Wednesday, February 21, 2007

നിശബ്ദതക്കൊടുവിലെ ആരവം



പഴി കേട്ട്‌ മുനയൊടിയാന്‍
എന്റെ തൂലിക നിര്‍മ്മിച്ചത്‌....നിന്റെ അസ്ഥികൊണ്ടല്ല...
ഇറ്റുവീഴുന്ന ചോരയില്‍ മുക്കി...
മനസിലെ അസ്ത്രം കൊണ്ട്‌ എഴുതുന്നത്‌...
കാലത്തിന്‌ മായ്ക്കാനുമാവില്ല....


നീ ചിന്തിച്ചു....
വേദനകള്‍ അത്‌ നിന്റെയുള്ളിലൊതുങ്ങുന്നുവെന്ന്‌....
പകുത്തെടുക്കാന്‍ വന്നപ്പോള്‍
പഴികള്‍ കൊണ്ടെന്ന വേദനിപ്പിച്ച്‌...
ഒരിറ്റ്‌ മദജലമായി മണ്ണിലലിയുമ്പോഴും...
സഹതപിക്കാന്‍ ഒരു കടലോളം കണ്ണുനീര്‍...
ഇന്നെന്റെ മിഴികളില്‍ ബാക്കിയുണ്ടെന്നറിയുക...

മരണത്തെ സുതാര്യമായി പൊതിഞ്ഞ്‌
കവിതകള്‍ ഭാണ്ഡമായി സൂക്ഷിച്ച
എന്റെ അധ്യാപികയോട്‌ കടപാട്‌ പോലും
ബാക്കിയില്ല...
എന്റെ ആദ്യവരികളില്‍ അഭിനന്ദനപ്രവാഹം ചൊരിഞ്ഞ്‌
അവര്‍ നടന്നുപോയ പകല്‍ മാത്രം ആത്മാവില്‍ അവശേഷിക്കുന്നു....
കോളറിഡ്ജിന്റെ നിരാശക്കപ്പുറം
അധികമായൊന്നും ചൊരിഞ്ഞതുമില്ല...
ഷെല്ലിയുടെ കാറ്റിലെത്തുമ്പോഴേക്കും
പ്രണയം അവരെ മരണമായി മടക്കിയിരുന്നു...


വേശ്യാതെരുവിലെ തൊലിവെളുപ്പ്‌ നോക്കി
ഇമ പൂട്ടാതിരിക്കുന്ന കൂട്ടുകാരാ....
എന്റെ മാംസത്തിനായി ഇനിയും കാത്തിരിക്കുക
രക്തത്തില്‍ കുളിച്ച്‌
നിലവിളികളില്‍ തല തോര്‍ത്തി ഞാന്‍ വരാം...
നിന്റെ വികാരതിമര്‍പ്പുകളുടെ അഗ്നിയില്‍
വെന്തു വിഭൂതിയാകാന്‍....

32 comments:

ഗിരീഷ്‌ എ എസ്‌ said...

ആമി പറഞ്ഞതെന്ത്ര ശരി
ഒരു നവജാതശിശുവിന്റെ സൗന്ദര്യമാണ്‌ കവിത...................................

പക പോക്കാനും ഉള്ളിലെ തീ ആളിക്കെടുത്താനും...
ഞാന്‍ വൈരാഗ്യങ്ങള്‍
നെഞ്ചില്‍ സൂക്ഷിക്കാറില്ല.............

നിന്റെ പ്രണയവും കാലൊച്ചയും
ഇന്നും എന്നെ വീര്‍പ്പുമുട്ടിക്കുന്നുണ്ടെന്ന്‌ മാത്രം തിരിച്ചറിയുക..........
ഒരിക്കലും....
നിന്നരികിലെത്താതെ മടങ്ങാനും ഞാന്‍ തയ്യാറല്ല...............

എഴുത്തിന്റെ ആത്മാവിലൂടെ ഇനിയും സഞ്ചരിക്കാനാണെനിക്കിഷ്ടം..............
കീഴ്പ്പെടുത്താന്‍ വരുന്നവരോട്‌ ഒരു വാക്ക്‌.........

എനിക്ക്‌ തോല്‍ക്കാനാവില്ല.........
കാരണം എന്റെ തൂലിക നിര്‍മ്മിച്ചത്‌ നിന്റെ അസ്ഥി കൊണ്ടല്ല.............

അഭയാര്‍ത്ഥി said...

