Tuesday, August 11, 2009

നിശാഗന്ധി

നിശ്വാസങ്ങളുടെ നിര്‍വചനം
തേടിയാണ്‌
നിശാഗന്ധികള്‍
രാത്രിയെ കൂട്ടുവിളിക്കുന്നത്‌...

പിറന്നു കരയുമ്പോഴേ
ഗന്ധത്തിന്റെ
ഗണിതത്തില്‍പ്പെട്ട്‌,
മരജാലകങ്ങളുടെ
വിടവുകളില്‍ വെച്ച്‌
സ്വയം ഹരിക്കപ്പെട്ട്‌,
സങ്കലനങ്ങള്‍ക്കൊടുവില്‍
വിച്ഛേദിക്കപ്പെട്ട്‌
കൊഴിഞ്ഞുതീരുകയെന്നതാണ്‌
അതിന്റെ
വിധിയെങ്കിലും...

5 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കൊഴിഞ്ഞുതീരല്‍...

ആഗ്നേയ said...

നിശാവസന്തങ്ങളുടെ അനിവാര്യമായ കൊഴിഞ്ഞുവീഴല്‍ ല്ലേ?
ആശംസകള്‍!

Jayasree Lakshmy Kumar said...

എങ്കിലും ധന്യ !!

Vinodkumar Thallasseri said...

ഗിരീഷ്‌, നല്ല കല്‍പന, നല്ല എഴുത്ത്‌.

ഫ്രാന്‍സിസ് said...

ഒരിക്കലും നിറയാത്ത കണ്ണുകളല്ല നിറയുന്ന കണ്ണുകളാണ് മനുഷ്യനാവഷ്യം . നിറയാത്ത കണ്ണുകള്‍ ബുദ്ധിയുടെ സൃഷ്ടിയാണ്‌.മനസ്സിന്‍റെ നൈര്‍മല്യത്തിന്റെ , സൌന്ദര്യത്തിന്റെ
, അനുഭൂടികളുടെ, സൃഷ്ടിപരതയുടെ മേല്‍ ബുദ്ധി നടത്തുന്ന ആധിപധ്യം.