Tuesday, July 01, 2008

പരിണാമം

കാലം
കാറ്റിന്റെ മുഖം തിരയുമ്പോള്‍
മഴയുടെ മിഴി പരതുമ്പോള്‍
വേനലിന്റെ നെറ്റിയില്‍
വേര്‍പാടെന്നെഴുതി മടങ്ങുമ്പോള്‍
നാം നമ്മുടെ ശരീരം തിരയുകയാവും...

നിന്റെ വഴിയിലവശേഷിക്കുന്നത്‌;
നനഞ്ഞ കണ്ണുകള്‍
വരണ്ട മുഖഛായകള്‍
വിളറിയ ചിരി
വിണ്ടുകീറിയ ചുണ്ടുകള്‍
എന്നെയൂതി പെരുപ്പിച്ച സ്ത്രൈണമോഹങ്ങള്‍...

എന്റെ വഴിയിലവശേഷിക്കുന്നത്‌;
പതിവ്രതമാരുടെ ചതഞ്ഞമുഖങ്ങള്‍
ഉപ്പുനീരില്‍ തൃഷ്ണ തിരയുന്ന
ഭോഗികള്‍
നിതാന്തനിദ്രാ കുടീരങ്ങള്‍
നിന്നെ വീതിച്ചെടുത്ത
പ്രണയത്തിന്റെ പേക്കൂത്തുകള്‍...

ഞാറ്റുവേളയിലെ കാളമേഘങ്ങളില്‍
വിഹ്വലസന്ധ്യകളുടെ
മങ്ങിയ ദീപപ്രഭയില്‍
മച്ചിലെ നേര്‍ത്ത മുരള്‍ച്ചയില്‍
തൈലഗന്ധത്തിന്റെ ചായ്പില്‍
മരണത്തിന്റെ മുഖം തെളിയുമ്പോള്‍
നാം നമ്മുടെ മനസ്‌ തിരയുകയാവും...

21 comments:

ഗിരീഷ്‌ എ എസ്‌ said...

കാലം
കാറ്റിന്റെ മുഖം തിരയുമ്പോള്‍
മഴയുടെ മിഴി പരതുമ്പോള്‍
വേനലിന്റെ നെറ്റിയില്‍
വേര്‍പാടെന്നെഴുതി മടങ്ങുമ്പോള്‍
നാം നമ്മുടെ ശരീരം തിരയുകയാവും...


"പരിണാമം"-പുതിയ പോസ്റ്റ്‌

ശെഫി said...

കാലമങ്ങനെയാണ്

Ranjith chemmad / ചെമ്മാടൻ said...

ദ്രൗപതീ ടച്ച് നില നിറ്ത്തിയിട്ടുണ്ട്
നല്ല കവിത്യ്ക്ക് ആശംസകള്‍ മാഷേ....

CHANTHU said...

"നനഞ്ഞ കണ്ണുകള്‍
വരണ്ട മുഖഛായകള്‍
വിളറിയ ചിരി
വിണ്ടുകീറിയ ചുണ്ടുകള്‍
എന്നെയൂതി പെരുപ്പിച്ച സ്ത്രൈണമോഹങ്ങള്‍... "

-ഹായ്‌‌ ദ്രൗപത്‌, മനോഹരമായിരിക്കുന്നു. (എനിക്കതിശയവും.)

Unknown said...

കാലം
കാറ്റിന്റെ മുഖം തിരയുമ്പോള്‍
മഴയുടെ മിഴി പരതുമ്പോള്‍
വേനലിന്റെ നെറ്റിയില്‍
വേര്‍പാടെന്നെഴുതി മടങ്ങുമ്പോള്‍
നാം നമ്മുടെ ശരീരം തിരയുകയാവും...

പരിണാമ ഘട്ടങ്ങള്‍ പിന്നിട്ട്

ഞാറ്റുവേളയിലെ കാളമേഘങ്ങളില്‍ എത്തിനില്‍ക്കുമ്പോള്‍ നാം നമ്മുടെ മനസ്‌ തിരയുകയാവും...

Sharu (Ansha Muneer) said...

വളരെ നന്നായി. മനോഹരമായി, വ്യക്തമായി പറഞ്ഞിരിക്കുന്നു.

siva // ശിവ said...

ഈ വരികള്‍ ഇഷ്ടമായി...പ്രത്യേകിച്ചും അവസാന വരികള്‍...

സസ്നേഹം,

ശിവ

siva // ശിവ said...

ഈ വരികള്‍ ഇഷ്ടമായി...പ്രത്യേകിച്ചും അവസാന വരികള്‍...

സസ്നേഹം,

ശിവ

Unknown said...

ആര് ആരെയാണ് തേടുന്നത്.മനസ്സ്
ചിന്തകളെയ്യോ
കണ്ണ് നല്ല കാഴ്ച്ചകളെയൊ
ആത്മാവ് പുതിയൊരു ജീവിതത്തെയോ
അറിയില്ല അറിയാത്ത അത്ഭുതങ്ങള്‍ തേടിയുള്ള
യാത്രയാണ് ജീവിതം.
അതാണ് സത്യവും

ധ്വനി | Dhwani said...