കല്ലുകള്‍കൊണ്ട്‌ പരിക്കേല്‍പ്പിച്ചാലൊ, ചാട്ടവാറുകൊണ്ടു പ്രെഹരിച്ചാലൊ ,മുള്‍ക്കിരീടംകൊണ്ട്‌ അപമാനിച്ചാലൊ, ചങ്ങലകൊണ്ടു തളച്ചാലൊ, കാരാഗ്രഹത്തില്‍ തടവിലിട്ടാലൊ ഒതുക്കാനാവില്ല ഭാവനയെ- കല്‍പ്പനയെ. നവ്യങ്ങളായ കാവ്യങ്ങളുമായി അവ എല്ലാ കടമ്പകളേയും മറികടക്കും. ശാരദാകാശങ്ങളെ കുറിച്ചും, ചിപ്പിക്കുള്ളിലെ മുത്തിനെക്കുറിച്ചും എഴുതി വിജയസ്രീ ലാളിതരായി വിരാജിക്കും.

എല്ലാം ലൈറ്റായെടുക്കു. ഇത്തരമൊരു സംഭവത്തിനിടവന്നതിനും , അനുബന്ധം പോലെ ഉണ്ടായ കലപിലകള്‍ക്കും പരോക്ഷമായി ഉത്തരവാദിയായ ഞാന്‍ ക്ഷമ ചോദിക്കുന്നു

ഇട്ടിമാളു അഗ്നിമിത്ര said...

:)

chithrakaran ചിത്രകാരന്‍ said...

ദ്രുപതി,
ഇതുതന്നെയാണ്‌ ചിത്രകാരന്‍ ആഗ്രഹിച്ച കരുത്ത്‌. ഈ കരുത്ത്‌ സുഖിപ്പിക്കുന്ന സൌഹൃദങ്ങള്‍ക്കിടയിലൂടെ കൈമോശം വരാതിരിക്കട്ടെ.കൌരവ സഭയില്‍ നിന്റെ ചേലയഴിച്ച്‌ നിന്നെ പിച്ചി ചീന്തിയവരോട്‌ നന്ദി പറയുക.... നിന്റെ തുടയെല്ലുകൊണ്ട്‌ തീര്‍ത്ത വജ്രായുധംകൊണ്ട്‌. ..!!
കൂട്ടത്തില്‍ കളിയായെങ്കിലും ചിത്രകാരന്റെ ഹൃദയത്തിലും ആ വജ്രായുധം കൊണ്ട്‌ ഒരു തേരോട്ടം നടത്തുക. നന്മയുടെ ശൂന്യ വിഹായുസുകള്‍ അവിടെയെവിടെയെങ്കിലും പറ്റിപ്പിടിച്ചിരുപ്പുണ്ടോ എന്ന് ഉറപ്പുവരുത്താന്‍.... ചിത്രകാരന്റെ ഒരു സ്വാര്‍ഥ മോഹം.

സാരംഗി said...

ദ്രൗപദീ...വളരെ നല്ല വരികള്‍...ഭാവനയുടെ കരുത്ത്‌ തെളിയിയ്ക്കുന്ന മനോഹാരിത...ഇതും എന്റെ ഇഷ്ടങ്ങളുടെ പട്ടികയിലേയ്ക്ക്‌...

കൈയൊപ്പ്‌ said...

ഞാനിവിടെ കൈയൊപ്പു വെക്കുന്നു, നിന്റെ തേരാളിയാവാനല്ല, ചൂതേറില്‍ പണയമാവാതെ സ്വയം അഗ്നിയാവുമെങ്കില്‍ മാത്രം. നിന്റെ മാംസത്തിനും വിലപേശലില്‍ ഇടമുണ്ടെന്നറിയുക!

അര്‍ത്ഥനകളുടെ തണുപ്പില്‍ സ്വയം പൊതിഞ്ഞ്‌ തെരുവിലെ കോമാളികള്‍ക്ക്‌ വെറുമൊരു മഞ്ഞുപെയ്ത്താവുന്നതാണു നിന്റെ ജന്മമെങ്കില്‍, എന്റെ സഹതാപം പോലും ഇനി ഇവിടെ വരില്ലെന്നറിയുക!

ഗിരീഷ്‌ എ എസ്‌ said...

