Saturday, February 16, 2008

തിരുത്തുകള്‍...

ചിരിക്കുക
എന്നാല്‍ ഒരു പരിവര്‍ത്തനമാണ്‌...
ചോദ്യങ്ങളെ
മറച്ചുപിടിക്കാന്‍
പേശികള്‍ കാട്ടുന്ന കുസൃതി...
നൊമ്പരം
കുമിഞ്ഞു ചാടും മുമ്പുള്ള
ചുണ്ടുകളുടെ ചെറുത്ത്‌ നില്‍പ്പ്‌..
മൂല്യമില്ലാത്തൊരു
വാപിളര്‍ത്തല്‍...

തിരിച്ചറിവിന്റെ
കൈമാറ്റങ്ങളിലെവിടെയോ
ഹൃദയം പറന്നുപോകുമ്പോഴാവും
അത്‌ പ്രണയമായിരുന്നുവെന്ന്‌
ബോധ്യമാവുക..

കരയുക
എന്നാല്‍ ഒരു രാസപ്രവര്‍ത്തനമാണ്‌...
ബാഷ്പമായി മിഴികളില്‍
ചേക്കേറുന്ന
നഷ്ടങ്ങളുടെ
കുത്തിയൊഴുക്ക്‌...
ഓര്‍മ്മകളുടെ
ചെരിഞ്ഞ തൂലികയില്‍ നിന്ന്‌
കൃഷ്ണമണികളിലേക്ക്‌
ആഴ്ണ്ടിറങ്ങുന്ന
ചോരയുടെ പേമാരി...
അതുമല്ലെങ്കില്‍
നൈരാശ്യങ്ങളുടെ
എരിതീയിലുരുകിയ
മാംസത്തിന്റെ കൊഴുപ്പ്‌
പോളകളിലൊളിച്ചത്‌...

മുഖത്തെ നനച്ച്‌
നാവുകളുടെ സുഷുപ്തിയിലേക്ക്‌
വഴുതിമാറുമ്പോഴാവും
അത്‌ വിരഹമായിരുന്നുവെന്ന്‌
തിരിച്ചറിയുക...

47 comments:

ഗിരീഷ്‌ എ എസ്‌ said...

കരയുക
എന്നാല്‍ ഒരു രാസപ്രവര്‍ത്തനമാണ്‌...
ബാഷ്പമായി മിഴികളില്‍
ചേക്കേറുന്ന
നഷ്ടങ്ങളുടെ
കുത്തിയൊഴുക്ക്‌...
ഓര്‍മ്മകളുടെ
ചെരിഞ്ഞ തൂലികയില്‍ നിന്ന്‌
കൃഷ്ണമണികളിലേക്ക്‌
ആഴ്ണ്ടിറങ്ങുന്ന
ചോരയുടെ പേമാരി...
അതുമല്ലെങ്കില്‍
നൈരാശ്യങ്ങളുടെ
എരിതീയിലുരുകിയ
മാംസത്തിന്റെ കൊഴുപ്പ്‌
പോളകളിലൊളിച്ചത്‌...

ചിന്തകള്‍ വഴി പിരിഞ്ഞുപോകുന്നതിന്‌ മുമ്പ്‌...
മനസിന്റെ ചില തിരുത്തലുകള്‍

തിരുത്തലുകള്‍-പുതിയ പോസ്റ്റ്‌

Cartoonist said...

ദ്രൌപ്സ്,

ഇതിനേക്കാള്‍ എത്ര നന്നായെഴുതിയിരിക്കുന്നു !
ഇത്, ഇമേജറികള്‍ ഭംഗിയായി അടുക്കിയ ഒരു പഴയ അലമാര പോലേണ്‍ടായിരുന്നു. അത്രമാത്രം.
എന്ന് എന്റെ അഭിപ്രായം.
ബി ഹാപ്പി, എന്നാലും... :)

ഭൂമിപുത്രി said...

ചിരിയുംകരച്ചിലും
സമയത്തും ചിലപ്പോളൊക്കെ
അസമയത്തുമെത്തും..
തിരിച്ചറിവുകളുറപ്പായും
വൈകിയേ എത്തു..

ഗീത said...

ചിരിയെക്കുറിച്ച് ‘മൂല്യങ്ങളില്ലാത്തൊരു വാപിളര്‍ത്തല്‍‘ എന്നു പറഞ്ഞതിനോടൊരു വിയോജിപ്പ്......

