
ഒന്ന്
നിന്റെ
പുസ്തകതാളില്‍
പ്രണയത്തിന്റെ ആദ്യാക്ഷരം കുറിച്ചിട്ടത്...
സ്നിഗ്ധമായ
ഒരറിവ്ആലേഖനം ചെയ്ത നോട്ടുബുക്കില്‍
അതമര്‍ന്ന് കിടന്നത്...
സൂത്രവാക്യങ്ങള്‍
സ്വപ്നങ്ങളെ വഴിതെറ്റിക്കുമെന്ന്
രസതന്ത്രം
അധ്യാപികയുടെ കുമ്പസാരം കേട്ട് ചിരിച്ചത്...
പനിനീര്‍പ്പൂവിന്റെ രാസനാമം ചോദിച്ചത്
യൗവനതൃഷ്ണയിലും
റഫര്‍ ചെയ്യണമെന്ന് പറഞ്ഞവര്‍ നടന്നത്...
ഫ്ലാറ്റിലൊരു പൂന്തോട്ടമായിരുന്നു
നഗരത്തിലെ ശിഷ്ടസ്വപ്നം...
അതില്‍ അവന്റെ ചുണ്ടുകളുടെ നിറമുള്ള പൂക്കളും...
ലാബിലെ ഏകാന്തതയില്‍
സള്‍ഫറും ഫോസ്ഫറസും
നൈട്രജനും കൂട്ടിക്കലടര്‍ത്തി...
പുതിയ സൂത്രവാക്യങ്ങള്‍ തേടി
പരാജിതയായി...
രണ്ട്
തുല്യമായി വീതിക്കണമെന്നാശിച്ച്
നല്കിയ പൂക്കളിലൊന്നിലും
വാതകത്തിന്റെ ഗന്ധമുണ്ടായിരുന്നില്ല...
''LOVE''
മൂല്യച്യുതി സംഭവിച്ചിട്ടില്ലാത്ത
പുതിയൊരു സൂത്രവാക്യമായി
കറുത്ത ബോര്‍ഡില്‍ കിടന്ന് പിടഞ്ഞു...
ഇതളുകളടര്‍ത്തി
താളുകളിലിട്ട്
സമയപ്രതീകത്തിന് കാതോര്‍ത്തു...
മൂന്ന്
തിരുത്തുണ്ടായിരുന്നു...
വെളുത്ത അക്ഷരങ്ങള്‍ കൊണ്ടവര്‍ വീണ്ടും എഴുതി
''TEARS''
ഓക്സിജന്‍ പോലുമില്ലാത്തൊരു
സൂത്രവാക്യംകണ്ടപ്പോള്‍...
ഉണങ്ങിതുടങ്ങിയ ഇതളുകള്‍വലിച്ചെറിയേണ്ടി വന്നു...