ഗന്ധര്‍വജീ...
കഴിഞ്ഞ കാര്യങ്ങളൊക്കെ ഒരു സ്വപ്നമായി നമുക്ക്‌ മറക്കാം ല്ലേ...അതിന്‌ ക്ഷമയുടെ ആവശ്യമൊന്നുമില്ല...ഒരു നല്ല യുദ്ധം കഴിഞ്ഞ മണ്ണിലെ ശുന്യതയുണ്ടിവിടെ..മനസിനും ആത്മാവിനും ശാന്തിയുടെ കുളിര്‍മയും....
എനിക്ക്‌ എഴുതാതിരിക്കാനാവില്ലെന്ന്‌ ഞാന്‍ തന്നെ തിരിച്ചറിയുന്നു..അനുഭവങ്ങളുടെ തീഷ്ണതയില്‍ ഞാനില്ലാതായിക്കൊണ്ടിരിക്കുമ്പോള്‍....അവസാന പിടിവള്ളിയാണ്‌ ഈ എഴുത്ത്‌...ഒരല്‍പം ആത്മസംതൃപ്തിക്ക്‌ വേണ്ടി....
ഇട്ടിമാളു...ഈ ചിരിക്ക്‌ നന്ദി....
ചിത്രകാരാ...
നന്ദി....എഴുതിയതിന്‌...
എന്റെ ചേലയഴിക്കാന്‍ വരുന്നവരോട്‌ ഒരു വാക്കെ പറയാനുള്ളു...ഏതെങ്കിലും ഒരു കൃഷ്ണന്‌ എന്നെ രക്ഷിക്കാതിരിക്കാനാവില്ല....ഇതെല്ലാമൊരു സാധാരണ അടിപിടിക്കപ്പുറം കാണുന്നേയില്ല ട്ടോ..ചിത്രകാരാ....
കഴിഞ്ഞതെല്ലാം മറക്കാം ല്ലേ ചിത്രകാരാ....ഞാനിനിയും എഴുതും....വീണ്ടും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു...
ശ്രീയേച്ചി....
നന്ദി....ഒരുപാട്‌ നന്ദി....
ഇഷ്ടങ്ങളുടെ പട്ടികയിലേക്ക്‌ ഈ കവിത കൂടി...രേഖപ്പെടുത്തിയതിന്‌.......

പിന്‍മൊഴികള്‍: എനിക്ക്‌ ആരോടും ദേഷ്യമോ വിദ്വോഷമോ ഇല്ല.....അല്ലെങ്കിലും ഏതു നിമിഷവും മരണം അകലങ്ങളിലേക്ക്‌ തട്ടിപറിക്കാനിരിക്കുമ്പോള്‍...നമ്മളെന്തിന്‌ പിണങ്ങണം.............ല്ലേ...

ഗിരീഷ്‌ എ എസ്‌ said...

ഗന്ധര്‍വജീ...
കഴിഞ്ഞ കാര്യങ്ങളൊക്കെ ഒരു സ്വപ്നമായി നമുക്ക്‌ മറക്കാം ല്ലേ...അതിന്‌ ക്ഷമയുടെ ആവശ്യമൊന്നുമില്ല...ഒരു നല്ല യുദ്ധം കഴിഞ്ഞ മണ്ണിലെ ശുന്യതയുണ്ടിവിടെ..മനസിനും ആത്മാവിനും ശാന്തിയുടെ കുളിര്‍മയും....
എനിക്ക്‌ എഴുതാതിരിക്കാനാവില്ലെന്ന്‌ ഞാന്‍ തന്നെ തിരിച്ചറിയുന്നു..അനുഭവങ്ങളുടെ തീഷ്ണതയില്‍ ഞാനില്ലാതായിക്കൊണ്ടിരിക്കുമ്പോള്‍....അവസാന പിടിവള്ളിയാണ്‌ ഈ എഴുത്ത്‌...ഒരല്‍പം ആത്മസംതൃപ്തിക്ക്‌ വേണ്ടി....
ഇട്ടിമാളു...ഈ ചിരിക്ക്‌ നന്ദി....
ചിത്രകാരാ...
നന്ദി....എഴുതിയതിന്‌...
എന്റെ ചേലയഴിക്കാന്‍ വരുന്നവരോട്‌ ഒരു വാക്കെ പറയാനുള്ളു...ഏതെങ്കിലും ഒരു കൃഷ്ണന്‌ എന്നെ രക്ഷിക്കാതിരിക്കാനാവില്ല....ഇതെല്ലാമൊരു സാധാരണ അടിപിടിക്കപ്പുറം കാണുന്നേയില്ല ട്ടോ..ചിത്രകാരാ....
കഴിഞ്ഞതെല്ലാം മറക്കാം ല്ലേ ചിത്രകാരാ....ഞാനിനിയും എഴുതും....വീണ്ടും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു...
ശ്രീയേച്ചി....
നന്ദി....ഒരുപാട്‌ നന്ദി....
ഇഷ്ടങ്ങളുടെ പട്ടികയിലേക്ക്‌ ഈ കവിത കൂടി...രേഖപ്പെടുത്തിയതിന്‌.......