ആ ചിരി കാണുന്നയാള്‍ക്ക് കിട്ടുന്ന ആ സുഖാനുഭൂതിയെ കുറിച്ചൊന്നോര്‍ത്തുനോക്കൂ.... അപ്പോള്‍ അതു മൂല്യമില്ലാത്തതാണോ?
ചിരിക്കുന്നയാളുടെ മാനസികാവസ്ഥ എന്തു തന്നെയായാലും, കാണുന്നയാള്‍ക്ക് ചിരി തീര്‍ച്ചയായും സന്തോഷപ്രദം തന്നെ...

നല്ല പോസ്റ്റ് ദ്രൌ......

Gopan | ഗോപന്‍ said...

ചിരിയുടെയും
പ്രണയത്തിന്‍റെയും
കണ്ണീരിന്‍റെയും
വിരഹത്തിന്‍റെയും
തിരിച്ചറിവിന്‍റെ വരികള്‍ നന്നായി
(കണ്ണുനീര്‍ നോവുന്ന മനസ്സിന്‍റെ നിശബ്ദമായ പ്രതികരണമാണ് )

യാരിദ്‌|~|Yarid said...

കവിത...:-S ദൌപതി..:)

തറവാടി said...

ആനന്ദക്കണ്ണീരിനെങ്ങിനെ വിവരിക്കാം?

ശ്രീവല്ലഭന്‍. said...

ചിന്തകള്‍ വളരെ നല്ലത്. ചിരിയും കരച്ചിലും എല്ലാം മനസ്സില്‍ നിന്നു ഉണ്ടാകുന്ന കാലം കഴിഞ്ഞോ?

വേണു venu said...

പലതും മറച്ചു പിടിക്കാനുള്ള ഒരു മറയായി ചിരിയും, കരച്ചിലും, മാറാറുണ്ടു്.:)

വയനാടന്‍ said...

നിര്‍വ്വചിക്കാനാകാത്ത ഒരു വികാരമല്ലെ കരയുക എന്നത്????

Unknown said...

ദ്രൌപദി ... കവിത വായിച്ചു .. കരയുക എന്നത് ഹൃദയത്തെ അങ്ങേയറ്റം ലഘൂകരിക്കുന്ന ഒരു രാസപ്രവര്‍ത്തനമാണെന്ന് പണ്ടെങ്ങോ എനിക്ക് തോന്നാറുണ്ടായിരുന്നു . പിന്നെ ഒന്ന് പറയാതിരിക്കാന്‍ വയ്യ. ബ്ലോഗിലെ അധികമായ തൊങ്ങലുകള്‍ വായനയുടെ ഏകാഗ്രത കുറക്കുന്നു. ശ്രദ്ധിക്കുമല്ലോ ...

Rejesh Keloth said...

ഈ തിരുത്തുകള്‍ക്ക് ആശയപരമായി ഞാനൊരു തിരുത്തല്‍ വാദിയാകും... ചിരിയും കരച്ചിലും പ്രണയത്തൊടുമാത്രം ചേര്‍ത്തുവായിച്ചല്‍ സംഭവം ശരിയാ.. എന്നാല്‍ അകളങ്കബാല്യത്തിന്റെ ചിരിയും, പേരറിയാത്ത വാശിയുടെ കര‍ച്ചിലിന്‍ കണ്ണീരും ചേരും പടി ചേര്‍ക്കാനാവുമോ ഇവിടെ? വളര്‍ച്ചയുടെ പടവില്‍ നാം സ്വയം (കൂടെ ചില കാപാലികരും)തീണ്ടുന്ന വിഷങ്ങളാണ് ചിരിയെ ഈ ചിരിയും, കരച്ചിലിനെ ഈ കരച്ചിലും ആക്കി മാറ്റുന്നത്... അല്ലെങ്കില്‍ വളരെ നിര്‍മ്മലമായ വികാരപ്രകടനങ്ങളല്ലേ അതുരണ്ടും... :-)
അല്പം ഓവറായോ... ക്ഷമിക്യ...

ദിലീപ് വിശ്വനാഥ് said...

കരയുക
എന്നാല്‍ ഒരു രാസപ്രവര്‍ത്തനമാണ്‌...

നല്ല വരികള്‍.

Unknown said...

