ഒന്ന്
നിന്റെ
പുസ്തകതാളില്‍
പ്രണയത്തിന്റെ ആദ്യാക്ഷരം കുറിച്ചിട്ടത്...
സ്നിഗ്ധമായ
ഒരറിവ്‌ആലേഖനം ചെയ്ത നോട്ടുബുക്കില്‍
അതമര്‍ന്ന് കിടന്നത്...
സൂത്രവാക്യങ്ങള്‍
സ്വപ്നങ്ങളെ വഴിതെറ്റിക്കുമെന്ന്
രസതന്ത്രം
അധ്യാപികയുടെ കുമ്പസാരം കേട്ട് ചിരിച്ചത്...
പനിനീര്‍പ്പൂവിന്റെ രാസനാമം ചോദിച്ചത്
യൗവനതൃഷ്ണയിലും
റഫര്‍ ചെയ്യണമെന്ന് പറഞ്ഞവര്‍ നടന്നത്...
ഫ്ലാറ്റിലൊരു പൂന്തോട്ടമായിരുന്നു
നഗരത്തിലെ ശിഷ്ടസ്വപ്നം...
അതില്‍ അവന്റെ ചുണ്ടുകളുടെ നിറമുള്ള പൂക്കളും...
ലാബിലെ ഏകാന്തതയില്‍
സള്‍ഫറും ഫോസ്ഫറസും
നൈട്രജനും കൂട്ടിക്കലടര്‍ത്തി...
പുതിയ സൂത്രവാക്യങ്ങള്‍ തേടി
പരാജിതയായി...
രണ്ട്
തുല്യമായി വീതിക്കണമെന്നാശിച്ച്
നല്‍കിയ പൂക്കളിലൊന്നിലും
വാതകത്തിന്റെ ഗന്ധമുണ്ടായിരുന്നില്ല...
''LOVE''
മൂല്യച്യുതി സംഭവിച്ചിട്ടില്ലാത്ത
പുതിയൊരു സൂത്രവാക്യമായി
കറുത്ത ബോര്‍ഡില്‍ കിടന്ന് പിടഞ്ഞു...
ഇതളുകളടര്‍ത്തി
താളുകളിലിട്ട്
സമയപ്രതീകത്തിന് കാതോര്‍ത്തു...
മൂന്ന്
തിരുത്തുണ്ടായിരുന്നു...
വെളുത്ത അക്ഷരങ്ങള്‍ കൊണ്ടവര്‍ വീണ്ടും എഴുതി
''TEARS''
ഓക്സിജന്‍ പോലുമില്ലാത്തൊരു
സൂത്രവാക്യംകണ്ടപ്പോള്‍...
ഉണങ്ങിതുടങ്ങിയ ഇതളുകള്‍വലിച്ചെറിയേണ്ടി വന്നു...
11 comments:
പുഷ്പങ്ങള്‍ പോലും കാണാത്ത ഫ്ലാറ്റ് ജിവിതങ്ങളിലേക്ക്...
ഓര്‍മ്മയുടെ സൂത്രവാക്യങ്ങള്‍
തിരിയാന്‍ വിധിക്കപ്പെട്ടവരായി
മാറിയ..
പുതിയ തലമുറയെ കുറിച്ച്......
അറിവില്ലായ്മയുടെ
പുതിയൊരു..
പള്ളിക്കൂടം....
കവിത നന്നായി.
എന്നിട്ടും ആരുമെന്തേ കമന്‍റുകളുമായി വന്നില്ല?
കുറച്ചു കൂടി മനസ്സിരുത്തിയെങ്കില്‍ കൂടുതല്‍ ഭംഗി ആയേനെ
അഭിനന്ദനങ്ങള്‍
ഇത് പണ്ടെങ്ങോ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ എഴുതീതാണൊ? മറ്റുകവിതകളുടെ അത്ര പോരാ
ഇരിങ്ങല്‍...
നന്ദി...
കൂടുതല്‍ മനസിരുത്തി..ഇനിയുള്ള കവിതകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കാം..
ഡിങ്കാ...
ഇന്ന് പണ്ടെഴുതിയതല്ല...
തുറന്ന അഭിപ്രായത്തിന് നന്ദി...
ishtamayi.....
രണ്ടു പ്രാവശ്യം വായിചു..സുഖം തോന്നുന്നുണ്ട്.
സമയം കിട്ടുന്നതിനനുസരിച്ച് എല്ലാ പോസ്ട്ടും നോക്കുന്നുണ്ട്..
:)
ദ്രൌപതി..ഇന്നൊത്തിരി നേരമായിട്ട്...
ദ്രൌപതീടെ രചനകളിലൂടെയായിരുന്നു...
വയര്‍ നിറഞ്ഞു..മനസ്സും..
ജീവിതത്തിന്‍റ്റെ സുന്ദരമായ പുറം തൊലിയെ
അങ്ങിനെ തന്നെ നിര്‍ത്താനാണ്..പലര്‍ക്കും താല്‍പര്യം
എന്നാല്‍ അതിവിടെ അനാവരണം ചെയ്യപ്പെടുന്നു..
ഇത് ദ്രൌപതീടെ എല്ലാ രചനകള്‍ക്കും കൂടിയുള്ളതാണ്...
ജിമനൂ..
ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം...
പ.യ്യന്‍സ്..
ഏറനാടന്‍..നന്ദി...
ഷംസ്...
അകമഴിഞ്ഞ ഈ പ്രോത്സാഹനത്തിന് ഒരുപാടൊരുപാട് നന്ദി..
ജീവിതം ചില നേരത്ത് കാട്ടികൂട്ടുന്ന തമാശകള്‍ വേദനയായി കുത്തിനോവിക്കുമ്പോള്‍..
നാം എല്ലാം മറക്കാനുള്ള ഒരു പാഴ്ശ്രമം നടത്താറില്ലേ...അതാണ്..എന്റെയീ തമാശകള്‍...
അഭിപ്രായത്തിന് നന്ദി...
നല്ല കവിത... മറ്റുള്ളവ പോലെ ഇതും ഇഷ്ടമായി
:)
ദ്രുപദന്റെ മകള്‍ എന്ന അര്‍ത്ഥത്തില്‍ ‘ദ്രൌപദി’ എന്നു വേണ്ടേ... ദ്രൌപതി തെറ്റാണ്..
നല്ല കവിതകള്‍.............കവിതകള്‍ദഹിക്കത്ത ഭാഷയില് എഴുതി വായനാ രസം നഷ്ടപ്പെടുത്തുന്ന എഴുത്തുകാര്‍ക്കു ഒരു അപവാദം ...വ്യ്ത്യസ്ത് മായ ഒരു അനുഭവമായി...ഇതു എല്ലാ കവിതകള്‍ക്കുമുള്ള മറുപടിയാണെ..ആശംസകള്‍.....സസ്നേഹം പ്രദീപ്
Post a Comment