പിന്‍മൊഴികള്‍: എനിക്ക്‌ ആരോടും ദേഷ്യമോ വിദ്വോഷമോ ഇല്ല.....അല്ലെങ്കിലും ഏതു നിമിഷവും മരണം അകലങ്ങളിലേക്ക്‌ തട്ടിപറിക്കാനിരിക്കുമ്പോള്‍...നമ്മളെന്തിന്‌ പിണങ്ങണം.............ല്ലേ...

ഏറനാടന്‍ said...

മറക്കാം എല്ലാം മറക്കാം
കൂരമ്പുകളായ്‌ എയ്തിറങ്ങിയതെല്ലാം
മറന്ന് ലൈറ്റായെടുത്ത്‌ പ്രകാശിതമാം
വരികളിനിയും തുടരുക സുഹൃത്തേ..
മരണം എന്നത്‌ മായ്ക്കാനാവാത്ത സത്യം.
പക്ഷെ അതെപ്പോഴും ഇങ്ങനെ ഓര്‍ത്തുനടക്കാതെ സന്തോഷവതിയാകുക
സുഹൃത്ത്‌ ഗിരീഷിന്‌ എന്റെ പ്രത്യേകം നന്ദിയറിയിക്കുക..

Siju | സിജു said...

കവിതയിഷ്ടപെട്ടു.
നിര്‍ത്തിപ്പോയില്ലെന്നറിഞ്ഞതില്‍ കൂടുതല്‍ സന്തോഷം

qw_er_ty

അനോണിമസ്‌പുണ്യാളന്‍ said...

കവിത വരുമ്പോ ഇത്രമാത്രം കുത്തുകളും കൂടെ വരുമോ.....................................,,,,,,,,,,,,,

ഏറനാടന്‍ - ഒന്നുമൊന്നും രണ്ടാണു, ഞാനും നീയും ഒന്നാണു, കണ്ണടച്ചാല്‍ നീയ്യാണു ദ്രൌപതി.(ഗീരീഷിനെ നമുക്ക് കാവല്‍ നിര്‍ത്താം ഏറനാടന്‍ മാഷെ..)

ഗന്ധര്‍വന്‍ - എന്റെ ഘല്‍ബിലെ വെണ്ണിലാവു നീ...കണ്ണടയ്കാന്‍ മേല... മുണ്ടുടുക്കാന്‍ മേലാ..എല്ലാം ലൈറ്റായിട്ട് എടുക്കുമ്പോ‍ള്‍ ലെറ്റ് അണയ്കാതിരിയ്കുക നീ കണ്മണി.

ചിത്രകാരന്‍ - വേദനിയ്കുന്ന കോടീശ്വരി.

വിചാരം - എന്റെ നമ്പ്ര് കബ് ആയേഗാ.

ദ്രൌപതി - പത്രപ്രവര്‍ത്തനം എന്നൊക്കെ പ്രൊഫൈലില്‍ എഴുതി പിടിപ്പിച്ചിട്ട്, ആളെ വച്ച് പോസ്റ്റിടാതെ മഹനേ നി.

ഗിരീഷ്‌ എ എസ്‌ said...

