ഒന്ന്
കുയിലുകളില്ലാത്ത വൃന്ദാവനത്തിലേക്ക്
നിനക്കിനി
പാട്ടുമായി വരാം...
ചുവന്ന പഴങ്ങള്‍
കൊത്തിയെടുത്ത്
വിശപ്പടക്കാം...
മൗനത്തെ കീറി മുറിച്ച്
പെയ്തു തോരാം...
വേനലിന്റെ ശിഖരങ്ങളില്‍
വ്യര്‍ത്ഥസ്വപ്നങ്ങളായി
തൂങ്ങിയാടാം...
തളിര്ത്തുനില്ക്കുന്ന
സുഖശീതളമിയില്‍
ഗൃഹാതുരതയുടെ കൂടുവെക്കാം...
മൗനത്തിന്റെ
നിര്‍വചനങ്ങള്‍ തേടിയലയാം...
പിന്നെ
എന്നെ വേദനിപ്പിക്കാനായി മാത്രം
നിനക്ക് മടങ്ങാം...
രണ്ട്
ത്രിസന്ധ്യയായി..
എന്റെ ഉമ്മറത്തെ കരിന്തിരികത്തിയ
നിലവിളക്ക് നീ കണ്ടുവോ...
പിടഞ്ഞൊടുങ്ങിയ മനസ്
തൂശനിലയില്‍ നീണ്ടുനിവര്‍ന്ന്
കിടക്കുന്നത് കണ്ടുവോ...
നിന്റെ കാഴ്ചയുടെ അവസാനബിന്ദുവും
തീര്‍ന്നെന്നോ..
നെറ്റിയിലുരുണ്ടുകൂടിയ വിയര്‍പ്പുമണികളില്‍
പ്രണയത്തിന്റെ തേര്‍വാഴ്ച...
കവിളിലെ മുറിപ്പാടില്‍
നഷ്ടത്തിന്റെ സീല്‍ക്കാരം...
ചുണ്ടുകളിലെ ആര്‍ദ്രതക്ക്
വേര്‍പാടിന്റെ സുഗന്ധം...
നിന്നിലലിയാന്‍ കൊതിച്ച,
നിന്റെ മുടിയിഴയില്‍ മുഖം പൂഴ്ത്തിയ
എന്റെ സ്വപ്നങ്ങളെവിടെ...
നിലവിളികള്‍ക്കിടയില്‍പെട്ട്
ഞെരിഞ്ഞമര്‍ന്നുപോയ
എന്റെ ഹൃദയമെവിടെ...
നിന്റെ മിഴികളില്‍ മുഖം ചേര്‍ത്ത്
വിതുമ്പിയില്ലാതാവുന്നു...
എന്റെ സ്നേഹത്തിന്റെ നിറങ്ങള്‍...
മൂന്ന്
നന്ദിയുണ്ട്...
മറക്കണമെന്ന് പറയാതിരുന്നതിന്...
വെറുക്കുന്നുവെന്ന് പറയാത്തതിന്...
കത്തിയാളിയ തൂലികയുടെ
കെട്ടുപോയ അഗ്രത്തിലിനി
വാക്കുകളുടെ മനോഹാരിതയില്ല...
ചിന്തകളുടെ തടവറയില്‍
വിഹ്വലതകളുടെ
സമ്മേളനങ്ങളില്ല...
ഏകാന്തതയുടെ തന്ത്രികളില്‍
ശൂന്യതയെന്നെഴുതിയിട്ട്
പാടാന്‍ മറന്നുപോയ
വയലിനോട്
നിര്‍വികാരികമായി
പറയേണ്ടി വരുന്നു...
ചൊരിഞ്ഞിട്ട സംഗീതത്തോടുള്ള
കൃതജ്ഞത...
Monday, March 17, 2008
Subscribe to:
Post Comments (Atom)
30 comments:
ത്രിസന്ധ്യയായി..
എന്റെ ഉമ്മറത്തെ കരിന്തിരികത്തിയ
നിലവിളക്ക് നീ കണ്ടുവോ...
പിടഞ്ഞൊടുങ്ങിയ മനസ്
തൂശനിലയില്‍ നീണ്ടുനിവര്‍ന്ന്
കിടക്കുന്നത് കണ്ടുവോ...
നിന്റെ കാഴ്ചയുടെ അവസാനബിന്ദുവും
തീര്‍ന്നെന്നോ..
