Wednesday, September 30, 2009

പ്രണയത്തിനൊടുവില്‍ സംഭവിച്ചേക്കാവുന്നത്‌

അടുത്തുവരുന്ന
തീവണ്ടിക്ക്‌ മുന്നിലേക്ക്‌
അവളുടെ ചുണ്ടുകളമര്‍ന്ന
മുഖം ചേര്‍ത്തുവെച്ച്‌
പാളത്തിന്റെ തണുപ്പിനെ
പുതക്കാനൊന്നുമില്ലാത്തതിനാല്‍
ശപിച്ചാണ്‌
ഞാന്‍
ആദ്യപ്രണയലേഖനം വായിച്ചത്‌...
പൊട്ടിച്ചിരിയുമായി
പാഞ്ഞുവരുന്ന
അവളുടെ സാന്നിധ്യമോര്‍മ്മിപ്പിച്ച്‌
എന്നിലൂടെ
കടന്നുപോയ
കുറെ ചക്രങ്ങള്‍
അത്‌ പൂര്‍ത്തിയാക്കാനനുവദിച്ചില്ല...

അല്ലെങ്കിലും
പ്രണയത്തിന്‌
പഴകിയ സ്വപ്‌നങ്ങളുടെ മണമാണ്‌.
കൊഴുത്ത ചോരയുടെ നിറമാണ്‌.

സ്വന്തമാക്കുക എന്നതല്ല
പ്രണയത്തിന്റെ ലക്ഷ്യമെന്ന്‌
നിര്‍വ്വികാരയായി പറയാറുള്ള
അവളിപ്പോള്‍
അത്‌ തിരുത്തിയിട്ടുണ്ടാവും..

14 comments:

മഴക്കാറ് said...

ചിലപ്പോഴൊക്കെ പ്രണയത്തിനു മണമില്ല.
നിറവും.
പക്ഷേ കണ്ണുനീരിന്റെ രുചിയാണ്

Areekkodan | അരീക്കോടന്‍ said...

തിരുത്തിയിട്ടുണ്ടാവും..

Typist | എഴുത്തുകാരി said...

അങ്ങനെ സംഭവിച്ചോളണമെന്നുമില്ല.

ഷൈജു കോട്ടാത്തല said...

അവളുമാരങ്ങനതന്നെ

ജിപ്പൂസ് said...

ഗിരീഷ് ഭായ് പോട്ടെന്നേയ്...വിട്ട് കള.

ANITHA HARISH said...

അല്ലെങ്കിലും
പ്രണയത്തിന്‌
പഴകിയ സ്വപ്‌നങ്ങളുടെ മണമാണ്‌

lijeesh k said...

സ്വന്തമാക്കുക എന്നതല്ല
പ്രണയത്തിന്റെ ലക്ഷ്യമെന്ന്‌
നിര്‍വ്വികാരയായി പറയാറുള്ള
അവളിപ്പോള്‍
അത്‌ തിരുത്തിയിട്ടുണ്ടാവും.
നന്നായിരിക്കുന്നു ഗിരീഷ്....ആശംസകള്‍

ദൈവം said...

പഴയ തെറ്റുകൾക്ക് പുതിയ പരിഹാരങ്ങളോ പുതിയ പ്രതികാരങ്ങളോ ഇല്ലല്ലോ ദ്രൌപദീ, അല്ലേ?

Anonymous said...

എത്ര തിരുത്തിയാലും തിരുത്തപ്പെടാതതായി..ഒന്ന് മാത്രമേ ഉള്ളൂ .-പ്രണയം എന്നാണെനിക്കു തോന്നിയിട്ടുള്ളത്...........നന്നായിരിക്കുന്നു..ഗിരീഷ്‌,ആശംസകള്‍.........

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയത്തിന് സന്തോഷവും ഉണ്ട്..കേട്ടൊ

ആഗ്നേയ said...

കൊടുങ്കാറ്റോ പ്രളയമോ നിര്‍വ്വികാരതക്കു മുന്‍പ് കടന്നുപോയിട്ടുണ്ടാവും.

ഗിരീഷ്‌ എ എസ്‌ said...

അഭിപ്രായങ്ങള്‍ക്ക്‌ ഒരുപാട്‌ നന്ദി...

ദൈവം
പരിഹാരമില്ലാത്ത തെറ്റുകള്‍...
ആഗ്നാ...
സ്വപ്‌നങ്ങളുടെ പ്രഷൂബ്ധതയിലാണ്‌ അവള്‍
മടങ്ങിപ്പോയിട്ടുണ്ടാവുക..അല്ലെങ്കില്‍
പോകാനിരിക്കുന്നത്‌...

Seema said...

vishamippichu kalanjoru kavitha....!vakkukalile sathyangal manassine murippeduthunnu.....

ശ്രീകുട്ടി said...

പ്രണയം അഗ്നിയാണ് ,വെളിച്ചം കണ്ടു മതിമറന്നു പറക്കുന്ന ജീവികളെ പോലെ കാമുകനും,കാമുകിയും ........

ഒടുവില്‍ ആ അഗ്നിയില്‍ ജീവിതം ഹോമിക്കപെടുംപോളാണ്,എന്തായിരുന്നു പ്രണയം എന്നു ചിന്തിക്കുന്നത് .

കവിത വളരെ മനോഹരം ...