കയ്യൊപ്പിന്‌....
നന്ദി....
എഴുതിയതിന്‌...
ഏറനാടാ.....
ബ്ലോഗില്‍ എപ്പോഴും പ്രസന്നവദനനായി കാണാറുള്ള അങ്ങയുടെ ഈ വരികള്‍ എനിക്കൊരുപാടിഷ്ടമായി....എല്ലാം നമുക്കമറക്കാം..പുതിയ പുലരികളെ ഇങ്ങനെ കാതോര്‍ത്തിരിക്കാം....
പിന്നെ പറയാതെ വയ്യ മരണം ഇമ വെട്ടാതെ എന്നെ നോക്കി നില്‍ക്കുന്നുണ്ട്‌....ഞാനറിയാതെ അതെന്നെ കീഴ്പ്പെടുത്തുമെന്നു തോന്നിയതുകൊണ്ടാവാം ആരോടും പിണങ്ങിപിരിയാന്‍ എനിക്കാവില്ല......നമുക്ക്‌ ഇനിയുള്ള നിമിഷങ്ങളെങ്കിലും സന്തോഷത്തോടെയിരിക്കാം........
സിജു..
ഇഷ്ടമായെന്നറിഞ്ഞതില്‍ ഒരുപാട്‌ സന്തോഷം..ഇനിയും പ്രോത്സാഹനങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു.....
അനോണിമസ്‌ പുണ്യാളാ...
ഇവിടെ വന്നതിനും എഴുതിയതിനും നന്ദി.....

sandoz said...

'പിന്നെ പറയാതെ വയ്യ മരണം ഇമ വെട്ടാതെ എന്നെ നോക്കി നില്‍ക്കുന്നുണ്ട്‌....ഞാനറിയാതെ അതെന്നെ കീഴ്പ്പെടുത്തുമെന്നു തോന്നിയതുകൊണ്ടാവാം ആരോടും പിണങ്ങിപിരിയാന്‍ എനിക്കാവില്ല......നമുക്ക്‌ ഇനിയുള്ള നിമിഷങ്ങളെങ്കിലും സന്തോഷത്തോടെയിരിക്കാം........'

എന്താ കുട്ടീ...ഇത്‌....ആഹ്മഹത്യ ചെയ്യാന്‍ പോവുകയാണെന്നോ....അതാ ഏതോ മാരകമായ അസുഖം കുട്ടിയെ കാര്‍ന്നു തിന്നുകയാണു എന്നോ.[നടന്‍ സോമന്‍ ഡോക്ടര്‍ ആയിട്ട്‌ വരുന്ന സിനിമകളില്‍ ഒന്നും രോഗത്തിനു മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടാകില്ലാ....അങ്ങനെ വല്ലതും...]

ഞങ്ങള്‍ വായനാ സമൂഹത്തെ വിഷമിപ്പികുകയാണോ.....കരയരുത്‌....ഇടക്കിടക്ക്‌ ഇങ്ങനെ ചങ്ക്‌ പറിച്ച്‌ കാണിക്കൂ.....പരിഹസിക്കുന്നവരുടെ ലോകത്ത്‌ നമുക്ക്‌ 'പറിച്ച്‌' കാണിക്കാന്‍ ചങ്കുകള്‍ മാത്രം...[എപ്പഴും സ്വന്തം ചങ്ക്‌ പറിച്ച്‌ കാണിക്കണ്ട...ഇടക്ക്‌ ആ ഗിരീഷിന്റേം ചങ്ക്‌ പറിച്ചോ]

ഗുപ്തന്‍സ് said...

ആരവം ഇഷ്ടപ്പെട്ടു...അതിനേക്കാള്‍ കൂടുതല്‍ ആ കമന്റും.....

..പറയുന്നവര്‍ പറയട്ടെ...തുടര്‍ന്നെഴുതുക.

ബാര്‍ബര്‍ നായര്‍ said...

സുഹൃത്തുക്കളേ, നാട്ടുകാരെ ഈ ഞാനും ഒരു ബ്ലൊഗറായേ .... ബാലാരിഷ്ടതകള്‍ കണ്ട്‌ സദയം പൊറുക്കണമേ..

Haree said...

...അധ്യാപികയോട്‌ കടപാട്‌ പോലു...
- കടപ്പാട് അല്ലേ? :|
--

ദൃശ്യന്‍ said...

:-)

സസ്നേഹം
ദൃശ്യന്‍

ചുറ്റുവട്ടം said...

വര്മ്മക്കുട്ടീ, ഞങ്ങള്‍ വായനാ സമൂഹത്തെ വിഷമിപ്പികുകയാണോ.....കരയരുത്‌... ഇടക്കിടക്ക്‌് ഇങ്ങനെ ചങ്ക്‌ പറിച്ച്‌ കാണിക്കൂ.....sandos പറഞ്ഞതു പോലെ. ഇനി വല്ല മാറാരോഗവുമുണ്ടോ? മാറാരോഗം മാറുമാറാകട്ടെ!