ചിരിക്കുക
എന്നാല്‍ ഒരു പരിവര്‍ത്തനമാണ്‌...
ചോദ്യങ്ങളെ
മറച്ചുപിടിക്കാന്‍
പേശികള്‍ കാട്ടുന്ന കുസൃതി...
നൊമ്പരം
കുമിഞ്ഞു ചാടും മുമ്പുള്ള
ചുണ്ടുകളുടെ ചെറുത്ത്‌ നില്‍പ്പ്‌..
പൂര്‍ണ്ണമായും യോജിക്കുന്നു ദ്രൌപ..
പക്ഷേ മൂല്യത്തിന്റെ കാര്യം ഗീത പറഞ്ഞതുപോലെ..
ബാഷ്പമായി മിഴികളില്‍
ചേക്കേറുന്ന
നഷ്ടങ്ങളുടെ
കുത്തിയൊഴുക്ക്‌...
ഓര്‍മ്മകളുടെ
ചെരിഞ്ഞ തൂലികയില്‍ നിന്ന്‌
കൃഷ്ണമണികളിലേക്ക്‌
ആഴ്ണ്ടിറങ്ങുന്ന
ചോരയുടെ പേമാരി :)))

Sethunath UN said...

വ‌ള‌രെ സത്യം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നിന്റെ കണ്ണിലെ കണ്ണുനീര്‍തുള്ളികള്‍ കരയുവാനായിവന്നതാണൊ..?

ജിതൻ said...

തിരിച്ചറിവിന്റെ
കൈമാറ്റങ്ങളിലെവിടെയോ
ഹൃദയം പറന്നുപോകുമ്പോഴാവും
അത്‌ പ്രണയമായിരുന്നുവെന്ന്‌
ബോധ്യമാവുക..
എവിടെയോ കളഞ്ഞുപോയ ഹൃദയത്തിന്റെ ലോലഭാവങ്ങളെ തൊട്ടുണര്‍ത്തി കടന്നുപോയി താങ്കളുടെ
വരികള്‍....

ചന്ദ്രകാന്തം said...

പലപ്പോഴും, ചിരിയും കരച്ചിലും അപ്രിയസത്യങ്ങള്‍ക്ക്‌ നല്‍കുന്ന മുഖം മൂടികളായി മാറാം..

ധ്വനി | Dhwani said...

ഒരു പാടു നന്നായിരിയ്ക്കുന്നു!

ഞാന്‍ എല്ലാ പോസ്റ്റുകളും ആസ്വദിയ്ക്കുന്ന ഏക ബ്ളോഗ് താങ്കളുടെയാണു/.. ആശംസകള്‍!

വല്യമ്മായി said...

വരികള്‍ ഇഷ്ടമായി.

Rasheed Chalil said...

:)

ഹരിശ്രീ said...

കരയുക
എന്നാല്‍ ഒരു രാസപ്രവര്‍ത്തനമാണ്‌...
ബാഷ്പമായി മിഴികളില്‍
ചേക്കേറുന്ന
നഷ്ടങ്ങളുടെ
കുത്തിയൊഴുക്ക്‌...


നല്ല വരികള്‍...

ഉപാസന || Upasana said...

ചിരിയേയും കരച്ചിലിനും ദ്രൌപദിയുടെ നിര്‍വചനങ്ങള്‍ ആകര്‍ഷണീയം തന്നെ.
അവയുടെ ധര്‍മ്മങ്ങളും ഇഷ്ടമായ്.
വേറിട്ട ചുഇന്തകള്‍ക്ക് അഭിനന്ദനങ്ങള്‍
:)
ഉപാസന

ശെഫി said...

നല്ല വരികള്‍

ശ്രീ said...

“കരയുക
എന്നാല്‍ ഒരു രാസപ്രവര്‍ത്തനമാണ്‌...
ബാഷ്പമായി മിഴികളില്‍
ചേക്കേറുന്ന
നഷ്ടങ്ങളുടെ
കുത്തിയൊഴുക്ക്‌...”

നല്ല വരികള്‍, ദ്രൌപതീ.
:)

വിനോജ് | Vinoj said...

