നിശ്വാസങ്ങളുടെ നിര്‍വചനം
തേടിയാണ്
നിശാഗന്ധികള്‍
രാത്രിയെ കൂട്ടുവിളിക്കുന്നത്...
പിറന്നു കരയുമ്പോഴേ
ഗന്ധത്തിന്റെ
ഗണിതത്തില്‍പ്പെട്ട്,
മരജാലകങ്ങളുടെ
വിടവുകളില്‍ വെച്ച്
സ്വയം ഹരിക്കപ്പെട്ട്,
സങ്കലനങ്ങള്‍ക്കൊടുവില്‍
വിച്ഛേദിക്കപ്പെട്ട്
കൊഴിഞ്ഞുതീരുകയെന്നതാണ്
അതിന്റെ
വിധിയെങ്കിലും...
Tuesday, August 11, 2009
Subscribe to:
Post Comments (Atom)
5 comments:
കൊഴിഞ്ഞുതീരല്...
നിശാവസന്തങ്ങളുടെ അനിവാര്യമായ കൊഴിഞ്ഞുവീഴല്‍ ല്ലേ?
ആശംസകള്‍!
എങ്കിലും ധന്യ !!
ഗിരീഷ്, നല്ല കല്പന, നല്ല എഴുത്ത്.
ഒരിക്കലും നിറയാത്ത കണ്ണുകളല്ല നിറയുന്ന കണ്ണുകളാണ് മനുഷ്യനാവഷ്യം . നിറയാത്ത കണ്ണുകള്‍ ബുദ്ധിയുടെ സൃഷ്ടിയാണ്.മനസ്സിന്റെ നൈര്മല്യത്തിന്റെ , സൌന്ദര്യത്തിന്റെ
, അനുഭൂടികളുടെ, സൃഷ്ടിപരതയുടെ മേല്‍ ബുദ്ധി നടത്തുന്ന ആധിപധ്യം.
Post a Comment