രക്തം കൊണ്ട് നീ തീര്‍ത്ത ആദ്യത്തെ ക്ഷതം...
ചങ്ങലക്കെട്ടിലേക്ക് ഞാന്‍ മടങ്ങിപോയ പകലില്‍
നീ തന്നെ ആദ്യത്തെ സമ്മാനവും...
റോസില്‍ നിന്നും ചുവപ്പിലേക്കുള്ള എന്റെ പ്രവേശനം...
ആദ്യം സമ്മാനിച്ചത്...നിന്റെ ഹസ്തങ്ങളുടെ കരുത്തിനെ...
നിന്നിലെ നിന്നെ എന്നിലേക്ക് സന്നിവേശിച്ച രാത്രിയെ..
ആര്‍ത്തവം ബാധിച്ച സന്ധ്യയില്‍
നിന്റെ വിയര്‍പ്പുഗന്ധമില്ലാതെ ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍...
തെരുവ് വേശ്യകളുടെ രക്തകറ പിടിച്ച നെറ്റിയില്‍
നീ അമര്‍ത്തി ചുംബിക്കുകയായിരുന്നു...
ഓരോ അടയാളങ്ങളും എന്നെ കൊന്നുകൊണ്ടിരുന്നു...
ഒടുവില്‍ ഒരു നാള്.....
എന്റെ അവയവങ്ങളിലെ വെളുപ്പിനെയും...
നനഞ്ഞ കണ്പീലികള്...
നീര്‍കണങ്ങളിറങ്ങി പോയ കവിള്‍ത്തടങ്ങള്‍...
ചിരിക്കാന്‍ മറന്ന പകലിന്റെ പൗരുഷത്തോട്.....
നീയെവിടെയെന്നൊരു ചോദ്യം ചോദിച്ച് മടങ്ങി...
ദൂരെ...മോചിക്കപ്പെട്ട അസ്ഥിമാടങ്ങളിലെ..
അവസാനതിരിയായി നീ കത്തിതീരുമ്പോഴും......
എന്നിലെ വിഹ്വലതകള്‍...നിന്നെ തിരഞ്ഞുകൊണ്ടിരുന്നു....
മാറിടത്തിലെ മുറിവുണങ്ങി....
നെറ്റിയിലെ മുറിപാട് കാലം മായ്ക്കുകയും ചെയ്തു....
സ്വപ്നങ്ങളിലെ ആശ്ചര്യചിഹ്നങ്ങള്‍ മാത്രം...
വിരാമമില്ലാതെ കാത്തുകിടന്നു.....
ഇനിയെന്ത്...? എന്ന ചോദ്യത്തിനുത്തരം തേടി..............
Friday, February 16, 2007
Subscribe to:
Post Comments (Atom)
17 comments:
ഓര്‍മകള്‍ എന്തിന് ഭയപ്പെടുത്തുന്നുവെന്നറിയില്ല....
സ്വപ്നങ്ങള്‍ എന്തിനിങ്ങനെ മുറിപ്പെടുത്തുന്നുവെന്നും...
മുറിഞ്ഞുപോയ കൈവിരലുകള്‍
തിരിച്ചു തുന്നിച്ചേര്‍ക്കാന്‍ കൊതിക്കുമ്പോഴും...
ഇനിയൊരിക്കലും ഒരു....
പുനര്‍ജനിയില്ലാതെ...
സ്വയം ഉള്‍വലിയുകയാണ് ഞാനെന്ന സത്യമെന്ന് മനസിലാക്കുമ്പോഴും......
പറയാതെ വയ്യ...
ജീവിതം......
ഉരുകുകയാണ്........
ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്.....
കാലത്തിന്റെ മുഖഛായയില്‍ നിന്ന് ഒപ്പിയെടുത്തത്...............
കവിത ഒരു ആത്മരതിയാണെന്ന് പലപ്പോഴും വിളിച്ചു പറയുന്നുണ്ട് കവിതകള്‍.ജീവ്നില് നിന്ന് പറിച്ചുവെക്കും പോലെ വാക്കുകള്‍...പക്ഷേ ശൈലിയിലുള്ള ആവര്‍ത്തനം ഉപേഷിക്കാറായി...
ഉപേക്ഷിക്കാറായി എന്ന് വായിക്കണേ...അക്ഷരപ്പിശാച്..
ഇതതിനു കവിതയാണോ? ഗദ്യകവിതയാവും, അല്ലേ?