പരിണാമം എല്ലായ്പ്പോഴും ഇങ്ങനെയല്ലല്ലോ!

ആഗ്നേയ said...

കവി വചനം ഓര്‍മ്മ വരുന്നു”പുരുഷന്‍ ജന്മനാ പുരുഷനാണ്..സ്ത്രീക്കു സ്ത്രീയാകുവാന്‍ കുറേ കടമ്പകള്‍ കടക്കേണ്ടിവരുന്നു..ഓരോ വീടും അവള്‍ക്കായി കഴുമരങ്ങള്‍ കരുതിയിരിക്കുന്നു.”
കുടുംബം എന്ന ബന്ധനത്തില്‍ വീര്‍പ്പുമുട്ടിയോ,വെറുത്തോ തെറ്റിന്റെ വഴിയിലേക്ക്ക് കൂപ്പുകുത്തുന്നവരും അവ്സാനം കൊതിക്കുന്നത് ആ ബന്ധനത്തിനകത്തെ സുരക്ഷിതത്വം തന്നെ.
പതിവുപോലെ മനോഹരമായ കവിത ദ്രൌപദീ..
കാലം
കാറ്റിന്റെ മുഖം തിരയുമ്പോള്‍
മഴയുടെ മിഴി പരതുമ്പോള്‍
വേനലിന്റെ നെറ്റിയില്‍
വേര്‍പാടെന്നെഴുതി മടങ്ങുമ്പോള്‍
നാം നമ്മുടെ ശരീരം തിരയുകയാവും...
ഈ വരികള്‍ അതിസുന്ദരം...

അനില്‍@ബ്ലോഗ് // anil said...

ഒറ്റക്കാഴ്ചയില്‍ മനോഹാരിത,
പക്ഷെ ദുര്‍ഗ്രഹം.
എന്റെ പരിമിതി.
വായന തുടരുകതന്നെ ചെയ്യും.

അരുണ്‍ കരിമുട്ടം said...

നന്നായിരിക്കുന്നു.
കവിതയെ വരികളിലൂടെ മെച്ചപ്പെടുത്തിയിരിക്കുന്നു.
കൊള്ളാം

yousufpa said...

മനോഹരമായ വരികള്‍ എന്റെ മനം നിറച്ചു.

ഹാരിസ്‌ എടവന said...

ശരിയാണു.
കാലം
കാറ്റിന്റെ മുഖം തിരയുമ്പോള്‍
മഴയുടെ മിഴി പരതുമ്പോള്‍
വേനലിന്റെ നെറ്റിയില്‍
വേര്‍പാടെന്നെഴുതി മടങ്ങുമ്പോള്‍
നാം നമ്മുടെ ശരീരം തിരയുകയാവും...

ഹരിശ്രീ said...

കൊള്ളാം..

:)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ബ്ളോഗിന്റെ വിസ്മയലോകത്ത്‌ ഞാന്‍ പിച്ചവെക്കാന്‍ തുടങ്ങിയിട്ടധികനാളായില്ല......

അല്‍ഭുതലോകത്തെത്തിയ ആലീസിനെപ്പോലെ,
ഒരു വാതില്‍ തള്ളിത്തുറന്നെത്തിയത്‌ ദ്രൌപദിയുടെ അന്തഃപുരത്തില്‍.....

രചനകള്‍ പലതും ഹൃദയത്തെ തൊട്ടു.....
കവിതകളില്‍ വികാരം മുറ്റിനില്‍ക്കുന്ന ഭാഷ.....
മൌലികതയുള്ള പ്രയോഗങ്ങള്‍....

അക്ഷയപാത്രത്തില്‍നിന്ന്‌ ദ്രൌപദി ഇനിയും പുറത്തെടുക്കാനിരിക്കുന്ന പുതിയ വിഭവങ്ങളെ കൊതിയോടെ കാത്തിരിക്കുന്നു.....

ബഷീർ said...

ഇഷ്ടമായി

ഇന്ദിരാബാലന്‍ said...

NANMAKALELLAM THIRAYENDA EEKAALATHINTE MUGHAM

smitha adharsh said...

മാറ്റങ്ങളെ നമ്മള്‍ ഉള്‍ക്കൊണ്ടല്ലേ പറ്റൂ....?

ഗിരീഷ്‌ എ എസ്‌ said...

ശെഫി
രഞ്‌ജിത്ത്‌
ചന്തു
ജയാ
ശാരു
ശിവ
അനൂപ്‌
ധ്വനി
അഗ്നേ
അനില്‍
അരുണ്‍
തത്‌്‌ക്കന്‍
ഹാരിസ്‌
ഹരിശ്രി
പള്ളിക്കരയില്‍
ഇന്ദിരാ
സ്‌മിതാ...
അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി...