ഇനിയെന്റെ സ്മൃതി നീ...
ഉരുകിയൊലിച്ച്
എന്നിലലിഞ്ഞ്
നീ നിന്നിലൊരഗ്നി തിരഞ്ഞകന്നു പോയി...
സീനികാ വസ്ത്രം...
ഇതളുകളില്‍
ശലഭചിത്രം പതിഞ്ഞൊരോണക്കോടി...
ഒരു പാരിതോഷികത്തിന്
തിരിച്ചുനല്‍കിയ മറ്റൊന്ന്...
എന്റെ ചിറകിലെ
ചുവന്ന വര്‍ണങ്ങളിലൊന്ന്
നന്മകള് നേര്‍ന്നകന്നു...
ഒരു സുക്ഷിരം മതി ആകാശയാത്രാഭംഗത്തിനെന്ന്
എന്തേ നീയിനിയുമറിഞ്ഞില്ല...
കടലെന്ന് നിനച്ച് കാത്തിരുന്നത്
തിരയായിരുന്നുവെന്നറിയാതെ...
ഉപ്പൊത്തിരി മിഴികള്‍ തന്നിരുന്നു
നീയെന്റെ അഞ്ജലിയില്‍
ചൊരിഞ്ഞിരുന്നുവെന്നറിയാതെ...
തുമ്പപൂവില്ലെങ്കിലും
പൂക്കളം നന്നായിരുന്നു...
എന്റെ കണ്ണുനീര് വീണ് നനഞ്ഞ്
ചുവന്നതായിരുന്നുവെന്ന്
പറയാതെ പോയത് കാറ്റായിരുന്നില്ല...
നിന്റെ നിശ്വാസങ്ങള്‍
കണ്ടിട്ടില്ലാത്തതുകൊണ്ട്
പിരിയാനെളുപ്പമാണെന്ന്
പുസ്തകതാളിലൊരു വരിയുണ്ടായിരുന്നു...
മനസിലെ രൂപത്തിന് വിഘ്നം വരുത്താതിരിക്കാന്‍...
കവി കാണിച്ച സൂത്രപണി...
13 comments:
നിനച്ചിരിക്കാതെ കിട്ടിയെങ്കിലും...പോയ് മറഞ്ഞ കൂട്ടുകാരിക്ക് സമര്‍പ്പിക്കുന്നു...
ക്ഷണികമായ ഒരാത്മബന്ധത്തിന്റെ അറുതി ദ്രൗപതിയെ വേദനിപ്പിക്കുകയായിരുന്നില്ല...
മറിച്ച്...ഇല്ലാതാക്കുകയായിരുന്നു
ഒരു കവിത കൂടി
"കണ്ടിട്ടില്ലാത്തതുകൊണ്ട്
പിരിയാനെളുപ്പമാണെന്ന്
പുസ്തകതാളിലൊരു വരിയുണ്ടായിരുന്നു.
മനസിലെ രൂപത്തിന് വിഘ്നം വരുത്താതിരിക്കാന്‍..."
പോയ് മറഞ്ഞൂവെങ്കിലും സൌഹൃദങ്ങളെ കുറിച്ചുള്ള മനസ്സിലെ രൂപത്തിന് മാറ്റം വരാതിരിക്കട്ടേ...
:)
കവിതയ്ക്കു കൂട്ടായി തിരഞ്ഞെടുത്ത ചിത്രവും മനോഹരമായി.
ഇഷ്ടപ്പെട്ടു ഈ വരികള്‍.
വര്‍മാജി...
സിനികാവസ്ത്രം എന്നു പറഞ്ഞാലെന്താ.
ഇതും സെന്റി തന്നെ. എങ്കിലും കവിത നന്നായിരുന്നു. സെന്റി ശരിക്കും ആവിഷ്കരിക്കുന്നുണ്ട്...
:)
പൊട്ടന്
കടലെന്ന് നിനച്ച് കാത്തിരുന്നത്
തിരയായിരുന്നുവെന്നറിയാതെ...
ഉപ്പൊത്തിരി മിഴികള്‍ തന്നിരുന്നു
നീയെന്റെ അഞ്ജലിയില്‍
ചൊരിഞ്ഞിരുന്നുവെന്നറിയാതെ...
ദ്രൌപതി,മനോഹരമായ കവിത. ചിത്രവും അതി മനോഹരം.
ശ്രീയേച്ചി..
നന്ദി..
സുനില്‍...
സീനികാവസ്ത്രം എന്നു പറഞ്ഞാല്‍ സീനികാ പുഷ്പത്തിന്റെ ഇതളുകള്‍ പോലെയുള്ള വസ്ത്രം...
പിന്നെ ഈ സെന്റിയെ അഭിനന്ദിച്ചതില്‍ സന്തോഷം...
വേഴാമ്പല്‍...
ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒരുപാട് നന്ദി...
കാണാത്ത സൌഹ്രുതത്തിനു രൂപത്തേക്കാള്‍ മേന്മനല്കുന്ന
ചേച്ചി.. കൂട്ടുകാരിയുടെ ഓര്‍മകള്‍ എന്നും കൂട്ടായിരിക്കട്ടെ..
ഹഹഹ...
അതു ശരി .. ആകാശത്തിലേക്ക് പറന്നകലുന്ന സുഹൃത്തിന് ഒരു സുഷിരത്തിന്റെ ഭയം നല്കി , തന്നിലെക്കടുപ്പിക്കാന്‍ പിന്നെയും കൊതിക്കുന്നത്...
എത്ര നശിപ്പിച്ചാലും നശിക്കാന്‍ കൂട്ടാക്കാത്ത നമ്മുടെ ആശകള്‍ തന്നെ.
പാവത്തിനെ വിട്ടേക്ക് പ്രിയ ദ്രൌപതി !!
നമ്മുടെ സ്വാര്‍ത്ഥതയെ നോക്കി പരിഹസിക്കുന്നതാണ് കൂടുതല്‍ രസകരം.
ദ്രൌപതിക്കും കുടുംബത്തിനും കൂട്ടുകാരനും(?)
ചിത്രകാരന്റെ സ്നേഹംനിറഞ്ഞ ഓണാശംസകള്‍!!!!
ദ്രൌപതി ഇതിനായി തിരഞ്ഞെടുത്തിഒരിക്കുന്ന ചിത്രവും വളരെ കാല്‍പ്പനിക നിലവാരത്തിലുള്ളതായി തോന്നുന്നു.
:)
സയ്ജൂ..
ഉള്ളിലൊരു മനോഹരചിത്രമായി അവള് ഇന്നും എന്നില്‍ ജീവിക്കുക തന്നെയാണ്...
ചിത്രകാരാ...
മനസില്‍ നിന്നും അവളെ
പറിച്ചെറിയാന്‍ ശ്രമിക്കും തോറും വേദന എന്നെ കാര്‍ന്നുതിന്നുന്നു...
ഒരു പക്ഷേ...
എന്നെ വേദനിപ്പിക്കുക എന്നത് അവളുടെ നിയോഗമാകാം..
അഭിപ്രായത്തിന് നന്ദി...
നന്നായിട്ടുണ്ടു കേട്ടൊ...
നിറക്കൂട്ടിന്
നന്ദി....
Avasana khandika oru sathyam olinjum thelinjum parayunnu... manoharamayirikkunnu.
sneham
Sarmaji
Post a Comment