പറിച്ചെടുക്കുന്നു ഞാനീ ഹൃദയം
നിന് പാതിയടര്‍ന്നൊരാത്മാവില്‍
നിന്നിനിയെങ്കിലും...
ശോണിമ കലര്‍ന്ന നിന്
കവിള്‍ത്തടങ്ങളില്‍ നിന്നെന്
ആദ്യചുംബനം
ആറിതണുത്തുപോയി...
തേന്‍ കിനിഞ്ഞ നിന്‍ചുണ്ടില്‍
മറുവാക്ക് തേടിയലഞ്ഞൊരെന്‍
സ്വപ്നനൗക പാടെ തകര്‍ന്നുപോയി...
വീണുമയങ്ങിയ നെഞ്ചില്‍
വിരഹ കലാപകൊടി നാട്ടികാലം...
തൃഷ്ണതന്‍ മൃത്യു തിരഞ്ഞുപോയി.
എവിടെ നീ
ചാരെ നില്‍ക്കാമെന്നോതി
യരികില്‍ വന്നൊരുവേള
ശങ്കിച്ചു നിന്നതും
വ്യര്‍ത്ഥമോഹങ്ങള്‍ ചൊരിഞ്ഞതും
ഒടുവിലിടറി വീണതും
യാത്ര പറഞ്ഞതും
എന്തുവേഗം...
കണ്ണുകളടര്‍ന്ന് വേച്ചുവീഴും മുമ്പ്
തണലിന്റെ തണുപ്പിലേക്കലിയട്ടെ ഞാന്‍..
വഴിയേറെയുണ്ട് പക്ഷേ,
തളര്‍ന്നുപോയി കാലുകള്‍
ചലനമറ്റൊരീ കൈകളും
താങ്ങിയിനിയേത് പര്‍വതം താണ്ടാന്‍...
വരികയൊരിക്കല്‍ കൂടി
സാമീപ്യത്തിന് മരുന്നുമായി
വഴിയിലുടനീളമെന്‍
വ്യര്‍ത്ഥസ്വപ്നമായി
പ്രണയരൂപമായി...
അരികില്‍ വരാതെയേതു ദിക്കിലേക്ക
ന്യയായി യാത്ര തുടരുന്നു നീ...
വിതുമ്പരുതൊരിക്കലും ചുണ്ടുകള്‍
സ്നേഹരാഗമായി
വിലസട്ടെയിനിയീ ഭൂവില്‍...
Wednesday, April 30, 2008
Subscribe to:
Post Comments (Atom)
44 comments:
കണ്ണുകളടര്‍ന്ന് വേച്ചുവീഴും മുമ്പ്
തണലിന്റെ തണുപ്പിലേക്കലിയട്ടെ ഞാന്‍..
വഴിയേറെയുണ്ട് പക്ഷേ,
തളര്‍ന്നുപോയി കാലുകള്‍
ചലനമറ്റൊരീ കൈകളും
താങ്ങിയിനിയേത് പര്‍വതം താണ്ടാന്‍...
വിരഹം-പുതിയ പോസ്റ്റ്
മനോഹരമായിരിക്കുന്നു വരികള്‍
നന്നായിരിക്കുന്നു ഈ മീരാവിരഹം
ശോണിമ കലര്‍ന്ന കവിള്‍ത്തടങ്ങളില്‍
അവള് നല്കിയ ആദ്യചുംബനത്തിന്റെ
ഊഷ്മളത നഷ്ടപ്പെട്ടെങ്കില്‍....
തേന്‍കിനിയുന്ന അവളുടെ ചുണ്ടില്‍
മറുവാക്ക് തേടിയ നിന്റെ
സ്വപ്നനൗക തകര്‍ന്നുപോയെങ്കില്‍.....
അവളുടെ ആത്മാവില്‍ നിന്ന്
ഹൃദയം പറിച്ചെടുക്കുന്നതില്‍
നീയെന്തിന് വ്യാകുലപ്പെടണം..?
ആഗ്രഹങ്ങള്‍ക്ക് മരണം വിധിച്ച്
കാലം കടന്നുപോവുകയും ചെയ്തല്ലോ..?