എരിയുന്ന നക്ഷത്രങ്ങള്‍ക്കിടയിലേക്ക് സ്വപ്നങ്ങള്‍ വലിച്ചെറിയപ്പെട്ടപ്പോള്‍ മനസിന് തോന്നിയത്...
നിന്നില്‍ വീണലിയുമ്പോള്‍-പുതിയ കവിത
എന്റെ ഉമ്മറത്തെ കരിന്തിരികത്തിയ
നിലവിളക്ക് നീ കണ്ടുവോ...
പിടഞ്ഞൊടുങ്ങിയ മനസ്
തൂശനിലയില്‍ നീണ്ടുനിവര്‍ന്ന്
കിടക്കുന്നത് കണ്ടുവോ...
നിന്റെ കാഴ്ചയുടെ അവസാനബിന്ദുവും
തീര്‍ന്നെന്നോ..
ഈ വരികള്‍ വായിച്ചപ്പോള്‍ പിടഞ്ഞുപോയി..
നല്ല വരികള്‍..അവസാന കവിതയും അവര്‍ണ്ണനീയം..
ഓ.ടോ..ഭീഷണി ഒന്നും വിലപ്പോയില്ല..
കരച്ചിലുതന്നെ പിന്നേം...
ദ്രൌപ ഫിര്‍ ഭീ നാരിയല്‍ പേട് മേം ഹോ..
(ആഷ എവിടേ?)
"നന്ദിയുണ്ട്...
മറക്കണമെന്ന് പറയാതിരുന്നതിന്...
വെറുക്കുന്നുവെന്ന് പറയാത്തതിന്...
കത്തിയാളിയ തൂലികയുടെ
കെട്ടുപോയ അഗ്രത്തിലിനി
വാക്കുകളുടെ മനോഹാരിതയില്ല...
ചിന്തകളുടെ തടവറയില്‍
വിഹ്വലതകളുടെ
സമ്മേളനങ്ങളില്ല...
ഏകാന്തതയുടെ തന്ത്രികളില്‍
ശൂന്യതയെന്നെഴുതിയിട്ട്
പാടാന്‍ മറന്നുപോയ
വയലിനോട്
നിര്‍വികാരികമായി
പറയേണ്ടി വരുന്നു...
ചൊരിഞ്ഞിട്ട സംഗീതത്തോടുള്ള
കൃതജ്ഞത..."
നന്ദി തിരിച്ചും ഉണ്ട്...:(
നല്ല വരികള്‍.
superb! superb!! superb!!!
shows the spark inside you.
ദ്രൌപതി...
പതിവുപോലെ മനോഹരം.!!!
വിരഹനൊമ്പരങ്ങള്ക്ക് അവധി കൊടുത്ത് ഇനി പുതിയൊരു വിഷയം എടുത്തുകൂടെ?
കൊടും വേനലില്‍ പൂവണിയുന്ന കണിക്കൊന്നയെക്കുറിച്ച്,
കളിച്ച് മതിവരാത്ത വെനലവധിക്കാലങ്ങളെക്കുറിച്ച് ഒക്കെ.
:-)
ഉള്ളില്തൊട്ടെഴുതിയപോലെ
ഉടല്മിഴിവാര്ന്ന കവിത
പതിവു പോലെ മനോഹരം. ഒന്നാമത്തേത് കൂടുതലിഷ്ടമായി.
:)
നഷ്ട പ്രണയത്തിന്റെ മുറിവുകള്‍ കരിയുന്നില്ല അല്ലേ? നല്ല വരികള്‍..:)
"കത്തിയാളിയ തൂലികയുടെ
കെട്ടുപോയ അഗ്രത്തിലിനി
വാക്കുകളുടെ മനോഹാരിതയില്ല..."
മനസ്സിന്റെ ഏതൊക്കെയോതലങ്ങളില് തട്ടി ചിലവരികള്‍ പ്രതിധ്വനിക്കുന്നുണ്ട്.
നന്നായിട്ടുണ്ട്.. :)
ആദ്യത്തെതു കൂടുതലിഷ്ടപെട്ടു..
കവിതയിലെ ഭാവം ഏറെ ഹൃദ്യമായി..
പ്രണയിച്ചവര്‍ക്കു പ്രണയം ഒരു കനലാണു.. മനസ്സില്‍ നീറി നീറി നില്ക്കുന്ന ഒരു കനല്...
നന്മകള് നേരുന്നു
senti kurachadhikamavunno?????
mm, nadakkatte,,,,aaasamsakal...