--
:)
--
ദ്രൌപതീ,
ദുഃഖം ഒരു സന്നിവേശമായി മാറുന്ന മുഹൂര്‍ത്തങ്ങളില്‍ പ്രവഹിക്കേണ്ടുന്ന തിരമാലകളുടെ ഭങ്ങി എവിടെയ്യൊ നഷ്ടപ്പെടുത്തിയോ.?
ആത്മ നൊംബരങ്ങള്‍ മനസ്സിലാവുന്നു.
ദ്രൌപദിയുടെ വിചാരങ്ങള്‍ കവിതയില്‍
എന്തെഴുതണമെന്നറിയില്ല
മുറിവുകള്‍ എവിടെയെല്ലാമോ ?
മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ വേദനകള്‍
ഫാറൂഖ്
ആത്മാവ് പരകായ പ്രവേശം നടത്തി അനുഭവങ്ങളുടെ നിലവറകളില്‍ നിന്നും മുത്തും വൈരങ്ങളുമായി കാവ്യശില്പമൊരുക്കുംബോള് ചിത്രകാരന്റെ തരള ഹൃദയം നഷ്ടസ്വപ്നങ്ങളുടെ മൃതദേഹത്തിന്റെ നെറ്റിയില്‍ ഒരു ചുംബനമര്പ്പിക്കുന്നു. മാനവികതയുടെ ആ ചുംബനമര്‍പ്പിക്കാന്‍ പ്രചോദിപ്പിച്ച കവയത്രിക്ക് ചിത്രകാരന്റെ നന്ദി.
(ഇല്ല.. ചിത്രകാരന് ഇതു സഹിക്കാനാകില്ല സോദരി)
വായിച്ചു...മൂര്‍ച്ഛയേറിയ വാക്കുകള്‍..
ദുരന്തങ്ങള്‍ ഉണ്ടാവുന്നത് പച്ചയായ അനുഭവങ്ങളില്‍ നിന്ന്...അനുഭവങ്ങളോ തീവ്രമായ ബന്ധ(ന)ങ്ങളില്‍ നിന്നും....തീവ്രതയ്ക്ക് ആര്ജ്ജവത്വമുണ്ടാകണം..ആര്‍ജ്ജവത്വത്തിന്റെ കൂടെപ്പിറപ്പോ അന്ധതയും.... അതുകൊണ്ടാണല്ലൊ പലര്‍ക്കും ജീവിതപന്ഥാവിലെ ഗര്‍ത്തങ്ങള്‍ കാണാന്‍ സാധിയ്ക്കാതെ പോകുന്നത്......
...ചിന്തകള്‍ക്ക് പുതു ജീവന് കൈവരട്ടെ എന്നാശംസിയ്ക്കുന്നു....
ക്രൂരമായ രതിവൈകൃതങ്ങളെ പ്രക്ഷുബ്ദമായ വരികളിലൂടെ വ്യക്തമാക്കുന്നു.
ദ്രൗപതീ നിനക്ക് ഒരു താങ്ങും തണലും അത്യാവശ്യമായെന്ന് തൊന്നുന്നു. ഇങ്ങനെ ചിന്തിക്കരുതൊരിക്കലും. ചിന്തകളെ സുന്ദരങ്ങളാക്കുകയിനിയെങ്കിലും.
ഇതൊരു സുഹൃത്തിന്റെ അഭിപ്രായമായോ ഉപദേശമായോ സ്വീകരിച്ചാലും.
Hai Ethra Manoharam, Varikalkkidayile Vachalatha.......
വിഷ്ണുപ്രസാദ്...
നന്ദി...ഇനി ഇതേ ശൈലിയുമായി ഒരു കവിതയുണ്ടാവില്ലാട്ടോ...ഉറപ്പ്...
ഹരി...വിമര്‍ശനത്തിന് നന്ദി...
വേണുവേട്ടാ...ആത്മനൊമ്പരങ്ങളൊന്നുമല്ലാട്ടോ....
ഫാറൂക്കാ...മനസിലെ മുറിവുകളെല്ലാം സ്വന്തമാകണമെന്നില്ല...മുറിപ്പെടുത്തുന്ന അനുഭവങ്ങള്‍ മറ്റുള്ളവരുടേതുമാകാം....അഭിപ്രായത്തിനും സാന്ത്വനത്തിനും നന്ദി...