തേന്‍ കിനിഞ്ഞ നിന്‍ചുണ്ടില്‍
മറുവാക്ക് തേടിയലഞ്ഞൊരെന്‍
സ്വപ്നനൗക പാടെ തകര്‍ന്നുപോയി...
ആത്മകഥാംശം പറഞ്ഞവനിലോ? അതോ കേട്ടവനിലോ? പൊള്ളിപ്പോയി....
പക്ഷേ അന്യനോടു യോജിക്കാതെ വയ്യാട്ടോ....
ഇനിയും കാണാത്ത എത്രയോപേര്‍ കടന്നുവരാനിരിക്കുന്നു..
അവരിലാരെങ്കിലും ഒരു താങ്ങായിമാറാതിരിക്കില്ല:-)
കാലം ഉണക്കാത്ത മുറിവുകളുണ്ടോ?
ഇനിയും കാണാത്ത എത്രയോപേര്‍ കടന്നുവരാനിരിക്കുന്നു..
അവരിലാരെങ്കിലും ഒരു താങ്ങായിമാറാതിരിക്കില്ല:-)
കാലം ഉണക്കാത്ത മുറിവുകളുണ്ടോ?
മനോഹമായിട്ടുണ്ട്
മനോഹമായിട്ടുണ്ട്
മാഷെ..
പെയ്തൊഴിയട്ടന്നെ. വിരഹം ഇവിടെ രാവിനും വിരഹം..
രാഗാര്‍ദ്രമായി കിളികള്‍ തേങ്ങുന്നൂ...
പെയ്തൊഴിയണം... നന്നായിട്ടുണ്ട്
വിരഹം മാറ്റാന്‍ സ്നേഹത്തിനു കഴിയും. അങ്ങനെയൊരു തീര്‍ച്ചയായും വന്നണയും!
കവിതയുടെ രണ്ടാമത്തെ സ്റ്റാന്‍സ വളരെ ഇഷ്ടമായി
വരികയൊരിക്കല്‍ കൂടി
സാമീപ്യത്തിന് മരുന്നുമായി
വഴിയിലുടനീളമെന്‍
വ്യര്‍ത്ഥസ്വപ്നമായി
പ്രണയരൂപമായി...
varaan kazhiyumaayirikkum ...
feel ulla varikal
അരികില്‍ വരാതെയേതു ദിക്കിലേക്ക
ന്യയായി യാത്ര തുടരുന്നു നീ...
വിതുമ്പരുതൊരിക്കലും ചുണ്ടുകള്‍
സ്നേഹരാഗമായി
വിലസട്ടെയിനിയീ ഭൂവില്‍...
നന്നായിരിക്കുന്നു .....
നനുത്ത മഴനൂലായി പെയ്തലിയുന്ന
പ്രണയം എന്ന മേഘമല്‍ഹാര്‍ രാഗം.
അതിലേക്ക് മൈധുനം എന്ന ശിങ്കാരിമേളത്തിന്റെ
താളപ്പെരുക്കങ്ങള്‍ ഇഴചേര്ത്തുവോ?
അവിടെ നിന്നു തുടങ്ങുന്നു.
ശ്രുതിഭംഗം.
ലയഭംഗം.
താളഭംഗം.
മോഹഭംഗം
എല്ലാര്ക്കും വ്യത്യസ്തനായ ബാലന്റെ സ്നേഹാശംസകള്‍....
അപ്പോ ശരി കാര്യങ്ങളു നടക്കട്ടെ... :)
:)
പറഞ്ഞിട്ടു കാര്യമില്ല. അതാ പെണ്ണ്..
തീക്ഷ്ണമായ വിരഹവരികള്
എവിടെ നീ
ചാരെ നില്‍ക്കാമെന്നോതി
യരികില്‍ വന്നൊരുവേള
ശങ്കിച്ചു നിന്നതും
വ്യര്‍ത്ഥമോഹങ്ങള്‍ ചൊരിഞ്ഞതും
ഒടുവിലിടറി വീണതും
യാത്ര പറഞ്ഞതും
എന്തുവേഗം...
ellaam ingane thanneyaanu...
കൊള്ളാം.......