ആഗ്നേ..(ഇതെല്ലാം കരച്ചിലാണോ...പലപ്പോഴും ചിലരോട് പറയാന്‍ വാക്കുകള്‍ കിട്ടാതെ വരുമ്പോള്‍ ഉള്ളില്‍ നിന്നും ഊര്‍ന്നിറങ്ങി നിലം പതിക്കുന്ന വാക്കുകള്‍ മാത്രമല്ലേ ഇത്...വരികള്‍ വേദനിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു....)
വഴിപോക്കാ
വാല്മീകി
ജിതേന്ദ്രകുമാര്‍
ആര്‍ദ്രം (ശ്രമിക്കാം...)
ജ്യോനവന്
ശ്രീ
ഷാരു
കാവാലന്
റഫീഖ്
എസ് വി
മുരളീ...
അഭിപ്രായങ്ങള്‍ക്ക് നന്ദി...
ചുണ്ടുകളിലെ ആര്‍ദ്രതയില്‍ വേര്‍പാടിന്റെ സുഗന്ധം?
അങ്ങിനെതന്നെയാണോ?
വിരഹത്തിന്റെ (അതോ നഷ്ടത്തിന്റെയോ) ദു:ഖം ശമിക്കുന്നില്ലല്ലോ ദ്രൌ...
ഇഷ്ടമായി ഇതെനിക്ക് .....
രണ്ടാമത്തെ കവിത പ്രത്യേകിച്ചും .
പതിവ് പോലെ ദ്രൌപതി കവിതയില്‍ കവിത നിറച്ചു
ആശംസകള്‍
ദ്രൌപതി...
വളരെ മനോഹരമായിരിയ്കുന്നു...
ആശംസകള്‍...
:)
നന്ദിയുണ്ട്...
മറക്കണമെന്ന് പറയാതിരുന്നതിന്...
വെറുക്കുന്നുവെന്ന് പറയാത്തതിന്...
ദ്രൌപതി വരികള്‍ വീണ്ടും വേദനിക്കുന്നു.
“ഓരൊ വാക്കിന്റെ വേദനയിലും നീ മഷി പുരട്ടി എനിക്ക് കാഴ്ചയ്ക്കായി.
എങ്കിലും മുഴുമിപ്പിക്കാഞ്ഞതിനു നന്ദി..
നിന്നെ ഓര്‍മ്മയായെങ്കിലും ചൂടമല്ലോ എനിക്ക്....”
ദ്രൌപതി...
പതിവുപോലെ വായിച്ചു , തിരിച്ചു പോകും മുന്‍പേ എന്തെങ്കിലും എഴുതാമന്ന് വെച്ചാല്‍ വാക്കുകള്‍ ഒന്നും കിട്ടിയില്ല . വെറുതെ ഒരു സ്മൈലി ഇടുന്നത് ഇഷ്ടമല്ലാത്തതിനാല്‍ ഇത്രയും എഴുതുന്നു....
നിന്റെ മുഖത്തും വിരഹ വേദന കാണുന്നു . ഈ വരികള്‍ക്കൊപ്പം നീ കരഞ്ഞു കാണും തീര്‍ച്ച . മുരിവുള്ള വാക്കുകള്‍ ആവര്‍ത്തിച്ച് വായിക്കുമ്പോള്‍ കുറച്ചുറക്കെ ചൊല്ലുമ്പോള്‍ മനസ്സ് ഇടറുന്നു.
ദൈവം (അതേ)
ഗീതേച്ചീ (ദുഖം മറവിയെ കീഴടക്കാതെ നില്ക്കുന്നു)
ഫസല്‍..
ഹരിശ്രീ
ജയാ..(എനിക്കറിയാം നിന്റെ മനസ്..നിന്റെ ഇടറിപോയ വഴികളിലെ കൂടികിടക്കുന്ന കരിയിലകള്‍...മറവിയുടെ താളം തേടുന്ന നിന്റെ ഹൃദയരാഗങ്ങള്‍....
വരാനിരിക്കുന്ന വസന്തത്തിന് ചെവിയോര്‍ക്കാന്‍ നിനക്ക് ഇനിയും കഴിയുന്നില്ലേ...)
സുകുമാരേട്ടാ
മാക്രി (നിര്‍ത്തുകയാണ്..)
സുനില്‍...(എന്റെ മനസ് തന്നെയാണ് ഇവിടെ അങ്ങ് കോറിയിട്ടിരിക്കുന്നത്...)