എന്റെ പ്രചോദനമായ ചിത്രകാരാ....നൊമ്പരപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നു........
കൊച്ചുഗുപ്താ...
ഇനിയെന്റെ ചിന്തകള്‍ക്ക് പുതുചിന്തയുണ്ടാവും..ഇതേ ശൈലിക്കും വിരാമം....
സാലിയേട്ടന്റെ അഭിപ്രായം 100 ശതമാനവും സ്വീകരിക്കുന്നു...
മൈഥിലി...പുതിയ ആളാണെന്ന് തോന്നുന്നല്ലോ..ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.........
ദ്രൌപതി...:)
ദ്രൌപതി സ്ഥിരം ശല്ല്യക്കാരനാവാന് താല്പര്യമില്ല.എങ്കിലും ചിലത് കുറിക്കുന്നു.
രക്തം കൊണ്ട് നീ തീര്‍ത്ത ആദ്യത്തെ ക്ഷതം...
ക്ഷതം തീര്‍ത്തത് രക്തം കൊണ്ട് എന്നാണോ ഈ വരികൊണ്ട് ഉദ്ദേശിച്ചത്. രക്തം ഒരു ആയുധമായി തോന്നുന്നുവോ?
“രക്തം കൊണ്ട് നീ തീര്‍ത്ത ആദ്യത്തെ ക്ഷതം...
ചങ്ങലക്കെട്ടിലേക്ക് ഞാന്‍ മടങ്ങിപ്പോയ പകലില്‍
നീ തന്നെ ആദ്യത്തെ സമ്മാനവും...“
രണ്ടു വരികളിലും ‘നീ‘ ഉണ്ട്. രണ്ടാമത്തെ വരിയില്‍ ‘നീ തന്നെ’ സമ്മാനമാകുമ്പോള്‍ വായനക്കാരന് ആദ്യവരിയില്‍ ‘നീ‘ എന്താണ് ആകുന്നത് എന്നൊന്നു നോക്കിപ്പോയാല്‍ കാണുന്നത് അവിടെ ‘നീ‘ മറ്റെന്തോ ചെയ്യുന്നതാണ്. പരസ്പര ബന്ധമില്ലാതെ എന്തോ...
പിന്നെ ഒരുപാട് വരികളില്‍ വരികള്‍ക്കിടയില്‍”.....” എന്തിനാ ഇത്. വരികളുടെ അര്‍ത്ഥം നഷ്ടപെടുന്നു.
നോക്കൂ
“റോസില്‍ നിന്നും ചുവപ്പിലേക്കുള്ള എന്റെ പ്രവേശനം...
ആദ്യം സമ്മാനിച്ചത്...നിന്റെ ഹസ്തങ്ങളുടെ കരുത്തിനെ...“
“ചിരിക്കാന്‍ മറന്ന പകലിന്റെ പൗരുഷത്തോട്.....
നീയെവിടെയെന്നൊരു ചോദ്യം ചോദിച്ച് മടങ്ങി...“
“ദൂരെ...മോചിക്കപ്പെട്ട അസ്ഥിമാടങ്ങളിലെ..
അവസാനതിരിയായി നീ കത്തിതീരുമ്പോഴും......
എന്നിലെ വിഹ്വലതകള്‍...നിന്നെ തിരഞ്ഞുകൊണ്ടിരുന്നു....“
“സ്വപ്നങ്ങളിലെ ആശ്ചര്യചിഹ്നങ്ങള്‍ മാത്രം...
വിരാമമില്ലാതെ കാത്തുകിടന്നു.....
ഇനിയെന്ത്...? എന്ന ചോദ്യത്തിനുത്തരം തേടി..............“
ഞാന്‍ പറഞ്ഞത് അവിവേകമായെങ്കില്‍ ഈ കൊച്ചു കിനാവിനോട് പൊറുത്തേക്കൂ...
"എന്റെ പ്രചോദനമായ ചിത്രകാരാ...."
ദയവായി ചിത്രകാരനെ അങ്ങനെ വിളിക്കരുത് ദ്രൌപതി... ഇതു മൂന്നാമത്തെ തവണയാണ് .... പ്ലീസ്....
"രക്തം കൊണ്ട് നീ തീര്‍ത്ത ആദ്യത്തെ ക്ഷതം..."
ഭാഷ ശക്തവും ആഴത്തില്‍ സ്പര്‍ശിക്കുന്നതുമാണ്
Post a Comment