മഴ പെയ്യുന്ന മധ്യാഹ്നത്തില്‍
നീ
പുതുമണ്ണിന്റെ ഗന്ധം നുകരുമ്പോള്‍
നിന്റെ കണ്പീലികള് ഞാനെണ്ണുകയായിരുന്നു...
അടര്‍ന്നുവീണ മഴതുള്ളിക്ക്
നിന്റെ ഹൃദയത്തിന്റെ തണുപ്പായിരുന്നു...
ചൂടുള്ള ആത്മാവിലേക്ക്
മരവിച്ച കാലുമായി നീ വന്നത്...
പാദസരം തട്ടി മുറിഞ്ഞത്..
ഞരമ്പുകളിലൂടെ ചോര പായാന്‍ തുടങ്ങിയത്...
ഒടുവിലൊന്നായി
പുതപ്പിനടിയിലൊളിച്ചത്...
ജനുവരിയില്‍
നീ വളര്‍ത്തിയ ജമന്തികളില്‍
വയലറ്റ് പൂവിരിഞ്ഞതും അടര്‍ന്നതുമെത്രവേഗം...
താഴ്വരയില് നിന്നും
വിരുന്നെത്തിയ ശീതക്കാറ്റില്‍
മൗനത്തെ സ്നേഹിച്ച്
വരാത്ത നിദ്രയെ പഴിച്ച്
കാത്തുനിന്നതാര്‍ക്ക് വേണ്ടിയായിരുന്നു...
കൂട്ടുകാരനോടൊത്ത്
ഒരു രാത്രി മുഴുവന്‍ മുഖാമുഖമിരുന്ന്
പറഞ്ഞു തീര്‍ത്തതെന്തായിരുന്നു...
നീയറിയാതെ പോയ ഹേമന്തം
നിന്റെ വിഹിതം
അന്നും കാത്തുവെച്ചിരുന്നു..
അവിഹിതയാത്രയില്‍
പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ
നിന്റെ സ്വപ്നങ്ങള്‍
അലഞ്ഞുനടന്നെത്തിയത്
എന്റെ ഗൃഹത്തില്‍...
നിനക്കായി പണിത മുറിയില്‍...
തിരിച്ചെടുക്കാന്‍ വരാത്തതെന്താണ്...
കരഞ്ഞുതീര്‍ന്ന രണ്ടു
മിഴികള്‍
പണയമെടുത്തവന്റെ
മുഖമറിയാതെ പോയതെന്താണ്...
പ്രണയത്തിന്റെ
തളര്‍ന്ന മേനിയില്‍
മരണം കൊണ്ടു നീയെഴുതിയിട്ടതെന്താണ്...?
Wednesday, January 02, 2008
Subscribe to:
Post Comments (Atom)
28 comments:
മഴ പെയ്യുന്ന മധ്യാഹ്നത്തില്‍
നീ
പുതുമണ്ണിന്റെ ഗന്ധം നുകരുമ്പോള്‍
നിന്റെ കണ്പീലികള് ഞാനെണ്ണുകയായിരുന്നു...
അടര്‍ന്നുവീണ മഴതുള്ളിക്ക്
നിന്റെ ഹൃദയത്തിന്റെ തണുപ്പായിരുന്നു...
ഓര്‍മ്മയുടെ ശീതക്കാറ്റ്
ജനുവരിയുടെ ഹൃദയത്തിലൂടെ
സഞ്ചരിക്കുമ്പോള്‍
മിഴികള്‍ പണയം വെച്ചിട്ട് പോയ പെണ്‍കുട്ടി-പുതിയപോസ്റ്റ്
ഒരുപാട് എഴുതാനുള്ള രണ്ട് കാര്യങ്ങള്‍. പ്രണയവും, മരണവും.
അതുകൊണ്ട് തന്നെ, എനിക്കിഷ്ടായി ന്ന് പറയാം.
പുതുമണ്ണിന്റെ ഗന്ധം നുകരുമ്പോള്‍
നിന്റെ കണ്പീലികള് ഞാനെണ്ണുകയായിരുന്നു...
അടര്‍ന്നുവീണ മഴതുള്ളിക്ക്
നിന്റെ ഹൃദയത്തിന്റെ തണുപ്പായിരുന്നു...
നയിസ് മാഷെ...