“എഴുതുക എന്നാല്‍
ഒരു യാന്ത്രിക പ്രവര്‍ത്തനമാണ്
കടലാസില്‍ നിന്ന്‌
മനസ്സുകളിലേക്ക്‌ പടര്‍ന്ന്‌
വീണ്ടും ഏറെ ഹൃദയങ്ങളെ
നോവിക്കുമ്പോഴാണ്
അതു കവിതയാണെന്ന്‌
തിരിച്ചറിയുക...“
ദ്രൗപദി, വളരെ നല്ല കവിത.
വേദന മറച്ചു വച്ചുകൊണ്ടുള്ള ചിരിയെ കുറിച്ച് പറഞ്ഞതിനോട്‌ ഞാന്‍ യോജിക്കുന്നു.

വിനോജ് | Vinoj said...

"ആഴ്ണ്ടിറങ്ങുന്ന" ഈ വാക്ക്‌ തെറ്റല്ലേ...
ആഴ്‌ന്നിറങ്ങുന്ന എന്നും ആണ്ടിറങ്ങുന്ന എന്നും കണ്ടിട്ടുണ്ട്. എന്റെ അറിവുകേടാണെങ്കില്‍ ക്ഷമിക്കുക.

Sandeep PM said...

വികാരങ്ങളതിന്റെ വഴിക്ക് പോകട്ടെ... മനസ്സതിന്റെ വഴിക്കും .. ഞാന്‍ എന്റെ വഴിക്കും

നവരുചിയന്‍ said...

എന്തോ ഒരു പ്രോബ്ലം .... ആശയം ഇഷ്ടപെട്ടു എങ്കിലും കവിത അത്രക്ക് നന്നായില്ല എന്നാണ് എന്റെ അഭിപ്രായം ..

ചിതല്‍ said...

mmm...

സാക്ഷരന്‍ said...

തിരിച്ചറിവിന്റെ
കൈമാറ്റങ്ങളിലെവിടെയോ
ഹൃദയം പറന്നുപോകുമ്പോഴാവും
അത്‌ പ്രണയമായിരുന്നുവെന്ന്‌
ബോധ്യമാവുക..

നല്ല വരികള്

Teena C George said...

കണ്ണുനീര്‍
മനസിലെ മോഹങ്ങള്‍
പെയ്തുതീരുന്നതാണ്‌...
വികാരങ്ങളുടെ ഉഛസ്ഥായിലുള്ള
ഒരൊഴുക്ക്‌,
കവിളിനെ ധന്യമാക്കുന്ന ഗംഗ...


ദ്രൌപതിയുടെ ഈ വരികള്‍ ഞാനൊരിക്കല്‍ ഒരു സുഹൃത്തിന് SMS അയച്ചു.

അവന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു...
“കണ്ണുനീര്‍... അതിനു യാതൊരു പ്രത്യേകതയുമില്ല! ശരീരത്തിലെ മറ്റ് വിസര്‍ജ്യങ്ങള്‍ പോലെ തന്നെ ഒന്ന്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒഴുക്കി കളയേണ്ട് ഒരു മാലിന്യം!”

ഇപ്പോള്‍ ദ്രൌപതിയുടെ തന്നെ തിരുത്തല്‍! "കരയുക എന്നാല്‍ ഒരു രാസപ്രവര്‍ത്തനം ആണ്...”

പക്ഷെ എന്തുകൊണ്ടോ, ഞാന്‍ മിക്കപ്പോഴും ചിരിക്കാന്‍ ഇഷ്ടപ്പെടുന്നു. മറ്റു പലപ്പോഴും കരയുവാനും!

ഏ.ആര്‍. നജീം said...

എത്ര നല്ല്ല വരികള്‍...!

അതെ, പിഞ്ചു കുഞ്ഞിന്റെതൊഴികെ പാല്പുഞ്ചിരി ഏത് ചിരിയിലും (കരച്ചിലും) കാപട്യത്തിന്റെ ഒരംശമെങ്കിലും ഉണ്ടാകാം അല്ലെ..

Unknown said...

കരയുക
എന്നാല്‍ ഒരു രാസപ്രവര്‍ത്തനമാണ്‌...
ബാഷ്പമായി മിഴികളില്‍
ചേക്കേറുന്ന
നഷ്ടങ്ങളുടെ
കുത്തിയൊഴുക്ക്‌...

കരച്ചിലിനൊരു നിര്‍വചനം. എന്തായാലും ചിന്തകള്‍ വക്ഴിതിരിഞ്ഞു പോകുന്നതിനു മുന്‍പ് തന്നെ ഒരു തിരുത്തലിന് മുതിര്‍ന്നത് നന്ന്. തിരുത്താനാകാത്തതായി ഒന്നുമില്ല. പക്ഷേ തിരുത്തുന്നത് എപ്പോഴാ‍ണെന്നതാണ് പ്രധാനം. ഒപ്പം തിരുത്താനുള്ള മനസ്സും...
ദ്രൌപതി... ആശംസകള്‍.....