ഗിരീഷ്‌ എ എസ്‌ said...

സാന്റോസ്‌.....
മരണത്തിന്‌ കടന്നുവരാന്‍ സമയവും നമ്മോട്‌ പറയാന്‍ പരിവേദനങ്ങളുമുണ്ടാവില്ല....അത്‌ അവിചാരിതമാണ്‌..ആ ഒരു ഉദ്ദേശത്തോടെയാണ്‌ ഇങ്ങനെ എഴുതിയത്‌ ട്ടോ..അതിനപ്പുറം എന്റെ മനസില്‍ വിഹ്വലതകളൊന്നും അവശേഷിക്കുന്നില്ല...
ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും ഒരുപാട്‌ നന്ദി....
കൊച്ചുഗുപ്താ.....
നന്ദി..വീണ്ടും വീണ്ടും എന്നെ പ്രോത്സാഹിപ്പിക്കുന്നതിന്‌....
മലയാളി....ഹരീ....നന്ദി...
എഴുതിയത്‌ വ്യക്തമായില്ലെന്ന്‌ പറയാതിരിക്കാനാവില്ല.....
ദൃശ്യാ....
ഈ സസ്നേഹത്തിന്‌ എന്റെ നന്ദിയും കടപ്പാടും....
ചുറ്റുവട്ടമെ...എനിക്ക്‌ മാറാരോഗമൊന്നുമില്ലാട്ടോ.....ഇപ്പോ കവിതയാണെന്റെ മാറാരോഗം.....
ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.....

chithrakaran ചിത്രകാരന്‍ said...
This comment has been removed by the author.
chithrakaran ചിത്രകാരന്‍ said...

നാടിന്റെ മാറാരോഗത്തെക്കുറിച്ച്‌ വിലപിക്കുന്നവര്‍ മാറാരോഗത്തിന്റെ ലക്ഷണമൊത്ത ഒരു പീസ്‌ ആകാതിരിക്കാന്‍ തരമില്ലെന്ന് വിശ്വസിക്കാന്‍ മാത്രമെ മലയാളി പഠിച്ചിട്ടുള്ളു. മലയാളിയുടെ മാറാരോഗം തീര്‍ക്കാന്‍ അവന്റെ ദൈവത്തിന്റെ ശവക്കല്ലറക്കുമുന്നില്‍ ചിത്രകാരന്റെ ഒരു ചന്ദനത്തിരി !

ദ്രൌപതി,
മാറി മാറി ഇടുന്ന മനോഹര ചിത്രങ്ങളുടെ ഉറവിടം വിഷമമില്ലെങ്കില്‍ അറിയിക്കുക.

Unknown said...

നല്ല കവിത. ഇഷ്ടമായി. :-)

Sona said...

എനിക്ക്‌ തോല്‍ക്കാനാവില്ല.........
കാരണം എന്റെ തൂലിക നിര്‍മ്മിച്ചത്‌ നിന്റെ അസ്ഥി കൊണ്ടല്ല.............

കരുത്തുറ്റ,ശക്തമായ വരികള്‍.ഒരിക്കലും എഴുത്തു നിര്‍ത്തരുത്..ദ്രൌപതിയോ,ഗിരീഷോ..ആരായിരുന്നാലും,
വ്യക്തിയേക്കാള്‍,ഒരു പേരിനേക്കാള്‍,ആ വരികളെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.ബഹുമാനിക്കുന്നത്.ഇനിയും തുടര്‍ന്നെഴുതണം.എല്ലാ ഭാവുകങ്ങളും നേരുന്നു..

t.k. formerly known as thomman said...

Hmm... സത്യം പറഞ്ഞാല്‍ എനിക്ക് ഈ കവിത എഴുതപ്പെട്ടതിന്റെ പശ്ചാത്തലം മനസ്സിലായില്ല; എന്തൊക്കെയോ ദ്രൌപതി ഉള്ളില്‍ വച്ച്, ബാക്കിയാണ് കവിതയില്‍ പറയാന്‍ ശ്രമിക്കുന്നതെന്നു തോന്നുന്നു.

എന്നാലും ആകര്‍ഷകമായ ചില ബിംബങ്ങള്‍ കവിതയില്‍ കാണുന്നുണ്ട്; കുറെ name dropping ഒക്കെ ഉണ്ടെങ്കിലും. “നിലവിളികളില്‍ തലതോര്‍ത്തി വരാം” എന്നൊക്കെ എഴുതുമ്പോള്‍ അത് വായനക്കാരുടെ ചങ്കിലേക്കാണ് നെരെ കയറിപ്പോകുന്നത്.