പുതുമഴയില്‍ പുളകം കൊള്ളാത്ത മണ്ണും അനുരാഗത്താന് തരളമാകാത്ത ഹൃദയവുമില്ലാ എന്ന് ഈ വരികളിലൂടെ തെളിയിച്ചിരിയിക്കുന്നൂ
ദ്രൌപതീ, ആ മിഴികളുടെ ഓര്‍മ്മ അലട്ടുന്നുവോ?
പ്രണയത്തിന്റെ ചൂടിലും മരണത്തിന്റെ കൊടും തണുപ്പ്..........
വാക്കുകളിലെ പ്രണയത്തിന്റെ ചൂടും വരികളിലെ മരണത്തിന്റെ സ്പര്‍ശവും ഏറെ ഹൃദ്യം!!!
ആശംസകള്‍
പതിവുപോലെ ഹൃദ്യമായ വരികള്‍. ഒരു ശീതക്കാറ്റിന്റെ തലോടല്‍ എനിക്കു അനുഭവപ്പെട്ടു.
“പ്രണയത്തിന്റെ
തളര്‍ന്ന മേനിയില്‍
മരണം കൊണ്ടു നീയെഴുതിയിട്ടതെന്താണ്...?”
നന്നായിരിയ്ക്കുന്നു.
:)
പ്രണയത്തെപ്പോലെയാണു മരണവുമെങ്കില്‍
ഞാന്‍ മരിച്ചു കൊള്ളട്ടേ..
(മയക്കോവിസ്കി)
ചില ചോദ്യങ്ങള്‍ക്ക് ആര്‍ക്കാണ് ഉത്തരമുള്ളത്? :)
ഇഷ്ടമായി വര്മാ ജി പുതിയ രചന
“നീയറിയാതെ പോയ ഹേമന്തം
നിന്റെ വിഹിതം
അന്നും കാത്തുവെച്ചിരുന്നു..
അവിഹിതയാത്രയില്‍
പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ
നിന്റെ സ്വപ്നങ്ങള്‍
അലഞ്ഞുനടന്നെത്തിയത്
എന്റെ ഗൃഹത്തില്‍...
നിനക്കായി പണിത മുറിയില്‍...“
നല്ല വരികള്‍
:)
ഉപാസന
athe.. maranam, pranayam
avarthana virasatha undaakkum,
ennaal avatharana reethi, kaavyam cherkkal ithile kazhivu athine poothulayikkum. aa ganathil pedunna onnu.
aashamsakal..
ശ്രീനാഥ്
സജീ..
ഗീതേച്ചീ
പ്രിയാ
വാല്മീകീ
ശ്രീ
നീലാവേ
ദൈവം
ഉപാസന
ഫസല്‍
അഭിപ്രായങ്ങള്‍ക്ക് നന്ദി...
എഴുതിയതെന്തെന്നാല്‍,
ഏതു മതില്‍ക്കെട്ടിനകത്തും, വര്ണ്ണച്ചിറകുവീശി പ്രണയം വരും, വിധിയുടെ കരാളഹസ്തങ്ങളും..
എത്ര മഴകണ്ടാലും, പുതുമഴ നമ്മള് ആസ്വദിക്കുകതന്നെ ചെയ്യും...
എത്രതന്നെ പ്രതിപാദ്യമായാലും പ്രണയം എന്നും പുതുമയാണ്... ഇഷ്ടമായി...
സ്നേഹപൂര്‍വ്വം,
സതീര്ത്ഥ്യന്
ദ്രൗപദി....
ശക്തമായ വരികള്‍ക്കുള്ളില്‍
ശക്തി ക്ഷയിച്ച ചിന്തകളുമായി
ഇന്നലെ വരെ കണ്ടകിനാക്കള്‍
സത്യമായിരുന്നെങ്കിലൊന്ന്
അറിയാതെ കൊതിച്ചെന്‍ മാനസം
മിഴിനനയാതെ......തുടരൂ ഈ സ്നേഹയാത്ര
നന്മകള് നേരുന്നു
പ്രണയമാണോ മരണമാണോ കൂടുതല്‍ ശക്തം????
കവിതയിലെ പ്രണയവും മരണവും ശക്തമാണ്... നന്നായി
ദ്രൌപദി..