Unknown said...

കരയുക
എന്നാല്‍ ഒരു രാസപ്രവര്‍ത്തനമാണ്‌...
ബാഷ്പമായി മിഴികളില്‍
ചേക്കേറുന്ന
നഷ്ടങ്ങളുടെ
കുത്തിയൊഴുക്ക്‌...

കരച്ചിലിനൊരു നിര്‍വചനം. എന്തായാലും ചിന്തകള്‍ വക്ഴിതിരിഞ്ഞു പോകുന്നതിനു മുന്‍പ് തന്നെ ഒരു തിരുത്തലിന് മുതിര്‍ന്നത് നന്ന്. തിരുത്താനാകാത്തതായി ഒന്നുമില്ല. പക്ഷേ തിരുത്തുന്നത് എപ്പോഴാ‍ണെന്നതാണ് പ്രധാനം. ഒപ്പം തിരുത്താനുള്ള മനസ്സും...
ദ്രൌപതി... ആശംസകള്‍.....

ഗിരീഷ്‌ എ എസ്‌ said...

സജീവേട്ടാ..(ഇനി ആവര്‍ത്തിക്കില്ല..)
ഭൂമിപുത്രീ

ഗീതേച്ചീ (ചിരിയുടെ ഒരു വശം മാത്രമാണ്‌ പറയാനുദ്ദേശിച്ചത്‌...കാപട്യം നിറഞ്ഞ ചിരികളെ മനസ്‌ പലപ്പോഴും ഏറ്റുവാങ്ങുമ്പോഴും ഒന്നും തിരിച്ചുനല്‍കാന്‍ കഴിയുന്നില്ലാത്ത അമര്‍ഷവും ഉണ്ട്‌ അല്‍പം..
ഗീതേച്ചി പറഞ്ഞതും ശരിയാണ്‌...)
ഗോപന്‍ (ശരിയാണ്‌)
വഴിപോക്കാന്‍
തറവാടി
ശ്രീവല്ലഭന്‍ (പലപ്പോഴും ചിരിയും കരച്ചിയും കാണുമ്പോള്‍ പ്രഹസനങ്ങളായി തോന്നുന്നു...)

വേണുവേട്ടാ (ശരിയാണ്‌)
വയനാടന്‍ (ഇടക്കെല്ലാം നിര്‍വചനത്തിന്റെ ചട്ടക്കൂടില്‍ പെട്ടുപോകുന്നുവത്‌...)

സുകുമാരേട്ടാ (നൊമ്പരങ്ങളെ കുറിച്ച്‌ മാത്രം പറയാന്‍ ശ്രമിക്കുന്നത്‌ മനപൂര്‍വമല്ല..അതങ്ങനെയായി പോകുന്നു...

സതീര്‍ത്ഥ്യാ (പറഞ്ഞതെല്ലാം പൂര്‍ണമായും ശരിയാണ്‌..
പക്ഷേ ചിലപ്പോഴെല്ലാം സ്വയം വേദനിക്കുമ്പോ കരച്ചിലിന്റെയും മതിമറന്ന്‌ ചിരിക്കേണ്ടി വരുമ്പോള്‍ ചിരിയുടെയും പിന്നാലെ പായേണ്ടി വരുന്നു...)

വാല്‍മീകി
ആഗ്നേ...(ചിലപ്പോഴെല്ലാം അങ്ങനെയായി ആയിപോകുന്നു ആഗ്നേ)
സജീ
ജിതാ (ഏറ്റുവാങ്ങുന്നു ഈ പ്രോത്സാഹനം)
ചന്ദ്രേ...(ശരിയാണ്‌)
ധ്വനി ( ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട്‌ നന്ദി...)
വല്ല്യമ്മായി
ഇത്തിരിവെട്ടം
ഹരിശ്രീ
സുനീ
ശെഫി
ശ്രീ
വിനോജ്‌ (ഈ കവിത ഇഷ്ടമായി...പലപ്പോഴും ഇത്തരം തിരിച്ചറിയലുകള്‍ നമ്മെ വീണ്ടും നൊമ്പരപ്പെടുത്തുകയാണ്‌ ല്ലേ.., രണ്ടു വാക്കുകളും ശരിയാണ്‌..)

