
കാറ്റിന് മരണത്തിന്റെ ഗന്ധമായിരുന്നു
സീസണ് ആത്മഹത്യയുടെതായതു കൊണ്ടാവാം.
അവളും ഇന്നലെ കാശിക്കുപോയി
പ്രേതങ്ങള്‍ രാത്രിയില്‍ വഴിനിരത്തുകളില്‍
അവശേഷിച്ച ജീവനെ തിരയുന്ന കാഴ്ച
കീറിയ സല്‍വാറില്‍ ഒളിച്ചിരിക്കുന്ന ബീജം
മുറിവുകളില്‍ സിഗരറ്റ് ചാരങ്ങള്‍
നീ നിദ്രക്ക് മുമ്പ് കാലത്തോട് കരഞ്ഞു
നിന്റെ ഉടഞ്ഞ കുപ്പിവളകള്‍ക്കായി...