വേദനിപ്പിക്കുന്ന വരികള്‍ കൊണ്ട്
കവിത തെളിഞ്ഞുനില്ക്കുന്നു...
അവളുടെ മിഴികളെ പണയം വെയ്പിച്ചതാര്??!
ജനുവരിയില്‍
നീ വളര്‍ത്തിയ ജമന്തികളില്‍
വയലറ്റ് പൂവിരിഞ്ഞതും അടര്‍ന്നതുമെത്രവേഗം...
താഴ്വരയില് നിന്നും
വിരുന്നെത്തിയ ശീതക്കാറ്റില്‍
മൗനത്തെ സ്നേഹിച്ച്
വരാത്ത നിദ്രയെ പഴിച്ച്
കാത്തുനിന്നതാര്‍ക്ക് വേണ്ടിയായിരുന്നു...
കൊള്ളാം,
നല്ല വരികള്‍...
ആശംസകള്‍....
:)
ഹരിശ്രീ
സതീര്‍ത്ഥ്യാ
മന്‍സൂര്‍ ഭായി
ഷാരൂ..
ഹരിയണ്ണാ
ഹരിശ്രീ
അഭിപ്രായങ്ങള്‍ക്ക് നന്ദി..
കവിതയില്‍ ചിലതൊക്കെ വായിച്ചു.
നന്നായിരിക്കുന്നു.
അക്ഷരങ്ങള്‍ നീളെ പറന്നുനടക്കുന്ന
പൂമ്പാറ്റയിലേയ്ക്ക് ചില നിമിഷത്തെ
എന്റെ കാഴ്ച്ചകള്‍.....!
ഭാവുകങ്ങള്‍.
പരിശുദ്ധ പ്രണയം ,വിരഹത്തില്‍ കണ്ണീരിന്റെ പ്രളയമോ,തേങ്ങലിന്റെ കൊടുങ്കാറ്റോ ഉയര്‍ത്തുന്നില്ല.സ്വര്‍ണ്ണം തട്ടാന്റെ തല്ലേല്ക്കുമ്പോള് ഒടിയുന്നതിനു പകരം കൂടുതല്‍ വികസിക്കുന്നതു പോലെ , ഒരാളുടെ വേര്‍പാട് പ്രണയത്തിന്റെ ആഴവും,പരപ്പും കൂട്ടുന്നു..പറഞ്ഞത്
പ്രശസ്ത ആംഗല കവി ജോണ്‍ ഡോണ്‍..
"ചൂടുള്ള ആത്മാവിലേക്ക്
മരവിച്ച കാലുമായി നീ വന്നത്...
പാദസരം തട്ടി മുറിഞ്ഞത്..
ഞരമ്പുകളിലൂടെ ചോര പായാന്‍ തുടങ്ങിയത്...
ഒടുവിലൊന്നായി
പുതപ്പിനടിയിലൊളിച്ചത്..."
ദ്രൌപദീ... എന്തായിത്..!???
സാരമില്ലെടൊ..മാനമിനിയും കറുക്കും..! മഴവരും..വരാതെ എവിടെ പോകാനാ..
നീയിനി വിരഹം വിട്..
ഒരു ഹാപ്പി കവിത പോസ്റ്റെടാ...
വായിച്ച് എനിക്കും ഹാപ്പി വരട്ടെ..:)
ചുഴിയാണിത്...