:)
വരികയൊരിക്കല്‍ കൂടി
സാമീപ്യത്തിന് മരുന്നുമായി
വഴിയിലുടനീളമെന്‍
വ്യര്‍ത്ഥസ്വപ്നമായി
പ്രണയരൂപമായി...
അരുത്, ഇനിയും നീ കാത്തിരിക്കരുത്.
നിണ്റ്റെ സ്വപ്നങ്ങള്‍ നൂറുനൂറു തുണ്ടുകളായി ചിതറിപ്പറന്നു പോയില്ലെ
ഇനിയവ തുന്നിക്കെട്ടാന്‍ നീയൊരുമ്പെടരുത്, നിനക്കായ് കാലം മറ്റൊരാര്‍ദ്ര സ്വപ്നം കൊരുക്കുന്നുണ്ടാവാം
കാതോര്‍ത്തിരിക്കുക നിനക്കായ് വിടരും സ്വപ്നത്തിനായ്
കഴിഞ്ഞു പോയത് നിണ്റ്റേതായിരുന്നില്ല
നീയൊരു കാഴ്ചക്കാരന് മാത്രം.
ഇനി വരാനുള്ളതൊ നിണ്റ്റേതാണ്,
നിണ്റ്റേതു മാത്രമാണ്
പല സന്ദര്‍ഭങ്ങളിലും സാമീപ്യം ഒരു നല്ല മരുന്നുതന്നെ. തീക്ഷ്ണപ്രണയകവിതയാണല്ലോ. നന്നായിരിക്കുന്നു.
പ്രണയ കവിത നന്നായിരിക്കുന്നു..കൊള്ളാം.
ചന്തു
രഞ്ജിത്ത്
അന്യാ...(മറവിയുടെ പുസ്തകം ത്തില്‍ നീയെന്തിന് ഓര്മ്മയെന്നെഴുതുന്നു...)
മുരളീ (ആത്മകഥാശം പറഞ്ഞവനിലും കേട്ടവനിലും തുല്യം)
ആഗ്നേ..(കാലം ഉണക്കാത്ത മുറിവുകളില്ല...പക്ഷേ ഉണങ്ങിയ മുറിവിന്റെ പാടുകള്‍ കാലത്തിന് ചിലപ്പോള്‍ മായ്ക്കാനായെന്ന് വരില്ല...)
അനൂപ്...
സജീ
പ്രിയാ
ക്രാക്ക് വേര്‍ഡ്സ്
ഹരിശ്രീ
ജോണ്‍
ബാലാ
ശ്രീ
ജിമനു
പയ്യന്
കെ എം എഫ്
സരിജാ (സാന്ത്വനത്തിന് ഇളം കാറ്റിന്റെ വശ്യതയാണെന്ന് ഒരു കൂട്ടുകാരി എപ്പോഴും പറയും..)
താരകം
സ്മിത
അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി....
ആ ആശംസ നന്നായി ദ്രൌപദി
വരികയൊരിക്കല്‍ കൂടി...
വിതുമ്പരുതൊരിക്കലും ചുണ്ടുകള്‍
സ്നേഹരാഗമായി
വിലസട്ടെയിനിയീ ഭൂവില്‍...
അനുഭവിക്കുക അനുഭവിച്ചതില്‍ രസം കണ്ടെത്തുക. വിരഹത്തിന്റെ വേദനയെ മാത്രമായിട്ടൊരിക്കലും തിരസ്ക്കരിക്കേണ്ടതില്ല. നന്നായിട്ടുണ്ട് എന്നു പറഞ്ഞാലും കുറവായി പോകുന്നു.
ദ്രൌപതി 40 ദിവസത്തിനു ശേഷം ഇന്നാ വീണ്ടും ഒന്ന് ബൂലോകത്ത് എത്തി നോക്കാന്‍ പോലും പറ്റിയുള്ളൂ.. വന്നപ്പോ ആദ്യം നോക്കിയത് ദ്രൌപതിയില്‍. കണ്ടത് വിരഹിണിയായ ദ്രൌപതിയെ.
വരികയൊരിക്കല്‍ കൂടി
സാമീപ്യത്തിന് മരുന്നുമായി
വഴിയിലുടനീളമെന്‍
വ്യര്‍ത്ഥസ്വപ്നമായി
പ്രണയരൂപമായി...