തുടര്‍ച്ചയാ‍യി നിങ്ങളുടെ എഴുത്തില്‍ ഉയര്‍ന്നു വരുന്ന മാംസ വില്‍പ്പനയും ചുവന്ന തെരുവുമൊക്കെ cliche അല്ലേ? മിക്കവാറും യുവകവികള്‍ അവിടെ നിന്നാണ് തുടങ്ങുന്നത്.

Kaippally said...

ദ്രൌപതി:
എല്ലാം കൊള്ളാം. ചേച്ചി എഴുതുന്ന കവിത എനിക്ക് അങ്ങോട്ട് ഫുള്ള ദഹിക്കൂല്ല. എങ്കിലും കൊള്ളാം.

ഈ പടങ്ങളെക്ക ചെച്ചി തന്നെ എടുത്തതാണ?
അല്ലെങ്കില്‍, ഇത് എടുത്ത് പാവപ്പെട്ടവന്റെ പേര്‍ പറഞ്ഞു തരുമോ?

ഈ പടങ്ങളൊക്കെ എടുത്ത അങ്ങേര്‍ ഇതു വല്ലതു കണ്ടിട്ടുണ്ടോ?

ചുമ്മ ഓരെ തംശയങ്ങളാണെ? വേറെ ഒന്നും വിചാരിക്കല്ലും. ഏത്?

ഏറനാടന്‍ said...

അപ്പം തിന്നാപോരേ കുഴിയെണ്ണി തല പൊകക്കണോ കൈപ്പള്ളിഗുരൂ?
വിശാലമായി പരന്നുകിടക്കുന്ന ഇന്റര്‍നെറ്റിലെ ഏതെങ്കിലും കോണിലെ പടം എടുക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടോ എന്ന നിയമമൊന്നും അറിയില്ല.
എന്നായാലും ശ്രീ.ദ്രൗപദി എവിടുന്നാണീ പടങ്ങള്‍ കിട്ടിയതെന്ന്‌ പറഞ്ഞുതന്നാല്‍ ഉപകാരമായേനെ.
നമുക്കും അവിടെന്നെടുക്കാലോ.. (ചിലപ്പോള്‍ പത്രമോഫീസിലെ ഫയലീന്നാണോ)
:)

Kaippally said...
This comment has been removed by a blog administrator.
Unknown said...

kaippally said:
വേതന അറിയുന്നവനാണെങ്കില്‍ ഒരിക്കലും മറ്റുള്ളവന്റെ വസ്തു പ്രതിഭലം കൊടുക്കാതെ അപഹരിക്കില്ല.അതു വൃദ്ധയായലും, ചരക്കായാലും ഒരുപോലെ ബാദകം.

ഏറനാടന്‍ അണ്ണേയ്,
ഇതുക്ക് മേലൈ എത് സൊല്ല വേണം അയ്യാ? :-)

ഏറനാടന്‍ said...

ദില്‍ബന്‍ തമ്പീ,
ഇന്ന് തിങ്കളാഴ്‌ച വ്രതമാ, മൗനവ്രതം. നാം ഒന്നുമേ ഉരിയാടാത്‌ തമ്പീ. ഒന്നുമേ പേശകൂടാത്‌. ഇന്ത ബൂലോഗത്തൈ യേതാവോ ജാസ്‌തി ഡിയൂപ്പ്‌ 'വര്‍മ്മാ'പ്രേതങ്ങള്‍ വരും നേരമാച്ച്‌, ശീഘ്രം കാലി പണ്ണൂങ്കോ, അവര്‍ റൊമ്പ അതിസയ പിസാച്ചുക്കളാമാ ആമാ.. ഒന്നുമേ ബാക്കിവെക്കതില്ലൈ..!

chithrakaran ചിത്രകാരന്‍ said...