ദ്രൌപദീ,
ഈ ബ്ലോഗില്‍ എന്നെ ആദ്യമേ ആകര്‍ഷിച്ചത് ഇതിലെ തലക്കെട്ടിന്നു താഴത്തെ കുറിപ്പാണ്. “ഓര്‍മ്മകളുടെ ശവപ്പറമ്പിലൂടെ”. അതു വല്ലാത്ത ഒരു ചേര്‍ച്ചയാണ്. എന്താച്ചാ ഓര്‍മ്മകളെക്കുറിച്ച് എനിക്കു വളരെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടായിരുന്നു. ഓയ്..മറുപടി പറയാന്‍ വരട്ടെ. സാദ്ധ്യമായ ഒരു മറുപടി എന്റെ ഓര്‍മ്മകള്‍ അങ്ങനയാണ് എന്നാണ്. പക്ഷെ എന്റെ ചിന്ത അതല്ല. ശവപ്പറമ്പ് നല്കുന്ന അര്ഥമേഖലകളില് പ്രമുഖമായ ഒന്ന് അതു കാലത്തില്‍ നിശ്ചലമാണെന്നതാണ്. അതായത് മാറ്റമെന്നത് ശവപ്പറമ്പില്‍ ഇല്ല. അപ്പൊ ശവപ്പറമ്പിലെ ഓര്‍മ്മകളെന്നത് നിശ്ചലമായ ഓര്മ്മകളാവുന്നു. നിങ്ങളെ ആകര്‍ഷിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല..ഓര്‍മ്മകളുടെ ഏറ്റവും ആകര്‍ഷണീയമെന്നു തോന്നുന്ന ഒരു പ്രത്യേകത: ഓര്‍മ്മകള്‍ കാലത്തില്‍ ഘനീഭവിച്ചവയാണെങ്കില് പോലും ഒര്മകള് പേറുന്നവന്റെ മാറ്റത്തിന്നനുസ്യൂതമായി അവയെങ്ങനെ നിറങ്ങള്‍ ശേഖരിക്കുന്നുവെന്നതും, കഷായം പോലെ കയ്ചിരുന്നവ പോലും തേനായി മാറുന്നുവെന്നതും...
മനുഷ്യന്റെ സത്ത എന്നതു മാറ്റമാണെങ്കില്, അതായത് ഞാന്‍ എന്നത് സമയബന്ധിതമായല്ലാതെ നിര്വചിക്കാനാവില്ലെങ്കില്...എനിക്ക് ഓര്‍മ്മകളെക്കുറിച്ചുള്ള പഴയ സങ്കല്പമാണിഷ്ടം. എങ്കിലും മറ്റൊരു കാഴ്ചവട്ടവും സാധ്യമാണെന്നു അനുഭവവേദ്യമാക്കിത്തന്ന നിങ്ങള്‍ക്കു നന്ദി.
ഓര്‍മ്മയും ശവപ്പറമ്പും ചേരുമ്പോള്‍ വന്നു ചേരുന്ന, സൌന്ദര്യനഷ്ടം ഒരു പ്രശ്നമല്ല. കാരണം നിങ്ങളെഴുതന്നതില് അതിനുള്ള സാധൂകരണമുണ്ട്.
ശാന്തി.
തിരിച്ചെടുക്കാന്‍ വരാത്തതെന്താണ്...
കരഞ്ഞുതീര്‍ന്ന രണ്ടു
മിഴികള്‍
പണയമെടുത്തവന്റെ
മുഖമറിയാതെ പോയതെന്താണ്...
പ്രണയത്തിന്റെ
തളര്‍ന്ന മേനിയില്‍
മരണം കൊണ്ടു നീയെഴുതിയിട്ടതെന്താണ്...?
എന്തു പറയണമെന്നറിയില്ല. വയ്ചപ്പോള്.. കണ്ണുകള്‍ നിറഞ്ഞു. സത്യം. ഇതിലപ്പുറം ഒന്നും പറയുന്നില്ല.
ജ്യോനവന്
ആഗ്നേ
പ്രയാസി
ദീപു
ദ പ്രൊഫറ്റ്
തല്ലുകൊള്ളി
അഭിപ്രായത്തിന് നന്ദി
Dear
Really Great lines..
One of my friend is using some lines from u.dont hate him.They are celebrating with this.Really touching.
Thanks
kavithayude peru T.Padmanaabhante kadhakalude perine ormappeduththi...
Nannaayirikkunnu...
Orikkal 'Shelvi' ezhuthiyathorkkunnuvo..?
Mazhayude vellappookkal bhhomiye chumbicha dinaththekkurichchu...?
Priyappetta draupathee,
thaankalude kavithayile verpaadinte nombaram vismruthiyilaandupoya etho mridulavikaarangalude aavarththanam manassilundaakkunnu....
Daythyevskiyude vaachakangal kadamedukkatte-
thaankalude hridayaththil daivaththinte kaiyoppundu....
എന്നെപ്പോലെ,മുഖം മൂടിയും വച്ച് താങ്കളും
ഈ‘വല’യില്‍ കറങ്ങുകയാണൊ?
വരികളില്‍ ,വല്ലാത്ത പൌരുഷം തോന്നുന്നു.
Post a Comment