വിശപ്പിനെ മറക്കാന്‍
ഒരു ചിലന്തിക്കുമാവില്ല...
അതാവാം..
നൂലുകള്‍ കോര്‍ത്ത്
വലയുണ്ടാക്കി..
അവ..
ചതിച്ചുകൊണ്ടേയിരിക്കുന്നത്...
കാരുണ്യത്തിന്റെ
കണിക...
അവയില്‍ പ്രതീക്ഷിക്കുന്നതാണ് തെറ്റ്...
പുകച്ചുകൊല്ലാനറിയാഞ്ഞല്ല...
നേര്‍ത്ത നെയിലോണ്‍
കണ്ണികള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി കഴിയുന്നത്...
മൂളിപാട്ടുമായി
വന്ന് ഡ്രാക്കുളയായി
മാറും മുമ്പെ...
സ്വപ്നങ്ങളെ തടയിടാന്‍
ഒരു വഞ്ചന തിരിച്ചുമാവാം...
ജലാശയങ്ങള്‍ക്കുള്ളിലേക്ക്
കാപട്യത്തിന്റെ കനത്ത പ്രഹരമായി
വീശിയെറിയുമ്പോള്‍
ആരും ദുഖിക്കാറില്ല...
കരയില്‍
ശ്വാസത്തിനായി
പിടക്കുന്നത് കാണുമ്പോള്‍
ആരും കരയാറുമില്ല...
ചില മരണങ്ങള്
ചിരിയുടെ
പ്രതീകങ്ങളാണ്...
Tuesday, April 22, 2008
Subscribe to:
Post Comments (Atom)
23 comments:
ജലാശയങ്ങള്‍ക്കുള്ളിലേക്ക്
കാപട്യത്തിന്റെ കനത്ത പ്രഹരമായി
വീശിയെറിയുമ്പോള്‍
ആരും ദുഖിക്കാറില്ല...
കരയില്‍
ശ്വാസത്തിനായി
പിടക്കുന്നത് കാണുമ്പോള്‍
ആരും കരയാറുമില്ല...
ചില മരണങ്ങള്
ചിരിയുടെ
പ്രതീകങ്ങളാണ്...
വലകള്‍-പുതിയപോസ്റ്റ്
നല്ല വരികള്‍ :)
ജലാശയങ്ങള്‍ക്കുള്ളിലേക്ക്
കാപട്യത്തിന്റെ കനത്ത പ്രഹരമായി
വീശിയെറിയുമ്പോള്‍
ആരും ദുഖിക്കാറില്ല...
കരയില്‍
ശ്വാസത്തിനായി
പിടക്കുന്നത് കാണുമ്പോള്‍
ആരും കരയാറുമില്ല...
ചില മരണങ്ങള്
ചിരിയുടെ
പ്രതീകങ്ങളാണ്...
നല്ല ചിന്തകള്‍!!!!
അതെ, സുഹൃത്തേ...ചില മരണങ്ങള് ചിരിയുടെയും പ്രതീകങ്ങളാണ്...സ്മൃതികളുടെ മരണമാണല്ലോ നമുക്കു പലപ്പോഴും ചിരി സമ്മാനിക്കുന്നത്....അതെ..സ്വപ്നങ്ങളെ തടയിടാന്‍ നമുക്കും തിരിച്ചു വഞ്ചിക്കാം.....
കൊള്ളാം ഈ വരികള്‍!!!!!!
ചില മരണങ്ങള്
ചിരിയുടെ
പ്രതീകങ്ങളാണ്...
സത്യം... നല്ല വരികള്‍
വായിച്ചു. നല്ല വരികള്‍..
വഞ്ചനയെ നേരിടാന്‍
വഞ്ചനയോ? വലയെന്ന്
കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ വരിക ഒത്തിരി പേരുടെ
കണ്ണീര് വീണ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗാണ്.
ചിലന്തിയേക്കാള്‍ കഠോരമാണ് അവരുടെ വഞ്ചന.
ബില്‍ഗേറ്റ്സിനോടൊപ്പം പ്രാതല്‍ കഴിക്കാന്‍
കാത്തുനില്ക്കുന്നു അവര്‍..
മരണം എന്നത് ഒരു അധ്യായത്തിന്റെ അവസാനം മാത്രം എന്ന് ചിന്തിച്ചാല്‍..... മനസ്സ് തികഞ്ഞ ശാന്തതയോടെ അഭിമുഖീകരിയ്ക്കും അതിനെ.
പ്രകൃതിയുടെ അനിവാര്യമായ ചില കൊടുക്കല്‍ വാങ്ങലുകളല്ലേ ഇതെല്ലാം...
കൂടുമാറ്റത്തിനു മുന്‍പ്, കയ്യാളിയ ഏതൊരവസ്ഥയേയും മറികടന്ന്, മരണമെന്ന സത്യത്തിലേയ്ക്ക് കാല്‍വയ്ക്കുമ്പോള്‍ അതൊരു ചിരിയുടെ.. സന്തോഷത്തിന്റെ പ്രതീകമാകുന്നുവെന്ന് തോന്നുന്നുവെങ്കില്‍, യാത്ര സഫലം.
