
കാത്തിരിക്കുന്നു..
അസ്തമയത്തിന്റെ ചുവന്ന കണ്‍കളിലേക്ക്
ആഗ്രഹങ്ങളുടെ അധിനിവേശവുമേറ്റി...
ദൂരെ സ്നേഹം പകുത്തെടുക്കാന്‍ കാത്തിരിക്കുന്ന
പകലിന്റെ പൗരുഷമുണ്ട്....
അയനം കൊതിച്ച് കാത്തിരിക്കുന്ന
ചിറകറ്റ വേഴാമ്പലിന്റെ ആത്മരോക്ഷമുണ്ട്...
നീയും മരണത്തിന്റെ കയങ്ങളില്‍ ചിപ്പി തിരയാനിറങ്ങി...
ഒപ്പു ശേഖരണത്തിലേക്ക് ആദ്യത്തെ ഒപ്പുമായി അമ്മ വന്നു
അച്ഛന് എഴുതാന്‍ മടിച്ചകന്നു
ഏച്ചിയുടെ മഷിയില്‍ എതിര്‍പ്പുകള്‍ പുരണ്ടു...
ഭൂരിപക്ഷമില്ലാതെ ആദ്യത്തെ തോല്‍വി
അനന്തപുരിയിലെ ശ്മശാനങ്ങളില്‍
ഏകാന്തത തിരയുന്ന ശലഭങ്ങള്‍...
അവക്കിടയില്‍ അവന്...
നിന്റെ താരാട്ടിന്റെ അസ്ഥിത്തങ്ങളില്
കാലയാനത്തിന്റെ സ്പന്ദനങ്ങള്‍ തേടുമ്പോള്‍...
നിന്നിലെ കാണാകാഴ്ചകളുടെ ഉള്ളറകളിലേക്ക്
സ്വപ്നങ്ങളിലൂടെ യാത്ര പോകാന്പുനര്ജന്മം തേടേണ്ടി വന്നവന്...
നീയിപ്പോള്‍ സന്ധ്യാദീപം കൊളുത്താ
ന്നിലവിളക്കില് കണ്ണുനീരുരുക്കി ഒഴിക്കുകയാവും...
വൃന്ദാവനത്തിന്റെ ഒഴിഞ്ഞ കോണില്‍
കണ്ണനിപ്പോഴും നിന്റെ പാദനിസ്വനത്തിന് കാതോര്‍ക്കുന്നുണ്ടെന്നറിയാതെ...
5 comments:
"ദൂരെ സ്നേഹം പകുത്തെടുക്കാന്‍ കാത്തിരിക്കുന്ന പകലിന്റെ പൗരുഷമുണ്ട്" .... മനോഹരം ! ഇനിയും വരട്ടെ ഇതുപോലെ..
നീയിപ്പോള്‍ സന്ധ്യാദീപം കൊളുത്താ
ന്നിലവിളക്കില് കണ്ണുനീരുരുക്കി ഒഴിക്കുകയാവും...
വൃന്ദാവനത്തിന്റെ ഒഴിഞ്ഞ കോണില്‍
കണ്ണനിപ്പോഴും നിന്റെ പാദനിസ്വനത്തിന് കാതോര്‍ക്കുന്നുണ്ടെന്നറിയാതെ...
കവിത മനോഹരമായി...ഇനിയും പോരട്ടേ...
ദ്രൗപതീ,ഹൃദ്യം,മനോഹരം
തുടര്‍ന്നും എഴുതൂ
ഓ.ടോ.)പിന്മൊഴി എന്ന പേരില്‍ ഓരോ പോസ്റ്റിനും വരുന്ന കമന്റുകള്‍ ശേഖരിച്ചു വെക്കുന്ന ഒരിടമുണ്ട്.(പിന്മൊഴി ഗൂഗിള്‍ ഗ്രൂപ്പ്-http://groups.google.com/group/blog4comments)പലരും ആ ഗ്രൂപ്പില്‍ വരുന്ന കമന്റുകള്‍ കണ്ടിട്ടാണു അതിനോടനുബന്ധിച്ചുള്ള പോസ്റ്റില്‍ പോകുന്നതും ആ ബ്ലോഗിനെക്കുറിച്ച് അറിയുന്നതും.
നിങ്ങളുടെ ബ്ലോഗിന്റെ settings-ലെ comments--ല്‍ comments notification adress:എന്ന ഭാഗത്ത് pinmozhikal@gmail.com
എന്നു കൊടുത്തിട്ടുണ്ടെങ്കില്‍ ഈ ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് വരുന്ന കമന്റുകള്‍ പിന്മൊഴിയില് എത്തുകയും കൂടുതല്‍ പേര് അതുകണ്ട് അതിന്റെ ലിങ്ക് വഴി ഈ പോസ്റ്റിലും ബ്ലോഗിലും എത്തുന്നതുമായിരിക്കും.ശ്രദ്ധിക്കുമല്ലോ
സന്ധ്യാദീപം കൊളുത്താ
ന്നിലവിളക്കില് കണ്ണുനീരൊഴുക്കിയാല് ഒരുകരിന്തിരി ആയി അതു കത്തും.ആശംസക്കള്‍.
കവിതക്കനുസരിച്ചുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും മിടുക്കുകാട്ടിയിരിക്കുന്നു. ഫോട്ടൊ അപ്പ് ലോഡ് ചെയ്യുമ്പോള്‍ അത് centre ആക്കിയാല്‍ ചിത്രങ്ങള്‍ വരികളെ ഞെരിക്കില്ല...
ഇനിയും എഴുതൂ
Post a Comment