അങ്ങിനെ ഒരു വ്യര്‍ത്ഥ സ്വപ്നമായി ഒരിക്കല്‍ കൂടി തിരിച്ചു വരണോ ദ്രൌപതി?
ഭൂമിപുത്രി
ദൈവം
ഷിഹാബ്ജയാ...
(ഇതൊരു സ്വപ്നം മാത്രമാണ്..തിരിച്ചെത്തിയാലും ഇനി സ്വീകരിക്കാനാവില്ല... )
അഭിപ്രായങ്ങള്‍ക്ക് നന്ദി...
മനോഹരമായിരിക്കുന്നു!!!
കവിതയുടെ രണ്ടാമത്തെ സ്റ്റാന്‍സ വളരെ ഇഷ്ടമായി
സ്നേഹത്തിനു കഴിയാത്തനായി ഈ ലോകത്തൊന്നുമില്ല
എല്ലത്തിന്റെയും ഒറ്റമൂലി...നല്ല ആശയം
കൊള്ളാം.......മനോഹരമായിരിക്കുന്നു വരികള്‍
അരികില്‍ വരാതെയേതു ദിക്കിലേക്ക
ന്യയായി യാത്ര തുടരുന്നു നീ...
വിതുമ്പരുതൊരിക്കലും ചുണ്ടുകള്‍
സ്നേഹരാഗമായി
വിലസട്ടെയിനിയീ ഭൂവില്‍...
നല്ല വാക്കുകള്‍, വരികള്‍, ചിന്തകള്‍
ഇന്നാ വായിക്കാന്‍ സമയം കിട്ടിയേ.. :)
ഇതു വായിച്ചപ്പോ.. ദ്രൗപതിയുടെ, മുമ്പത്തെ ഒരു
പോസ്റ്റോര്‍ത്തു പോയി.. :)
"മുഖത്തെ മുറിവുകളില്‍
ഗര്‍ത്തങ്ങളില്‍
വേദനയുടെ വിരല്പാടുകള് തീര്‍ത്താണ്
ഓരോ പ്രണയവും മരണത്തിലേക്കടുക്കുന്നത്...."
നന്നായിട്ടുണ്ട്.. :) ദ്രൗപതിയുടെ പ്രണയം കവിത വായിക്കുമ്പോള്‍, രക്തം കൊണ്ടു പ്രണയിച്ച പോലെ തോന്നും..
wow ,manoharamaya varikal.keep it
Best Wishes...!!!
വിരഹം നന്നായി വിവരിച്ചിരിക്കുന്നു കേട്ടോ
വിരഹിണിയായ ദ്രൌപതിയെ ക്ഷ്ണിക്കുന്നു ഒന്നു എന്റെ ബ്ലോഗിലേക്ക് എത്തി നോക്കാന്‍.
നിന്‍ജാ
സപ്നേച്ചീ
വെളളിനക്ഷത്രം
ദേവ
റഫീക്
രതീഷ്
സുരേഷ് കുമാര്‍
ജയാ
അഭിപ്രായങ്ങള്‍ നന്ദി...
നഷ്ടസ്വപ്നങ്ങളുടെ കണക്കെടുപ്പില്‍ വിഷണ്ണനായി വീണ്ടും ഒരു പ്രണയാര്‍ദ്ര ഗാഥ.
നന്നായിരിക്കുന്നു.നന്മ കാംക്ഷിച്ചു കൊണ്ട്.
പലതും പറയാന്‍ മറക്കുന്ന ഇക്കാലത്തെ പ്രണയത്തില്‍
ആരും പറയാത്തത്
ശോണിമ കലര്‍ന്ന നിന്
കവിള്‍ത്തടങ്ങളില്‍ നിന്നെന്
ആദ്യചുംബനം
ആറിതണുത്തുപോയി...
അങ്ങനെ ആറിത്തണുക്കുമോ ആ ചുടുചുംബനം...ആദ്യദര്‍ശനവും ആദ്യസ്പര്‍ശവും മായില്ല ഒരിക്കലും...
നല്ല വരികൾ ഒരുപാടിഷ്ട്ടപെട്ടു
Post a Comment