പ്രോത്സാഹനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒരുപാട് നന്ദി...
ദ്രൗപദീ
നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങിയാലോ...
==നെറ്റിയിലുരുണ്ടുകൂടിയ
വിയര്‍പ്പുമണികളില്‍
പ്രണയത്തിന്റെ തേര്‍വാഴ്ച...
കവിളിലെ മുറിപ്പാടില്‍
നഷ്ടത്തിന്റെ സീല്‍ക്കാരം...
ചുണ്ടുകളിലെ ആര്‍ദ്രതക്ക്
വേര്‍പാടിന്റെ സുഗന്ധം...==
"വേര്‍പാടിന്റെ വിരഹത്തില്‍
മുറിവുകളുടെ മധുരം
കണ്ണൂനീര്‍ പ്രവാഹത്തില്‍
കടലിന്റെയിരമ്പം
കിനാവിന്റെ ചിറകുകള്‍ക്ക്
കൊഴിഞ്ഞുപോയ തൂവല്‍
മനസ്സിന്റെ കണ്ണാടിയില്‍
മെര്‍ക്കുറിയുടെ അളവ്
നന്നേ കുറഞ്ഞതുപോലെ..."
==കത്തിയാളിയ തൂലികയുടെ
കെട്ടുപോയ അഗ്രത്തിലിനി
വാക്കുകളുടെ മനോഹാരിതയില്ല...
ചിന്തകളുടെ തടവറയില്‍
വിഹ്വലതകളുടെ
സമ്മേളനങ്ങളില്ല...==
"വിഹ്വലതയുടെ അകക്കാമ്പുകളില്‍
പതിഞ്ഞുപോയ പാട്ടിന്റെ
താളമേളങ്ങളില്ല...
പാട്ടിന്റെ ആത്മാവില്‍
ആത്മസമര്‍പ്പണത്തിന്റെ
ലാഞ്ചന പോലുമില്ല...."
നല്ല വരികള്‍...
“കത്തിയാളിയ തൂലികയുടെ
കെട്ടുപോയ അഗ്രത്തിലിനി
വാക്കുകളുടെ മനോഹാരിതയില്ല..,”
എഴുത്തു നിര്‍ത്തണ്ടാ..
:)
വേനലിന്റെ ശിഖരങ്ങളില്‍
വ്യര്‍ത്ഥസ്വപ്നങ്ങളായി...........
ഞാനൊന്ന് തൂങ്ങിയാടിക്കോട്ടേ........
ദ്രൌപദീ, ‘ഇനിയീമനസ്സില്‍ കവിതയില്ല’എന്ന് പാടിക്കഴിഞ്ഞും
സുഗതകുമാരി ധാരാളം കവിതകളെഴുതി
അമൃതാ
ഹരിയണ്ണാ..
പയ്യന്‍സ്
ഭൂമിപുത്രീ (തിരുത്തേണ്ടി വരുന്നു തീരുമാനങ്ങള്‍...)
അഭിപ്രായത്തിന് നന്ദി...
കനലാണു.പ്രണയം നഷ്ട പ്രണയത്തിന്റെ മുറിവുകള്‍ ....
പറയാന്‍ കരുതി വെച്ച മൊഴികള്‍
എന്‍ മൌനത്തില്‍ മറച്ചു വച്ചു
കുറിക്കാന്‍ തുടങ്ങി വച്ച വരികള്‍
മനസ്സിന്റെ താളില്‍ പകര്‍ത്തി വച്ചു.
തഴുകാന്‍ മുതിര്‍ന്ന കരങ്ങളെ
എന്‍ ഹൃദയത്തോട് ചേര്‍ത്തു വച്ചു.
----
നിന് നയനമിടിപ്പ് എനിക്ക് കാവ്യങ്ങളായി,
നിന് അധരനനവില്‍ ഞാന്‍ ചിത്രപതംഗമായി,
നിന് മൊഴികളില്‍ ഞാന്‍ തലചേര്‍ത്തുറങ്ങി.
കാലത്തിന്റെ വീഥിയില്‍ ഉപേക്ഷിന്നിടത്ത്
സ്നേഹ ഞരമ്പ് മുറിഞ്ഞ്....
മനസ്സ് നഷ്ടം വന്നൊരു തൂവലായി
ഹൃദയത്തോട് ചേരുമെന്നത് നിത്യസത്യം....
Post a Comment