അയാള്‍ പാളവും
അവള് തീവണ്ടിയുമാണ്.
തുരുമ്പെടുത്ത ഇരുമ്പുകഷ്ണങ്ങളിലൂടെ
ജീവിതത്തിലേക്കും
ലക്ഷ്യങ്ങളിലേക്കും
അയാളിലൂടെ ഉരസിയുരസി
അവള് സഞ്ചരിക്കുന്നു.
വെറുമൊരു ബോഗിയില്‍ നിന്നാണ്
`അവള്' തീവണ്ടിയായതെന്ന് അയാള്‍ പറയും.
ദൂരങ്ങളാണ് അയാളെ
ജീവിപ്പിക്കുന്നതെന്ന് അവള് തിരിച്ചും.
ഒടുവില്‍,
അവളിലേക്കിരച്ചുകയറിയവരെ
ഹൃദയത്തോട് ചേര്‍ത്തുവെച്ച
ഒരു പകലില്‍
അയാള്‍ തകര്‍ന്നു.
ശിഥിലമായ അവളുടെ
അവയവങ്ങളില്‍ നിന്നുതിര്‍ന്നുവീണ
നിലവിളികളില്‍ തൊട്ട്
ആരോ എഴുതി...
``നീയില്ലെങ്കില്‍
ഞാനും, ഞാനില്ലെങ്കില്‍
നീയുമില്ലാതാകുന്നതാണ് പ്രണയം.''
Tuesday, July 13, 2010
Subscribe to:
Post Comments (Atom)
6 comments:
കവിത-"ഒടുവില്‍"
പാളമില്ലാത്ത തീവണ്ടിക്കു ശിഥിലമാവുകയേ തരമുള്ളൂ.....
``നീയില്ലെങ്കില്‍
ഞാനും, ഞാനില്ലെങ്കില്‍
നീയുമില്ലാതാകുന്നതാണ് പ്രണയം.''
കവിത നന്നായി.
പരസ്പരപൂരകമാകുന്നവര്‍..
(ആരോ എഴുതി എന്നാക്കേണ്ടിയിരുന്നില്ലെന്നു തോന്നി)
നീയില്ലെങ്കില്‍ ഞാനില്ലാതവുന്നതും പ്രണയമാണെങ്കില്‍ ഞാനും പ്രണയിക്കുന്നു..!
ആശംസകള്‍
കവിത നന്നായി...
ആശംസകള്‍...
Post a Comment