Thursday, December 28, 2006

സീസണ്‍

കാറ്റിന്‌ മരണത്തിന്റെ ഗന്ധമായിരുന്നു
സീസണ്‍ ആത്മഹത്യയുടെതായതു കൊണ്ടാവാം.
അവളും ഇന്നലെ കാശിക്കുപോയി
പ്രേതങ്ങള്‍ രാത്രിയില്‍ വഴിനിരത്തുകളില്‍
അവശേഷിച്ച ജീവനെ തിരയുന്ന കാഴ്ച
കീറിയ സല്‍വാറില്‍ ഒളിച്ചിരിക്കുന്ന ബീജം
മുറിവുകളില്‍ സിഗരറ്റ്‌ ചാരങ്ങള്‍
നീ നിദ്രക്ക്‌ മുമ്പ്‌ കാലത്തോട്‌ കരഞ്ഞു
നിന്റെ ഉടഞ്ഞ കുപ്പിവളകള്‍ക്കായി...

21 comments:

draupathivarma said...

യൗവനം നഷ്ടപ്പെട്ടവര്‍ക്ക്‌...
പ്രലോഭങ്ങളുടെ കുത്തൊഴുക്കില്‍ ജീവിതം ഹോമിച്ചവര്‍ക്ക്‌...
നഷ്ടങ്ങള്‍ ഇറുകെ പുണര്‍ന്നിട്ടും ജീവിതം
തള്ളി നീക്കുന്നവര്‍ക്ക്‌

പി. ശിവപ്രസാദ് said...

ശക്തവും ആര്‍ദ്രവുമായ ഈ കൊച്ചുവരികളിലൂടെ ഞാന്‍ കാലത്തെ വായിക്കുന്നു. നുള്ളിയെറിയപ്പെട്ട പാതിമൊട്ടുകളെ കാണുന്നു. തകര്‍ക്കപ്പെട്ട ഹൃദയങ്ങളെ തൊടുന്നു. മനോഹരമായ നൊമ്പരം തരുന്ന ഈ കവിതയ്ക്ക്‌ നന്ദി.

കുറുമാന്‍ said...

കാറ്റിന്‌ മരണത്തിന്റെ ഗന്ധമായിരുന്നു

ചിറകൊടിഞ്ഞ പക്ഷിയെപോലെ വേഗതയില്ലാതെ പറക്കുന്നു 2006.
വരുന്ന പോസ്റ്റുകളിലതികവും മരണം മണക്കുന്നതെന്തേ?

കൊച്ചുഗുപ്തന്‍ said...

ആത്‌മഹത്യയ്ക്കും സീസണ്‍..അല്ലേ?

..... തെറ്റില്ല...ഈ കുഞ്ഞുകവിത എനിയ്ക്കിഷ്ടപ്പെട്ടു...

ഗന്ധര്‍വ്വന്‍ said...

അസമയത്ത്‌ തെരുവില്‍ തെരുവിന്റെ സന്തതിയായി ഒരു നിമിഷം.

ഞാനീ വ്യഥ അറിയുന്നു മരണഗന്ധം പേറുന്ന കാറ്റെനിക്കനുഭവവേധ്യമാകുന്നു.
പ്രേതങ്ങള്‍ തിരയുന്ന നിസ്സഹായതയുടെ ജീവനും ഞാനറിയുന്നു.

ഏകവസ്ത്രമായ കീറിയ സല്വാറില്‍ പുരണ്ട ഉന്മത്ത ലോകത്തിന്റെ മദജലം-
നിസ്സഹായായ ഒരു തെരുവു പുത്രി.

കാടത്തം സിഗരറ്റുകുറ്റികളാല്‍ എല്‍പ്പിച്ച മുറിവിന്റെ നീറ്റലിനൊപ്പം വിധിയോര്‍ത്ത്‌ കരയുന്ന ജീവിതം.

ഭീകരമായ ഈ തെരുവു കാഴ്ച്ചയില്‍ എന്റെ ചേതനകള്‍ മരവിക്കുന്നു.

ഇതൊരു വിവാദമല്ല അനുഭവമാണ്‌

ദില്‍ബാസുരന്‍ said...

തീക്ഷ്ണമായ വരികള്‍! മരണത്തിന്റെ ഗന്ധം... പൊട്ടിയ കുപ്പിവളകളുടെ ശബ്ദം.. മനം മരവിയ്ക്കുന്ന കാഴ്ച...

നന്നായിരിക്കുന്നു.

chithrakaran said...

ആ കീറിയ സല്‍വാറില്‍ ഒളിച്ചിരിക്കുന്ന ബീജത്തിലാണ്‌
ചിത്രകാരന്റെ പ്രതീക്ഷ!!!
2007 ആത്മഹത്യകളുടെ സീസണാകാതിരിക്കട്ടെ!!!
happy new year...!!!!!!

chithrakaran said...

2007 ലെങ്കിലും ദ്രൌപതിക്ക്‌ ഒര്‍മകളുടെ ശവപ്പറബില്‍നിന്നും പുറത്തുകടക്കാനാകട്ടെ എന്ന് ആശംസിക്കുന്നു. കാരണം ആത്മഹത്യാചിന്തകളും കൊലപാതകങ്ങളും പകര്‍ച്ചവ്യാധികളെപ്പോലെ പടര്‍ന്നു പിടിക്കുന്ന ഒരു രോഗമാണ്‌. മനപ്പൂര്‍വമല്ലെങ്കിലും സമൂഹത്തിന്റെ ഗതിവിഗതികള്‍നിശ്ചയിക്കുന്നതില്‍ നമുക്കെല്ലാം പങ്കുണ്ടെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ മലയാള പത്രങ്ങള്‍ക്കുള്ള പങ്ക്‌ ഒരു ഉദാഹരണം മാത്രം.

ഇടങ്ങള്‍|idangal said...

ദ്രൗപതി ,

നന്നായിരിക്കുന്നു,


എഴുത്തിലെ ഈ തീവ്രത് കെടാതെ കാക്കുക.

Navan said...

പതിവു പോലെ ഭാവതീവ്രം

draupathivarma said...

കാലം കാണിക്കുന്നതെല്ലാം...പുതിയ കാഴ്ചകള്‍ കാണുമ്പോള്‍ വിസ്മരിക്കാം...
ല്ലേ...ശിവപ്രസാദേ..പക്ഷേ മനസ്‌ അനുവദിക്കുന്നില്ലെന്നതാണ്‌ സത്യം...
കുറുമാനെ...സത്യം പറയാം..ട്ടോ...
മരണകാഴ്ചകള്‍ വേദനിപ്പിക്കുന്നത്‌ കൊണ്ട്‌ മാത്രമാണ്‌ ഇങ്ങനെ എഴുതിപോകുന്നത്‌...
സത്യം പറയാലോ കൊച്ചുഗുപ്താ...
ഇവിടെ ആത്മഹത്യയുടെയും പീഡനങ്ങളുടെയും സീസണാണ്‌...
ഗന്ധര്‍വജീ...
വരികളെ കീറിമുറിച്ചുള്ള നിരൂപണത്തിനും അഭിനന്ദനത്തിനും നന്ദി...
ദില്‍ബാസുരാ...
മരണം വഹിച്ച്‌ കടന്നുപോകുന്ന കാറ്റിന്റെ ഗന്ധവും..
കാലത്തിന്റെ കരച്ചിലും കേട്ട്‌ എനിക്ക്‌ മടുത്തു..ട്ടോ...
ചിത്രകാരന്റെ പ്രതീക്ഷകള്‍ക്കും ഞാന്‍ മങ്ങലേല്‍പിക്കുന്നില്ല....
ഇടങ്ങള്‍ക്കും നവീനിനും അഭിപ്രായങ്ങള്‍ക്ക്‌ നന്ദി.....

Sona said...

ഇതു വായിച്ചപ്പൊള്‍ ഇത്തിരി സങ്കടം വന്നുട്ടൊ..എത്ര ഫെമിനിസ്റ്റുകള്‍ ഉണ്ടായാലും ഫീമേയ്ല്‍സിന്റെ ഒരു ഗതികേട്!പുറത്തിറങ്ങി നടക്കാന്‍ വയ്യാന്നു വച്ചാല്‍!ക്രിഷ്ണാ...എന്നാ ഇതില്‍ നിന്നും ഒരു മോചനം!!!

draupathivarma said...

നീ നിദ്രക്ക്‌ മുമ്പ്‌ കാലത്തോട്‌ കരഞ്ഞു
നിന്റെ ഉടഞ്ഞ കുപ്പിവളകള്‍ക്കായി...
.......................................................................

ഏറനാടന്‍ said...

"മരണം വഹിച്ച്‌ കടന്നുപോകുന്ന കാറ്റിന്റെ ഗന്ധവും..
കാലത്തിന്റെ കരച്ചിലും കേട്ട്‌ എനിക്ക്‌ മടുത്തു..ട്ടോ..."
നന്നായിരിക്കുന്നു ദ്രൗപതി

പടിപ്പുര said...
This comment has been removed by a blog administrator.
draupathivarma said...

padippure..
sorri tto...

സാരംഗി said...

ദ്രൗപദീ..വളരെ നല്ല കവിത. ആ വാക്കുകള്‍ വരച്ചിട്ട ചിത്രം മനസ്സില്‍ നിന്നു മായുന്നില്ല, പുതുവര്‍ഷത്തിന്റെ ആരവങ്ങളില്‍ ഒരു വേദനയുടെ നൂല്‍.

draupathivarma said...

പടിപ്പുരയുടെ കൊട്ട്‌ എനിക്കിഷ്ടപ്പെട്ടു...പക്ഷേ ചുരത്തില്‍ നിന്ന്‌ താഴേക്ക്‌ നോക്കി നിന്നാല്‍ ഇപ്പോ പടിപുരയെ പോലെയുള്ള കുറെ പേരെ കാണാം ട്ടോ..മരത്തില്‍ നിന്നും അങ്ങോട്ടുമിങ്ങോട്ടും ചാടികളിക്കുന്ന കുഞ്ഞിരാമന്‍മാര്‍....
പിന്നെ സാരാ...അഭിപ്രായത്തിന്‌ നന്ദി...ഏറനാടനോട്‌ ഒരു വാക്ക്‌ പറയാതെ വയ്യ,,, ഇനി ഞാന്‍ കരച്ചിലുമായി വരില്ലാട്ടോ...സാലിയേട്ടനെ ചിരിപ്പിക്കാന്‍ നല്ല നല്ല സ്വപ്നങ്ങളുമായി ഞാന്‍ കടന്നുവരും........ട്ടോ...പിന്നെ സോനൂട്ടി സങ്കടപ്പെടണ്ടാട്ടോ...സാലിയേട്ടനെ പോലെ നല്ല നല്ല പഞ്ചാരക്കുട്ടപ്പന്‍മാരുള്ളപ്പോള്‍ നമ്മളെന്തിന്‌ പേടിക്കണം...ല്ലേ...(സാലിയേട്ടാ..വഴക്ക്‌ പറയല്ലേ...)

വിചാരം said...

ദുര്‍ബല മേനിയാല്‍ സൃഷ്ടിക്കപ്പെട്ട സ്ത്രീ വര്‍ഗ്ഗം അനുഭവിക്കുന്ന അനേകം പീഢനങ്ങളിലൊന്നാണ് അവളുടെ ശാപമായിത്തീരുന്ന സൌന്ദര്യം ..
എല്ലാം സഹിച്ചും ജീവിതത്തെ സ്നേഹിക്കുന്നവര്‍, സ്നേഹമുള്ള ജീവിതത്തെ പുല്‍കാനാവാതെ ആത്മഹത്യയില്‍ അഭയം തേടുന്നവര്‍ .. ഇവരെ ഞാനെന്ത് വിളിക്കും ഭീരുക്കള്‍ എന്നോ ? ദ്രൌപതിവര്‍മ്മ ഇത്തിരി മൂര്‍ച്ചയേറിയ വരികളിലൂടെ സമൂഹത്തിന്‍റെ ചീഞ്ഞ നാറിയ മുഖങ്ങളേ അനാവരണം ചെയ്യുന്നു
എഴുതുക .. വീണ്ടും വീണ്ടും

sree said...

രക്തമൊഴുകി പടര്‍ന്ന ആത്മാവിലൂടെ
ഇനിയും യാത്ര....
നോവുകളുടെ ഉള്ളടക്കങ്ങള്‍ തേടി.

കടുത്ത നൊമ്പരങ്ങളുടെ തീച്ചുളയില്‍ ബാഷ്പമായി പോയെന്നറിയുക ഇനിയെങ്കിലും

നീ സങ്കടപെടാതിരിക്കുക..
കാലം കരയിച്ചാല്‍ മുഖം തിരിച്ച്‌ കരയുക

draupathivarma said...

യൗവനം നഷ്ടപ്പെട്ടവര്‍ക്ക്‌...
പ്രലോഭങ്ങളുടെ കുത്തൊഴുക്കില്‍ ജീവിതം ഹോമിച്ചവര്‍ക്ക്‌...
rekha..kollam tto tante comment..istayi..kallatharam kattunnundo ee rekhakutti...