട്ടെത്തിയാലും
മുല കുടിക്കുമായിരുന്നുവെന്ന് ഉമ്മ പറയും...
ഒന്ന് ചുണ്ടിലും മറ്റൊന്ന് കൈയ്യിലുമായി
മടിയില്‍ കിടക്കുമ്പോഴാവണം
ലോകം ഇത്ര മധുരമാണെന്ന്
ആരും ആദ്യമറിഞ്ഞിട്ടുണ്ടാവുക..,
ആ മധുരത്തില്‍ നിന്നാണ്
ജീവിതത്തിന്റെ അരുചികളിലേക്ക്
പലരും നടന്നുപോയിട്ടുണ്ടാവുക...
തിരുത്താനാവാതെ
തിരിഞ്ഞുനടക്കാനാവാതെ
ആഴ്ന്നിറങ്ങുന്ന അപരാധങ്ങളുടെ
ചങ്ങലകളില്‍പ്പെട്ട്,
അഴികള്‍ക്കുമപ്പുറത്തെ വെളിച്ചത്തെ
സ്വപ്നം കാണുന്ന ഒരുവനാണ് പറഞ്ഞത്...
''ജീവന്‍ നല്‍കിയവളുടെ
ജീവിതമെടുത്തപ്പോഴും
എന്റെ വിരലുകള്‍ വിറച്ചിരുന്നില്ല...
പിച്ച വെക്കുമ്പോള്‍ മുതല്‍
ധൈര്യം തരാരുള്ളത് ഉമ്മയായിരുന്നു...''


(രണ്ട്)
ഗ്രീഷ്മത്തിലും നിന്റെ ചുണ്ടിനെന്നും
മരണത്തിന്റെ മരവിപ്പായിരുന്നു...
വിയര്‍ക്കുമ്പോഴെല്ലാം
നിന്റെ ചുണ്ടുകളുടെ നനവിലേക്ക്
ഊര്‍ന്നിറങ്ങാന്‍ അതാണെന്നുമൊരു വെമ്പല്‍...
ആയിരം സൂര്യാഘാതങ്ങള്‍
ഒരുമിച്ചേറ്റ നിന്റെ മുഖത്തെ
കരിഞ്ഞ ചുണ്ടുകളില്‍ മുഖം ചേര്‍ത്തുവെച്ച്
വിതുമ്പുമ്പോഴും
ഞാനറിയുന്നുണ്ടായിരുന്നു;
്‌നിന്നിലെ പ്രകൃതിയുടെ തണുപ്പ്...

11 comments:

Vinodkumar Thallasseri said...

ഉമ്മയ്ക്കൊരുമ്മ.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒന്ന്..വളരെ നന്നായി.

പൈമ said...

നന്നായി എഴുതി ആശംസകള്‍

khader patteppadam said...

കവിത ഇഷ്ടപ്പെട്ടു.

Kalavallabhan said...

ആശംസകൾ

ഭാനു കളരിക്കല്‍ said...

ഇഷ്ടമായി. കുറേ സത്യങ്ങള്‍

Satheesan OP said...

ഇഷ്ടായി ..ആശംസകള്‍ ..

Kattil Abdul Nissar said...

ഗിരീഷ്‌,
ഈ കവിതകള്‍ക്ക്‌ അപാര സൌന്ദര്യം ഉണ്ട്‌. അതില്‍ രണ്ടാമത്തെ കവിത കുറച്ചു കൂടി ഔന്നത്യം പുലര്‍ത്തുന്നു. മനസ്സിനെ സുഖിപ്പിച്ചു . സാഹിത്യത്തിന്റെ ഉദ്ദേശ്യവും അത് തന്നെ. ആശംസകള്‍

Sona said...

ഉമ്മ സ്നേഹത്തില്‍ ചാലിച്ച് നല്‍കുന്ന മധുരം ചുണ്ടിലൂടെ നുണയുന്ന ബാല്യത്തില്‍ നിന്നാണ് അരുജികളുടെ ലോകത്തിലേക്ക്‌ പിച്ചവച്ചു കയറുന്നത് പലരും! ഉമ്മ ഇഷ്ടമായി.അഭിനന്ദനങ്ങള്‍!

ഞാൻ said...

super

Muralee Mukundan , ബിലാത്തിപട്ടണം said...

ആ മധുരത്തില്‍ നിന്നാണ്
ജീവിതത്തിന്റെ അരുചികളിലേക്ക്
പലരും നടന്നുപോയിട്ടുണ്ടാവുക...
തിരുത്താനാവാതെ
തിരിഞ്ഞുനടക്കാനാവാതെ
ആഴ്ന്നിറങ്ങുന്ന അപരാധങ്ങളുടെ
ചങ്ങലകളില്‍പ്പെട്ട്,