ഈ കോപ്പിറൈറ്റും, ഫോട്ടോ കലാകാരന്റെ വിയര്‍പ്പും വിലയുള്ള സാധനം തന്നെ. എന്നാല്‍ ചിലര്‍ കുറച്ചുകൂടി മാര്‍ക്കറ്റിംഗ്‌ ബുദ്ധിയോടെ തങ്ങളുടെ സൃഷ്ടികളുടെ റസലൂഷന്‍ കുറഞ്ഞ കോപ്പികള്‍ ഇന്റര്‍നെറ്റില്‍ ഉപ്പെക്ഷിക്കുന്നു. കൌതുകത്തിന്‌ അതു കണ്ടവരും ആ വര്‍ക്കിനെ സ്നേഹിച്ച്‌ ബ്ലൊഗില്‍ ഇട്ടവരും മോഷ്ടാക്കളാണെന്നു വിളിക്കപ്പെടാന്മാത്രം മൊശക്കാരല്ല.
ബ്ലൊഗില്‍ ആരും ഇത്തരം സൃഷ്ടികള്‍ വിറ്റ്‌ പണമുണ്ടാക്കുന്നതായി അറിവില്ല. അതിനാല്‍ കൈപ്പള്ളിയുടെ ഈ പോസ്റ്റ്‌ അനാവശ്യമായ ഒരു അവഹേളനവും, ചുരുക്കി പറഞ്ഞാല്‍ കൈപ്പള്ളിയുടെ ചാരിത്ര്യപ്രസങ്ങവുമാണ്‌ .

കൈപ്പള്ളിയുടെ കുതിരകയറ്റം ഭയക്കുന്ന ബ്ലൊഗേഴ്സിന്‌ അദ്ധേഹത്തിന്‌ ജയ്‌ വിളിക്കാം.


അല്ലാത്തവര്‍ക്ക്‌ മനസ്സിലാക്കാനായി :
ഇപ്പറഞ്ഞ കൈപ്പള്ളി തന്നെ നാഴികക്ക്‌ നാല്‍പ്പതുവട്ടം ഇന്റര്‍നെറ്റിലെ സകല ലൈബ്രറികളും തപ്പി ഉദ്ദരണികളുടെ ഭാണ്ഡക്കെട്ടുമായി മാത്രം ബ്ലൊഗില്‍ പുലികളിച്ചു നടക്കുന്നവനാണ്‌.

ആരാന്റെ ഉദ്ദരണിയില്ലാതെ ഒരു സെന്റന്‍സ്‌ എഴുതാനറിയാത്ത കൈപ്പള്ളിയുടെ സദാചാര പ്രസങ്ങം കേട്ട്‌ കോരിത്തരിച്ചുനില്‍ക്കാതെ കമന്റിക്കൊടുക്കൂ കൂട്ടുകാരെ...


കൈപ്പള്ളി,
കയ്യടി വാങ്ങാന്‍ സമര്‍ത്ഥനായ താങ്കള്‍ തെറ്റായ രാഷ്ട്രീയമാണ്‌ പ്രചരിപ്പിക്കുന്നത്‌. താങ്കള്‍ പറയുന്നത്‌ ഒറ്റനോട്ടത്തില്‍ ശരിയായി തോന്നും... പക്ഷെ, ഇന്നലെകള്‍ കൊള്ളയടിക്കപ്പെട്ട ഒരു സമൂഹത്തിന്‌ ഒരു നിയമവും കൂട്ടുനില്‍ക്കുന്നില്ല . അതിനാല്‍ ഇല്ലാത്ത തറവാടിത്വം പറഞ്ഞ്‌ ഉണ്ണാവൃതമെടുക്കാതെ കള്ളന്റെ നിയോഗത്തിലൂടെയാണെങ്കിലും പത്തായത്തില്‍ നിന്നും നഷ്ടമായത്‌ തിരിച്ചുപിടിക്കുക. മാനവരാശിയുടെ മുന്നിലെത്തുക...
ഒരു മീശമാധവന്‍ ലെയിന്‍ !!!

കര്‍ണ്ണന്‍ said...

കൊള്ളാം ദ്രൗപതീ... ദ്രൗപതിയുടെ രക്തത്തിനായി ദാഹിച്ചിരുന്ന ഒരു സൂതപുത്രന്‍

neermathalam said...

പഴി കേട്ട്‌ മുനയൊടിയാന്‍ എന്റെ തൂലിക നിര്‍മ്മിച്ചത്‌....നിന്റെ അസ്ഥികൊണ്ടല്ല...ഇറ്റുവീഴുന്ന ചോരയില്‍ മുക്കി...മനസിലെ അസ്ത്രം കൊണ്ട്‌ എഴുതുന്നത്‌...കാലത്തിന്‌ മായ്ക്കാനുമാവില്ല....

ee varikal...orupadu esthamayi...