ദീപൂ (എന്തു പറ്റി..ഇത്ര സീരിയസ്‌..)
നവരുചിയന്‍
ചിതല്‍
സാക്ഷരന്‍

ടീനാ (എന്നും ചിരിക്കുവാനാകട്ടെയെന്ന്‌ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു...
മുമ്പ്‌ പലപ്പോഴും കണ്ണുനീരിനെ പരിശുദ്ധിയുടെ പ്രതീകമായി ചിത്രീകരിച്ചിരുന്നു..
എന്തോ ചില ചിന്തകള്‍ക്ക്‌ കാലം നേരിയൊരു മാറ്റം വരുത്തുന്നു...
ഇത്രയാഴത്തില്‍ വായിക്കുന്നുവെന്നറിഞ്ഞതിന്‍ ഒരുപാട്‌ സന്തോഷം..)

നജീം (കാണേണ്ടി വരുന്നു നമുക്ക്‌..)
തല്ലുകൊള്ളി (തിരുത്താനാകത്തതായി ഒന്നുമില്ല എന്ന്‌ തിരിച്ചറിയുന്നല്ലോ ആ മനസ്‌...
പിന്നെ സമയവും മനസും..
അത്‌ നാം തന്നെ നിശ്ചയിക്കേണ്ടിയിരിക്കുന്നു....നന്ദി)

അഭിപ്രായങ്ങള്‍ക്ക്‌ അകമഴിഞ്ഞ നന്ദി...

യാരിദ്‌|~|Yarid said...

ദ്രൌപതി....ഞാനൊരു വഴിപോക്കാനല്ല. വഴിപോക്കനാണ്. വഴിപോക്കനായതു കൊണ്ട് എന്തും പറയാമെന്നാണൊ?? സോ സാഡ്..:(

യാരിദ്‌|~|Yarid said...

തിരുത്തുകളിവിടെയും വേണ്ടി വരും ദ്രൌപതി..:(

ഗിരീഷ്‌ എ എസ്‌ said...

വഴിപോക്കാ..
ക്ഷമിക്കുക...

ഫസല്‍ ബിനാലി.. said...

കരയുക
എന്നാല്‍ ഒരു രാസപ്രവര്‍ത്തനമാണ്‌...
ബാഷ്പമായി മിഴികളില്‍
ചേക്കേറുന്ന
നഷ്ടങ്ങളുടെ
കുത്തിയൊഴുക്ക്‌...
best lines

Rafeeq said...

എനിക്കിശ്ടപെട്ടു...

:)

ദൈവം said...

ചിരി നാം കൂട്ടുകാരാണെന്ന വിളംബരമാണ്,
നിന്നില്‍ നിന്നൊളിക്കാന്‍ ഒന്നുമില്ലെന്ന സുതാ‍ര്യതയാണ്,
നിനക്കായുള്ള പ്രാര്‍ത്ഥനയാണ്... :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കരച്ചില്‍ ഒരു രാസപ്രവര്‍ത്തനമാണെന്ന നിരവ്വചനം അതിശയിപ്പിക്കുന്നു.

ചുണ്ടുകളുടെ അമ്ര്ത്തിപ്പിടീക്കല്‍ നൊമ്പരമാണോ അതോ തേങ്ങലോ?

നല്ല വരികള്‍ ദ്രൌപദീ.

ഓ.ടോ എവടെപ്പോയ്???

നിലാവര്‍ നിസ said...

അപ്പോ, പരിവര്‍ത്തനമോ രാസപ്രവര്‍ത്തനമോ മാത്രമാകുന്നില്ല ഒന്നും...

ഗിരീഷ്‌ എ എസ്‌ said...

റഫീക്‌
ദൈവം
പ്രിയാ
നിലാവേ...
അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

ഭ്രാന്തനച്ചൂസ് said...

നന്നായിരിക്കുന്നു...എങ്കിലും..സതീര്‍‍ത്ധന്‍ പറഞതിനൊടു ഞാനും യോജിക്കുന്നു...

anoopkunnath said...

Dear


i could not read this matter .lease help me . what r u using this font name ? pls tell me or plse give send me font....

my mail id anoopkunnath@gmail.com

snehapoorvam

anoop kunnath