നല്ല വരികള്‍...............
ജലാശയങ്ങള്‍ക്കുള്ളിലേക്ക്
കാപട്യത്തിന്റെ കനത്ത പ്രഹരമായി
വീശിയെറിയുമ്പോള്‍
ആരും ദുഖിക്കാറില്ല...
നല്ല വരികള്‍....
:)
ചില മരണങ്ങള് അങ്ങനെയാണ്...
നെഞ്ചു പൊട്ടുന്ന സത്യങ്ങളിങ്ങിനെ അധികം പറയല്ലേ...
ചില മരണങ്ങള്
ചിരിയുടെ
പ്രതീകങ്ങളാണ്.
ചിലതാരും കാണുന്നുമില്ല....
നല്ലവരികള്‍.. :)
ചില മരണങ്ങള്
ചിരിയുടെ
പ്രതീകങ്ങളാണ്...
സത്യം!!!!
ചിരിയുടെ പ്രതീകമായി മാറുന്ന ചില മരണങ്ങള്...വലകളൊരുക്കി കാത്തുനില്ക്കുന്ന ചിലന്തിയുടെ കണ്ണിലെ വിശപ്പിന്റെ ആളിക്കത്തലില്‍ നിന്നും കരുണയുടെ കണിക പ്രതീക്ഷിക്കാനാവില്ല..നൈലോണ്‍ വലയുടെയുള്ളില് വീര്പ്പുമുട്ടിക്കഴിയുമ്പോഴും സ്വപ്നങ്ങള്‍ക്കു തടയിടാനാവുന്നതിന്റെ അഹങ്കാരം..പ്രാണനായ് പിടയുന്ന കണ്ണിലെ സങ്കടത്തിളക്കം നാളെയുടെ പൊട്ടിച്ചിരികള്ക്കായ് സൌകര്യപ്പൂര്വം മറക്കുന്നു...വലകളുടെയോരോ ഭാവങ്ങള്‍ കൊണ്ട് നെയ്തെടുത്ത ഈ വരികള്‍ വിളിച്ചു പറയുന്ന സത്യങ്ങളില്‍ നിന്നുമോടിയൊളിക്കാനാവുന്നില്ല ദ്രൌപദീ...നന്നായിട്ടുണ്ടു...
വിശപ്പിനെ മറക്കാന്‍
ഒരു ചിലന്തിക്കുമാവില്ല.........
.......................
ചില മരണങ്ങള്
ചിരിയുടെ
പ്രതീകങ്ങളാണ്......
...............
...............
കരയില്‍
ശ്വാസത്തിനായി
പിടക്കുന്നത് കാണുമ്പോള്‍
ആരും കരയാറുമില്ല......
ഞാന്‍ ദുഖി:ക്കാറുണ്ടായിരുന്നു.....
ഒന്നാം ക്ലാസ്സില്‍ പoഇക്കുംപ്പോള്........
ഇന്നു എന്റെ കണ്ണിന്റെ നഗ്നത പോലും അറിയാതെ അതിനെക്കുരിച്ചു വ്യാകുലപ്പെടുന്നില്ല.....
...........................
...........................
...........................
വീണു കിടക്കുന്ന അവന്റെ പോക്കറ്റിലേ 5 രൂപാ നോട്ടിലായിരുന്നു എന്റെ കണ്ണു......
..........................
നഗ്നസത്യങ്ങള്ക്കായ് ,.,
ചില മരണങ്ങള്
ചിരിയുടെ
പ്രതീകങ്ങളാണ്...
ചിലന്തിയുടെ ആ പ്രവൃത്തി ഒരു ചതിയായിട്ടാണ് മറ്റുള്ളവര്‍ക്ക് ദൃശ്യമാവുന്നത് എന്ന് ചിലന്തിയും മനസ്സിലാക്കുന്നില്ല. വിശപ്പകറ്റാന്‍ അവ ചതിച്ചുകൊണ്ടേയിരിക്കും....
വലയില്‍ പെടാതെ സൂക്ഷിക്കുകയേ നിവൃത്തിയുള്ളൂ...
നല്ല കവിത ദ്രൌ.
jeevithathinte arthangal....nannayittundu...thudaruka...
wayanattil evideyaanu...?
നന്നായിട്ടുണ്ട് ദ്രൌപതി.. നല്ല വരികള്‍
ആഗ്നേ..
ജിതന്‍
ശാരു
ശ്രീയേച്ചി
അഷ്റഫ്
ചന്ദ്രേ
ബാജി
ശ്രീ
റഫീക്ക്
യാരിദ്
റോസ്
പയ്യന്‍സ്
സജീ
ഗീതേച്ചീ
മിഥുന്
ഏകാകി
അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി...
ശരിയാണു.അതിജീവനത്തിന്റെ രസതന്ത്രം എന്നു വേണമെങ്കില്‍ പറയാം..
കവിതനന്നായി
Post a Comment