
(എന്റെ ചോര പൊടിഞ്ഞ ആദ്യത്തെ മുറിവ് നിന്റെ കൈകൊണ്ടായിരുന്നു..
എന്റെ ഹൃദയം തകര്‍ത്ത ആദ്യത്തെ നൊമ്പരം നിന്റെ വാക്കുകളായിരുന്നു...
രക്തമൊഴുകി പടര്‍ന്ന ആത്മാവിലൂടെ
ഇനിയും യാത്ര....
നോവുകളുടെ ഉള്ളടക്കങ്ങള്‍ തേടി...)
ദൂരെയാണവന്‍...
നക്ഷത്രങ്ങള്‍ക്കുമപ്പുറത്തെ ഗ്രഹങ്ങളിലെ ശേഷിപ്പുകളായി...
തണുത്ത രാത്രികളിലെ വീര്‍പ്പുമുട്ടിക്കുന്ന ഏകാന്തതകളില്‍
അവനെന്റെ പേന തുമ്പില്‍ വീണുറങ്ങുന്നുണ്ടെന്ന് ഞാന്‍ മാത്രമറിയുന്നു...
ഗൗതമന്... എന്റെ രക്തത്തില്‍ ഞാനൊളിപ്പിച്ച ലഹരിയായിരുന്നു..
മധുരമില്ലാതായെന്‍ അധരത്തിനെങ്കിലും...
മധു കിനിയുന്നുവെന്‍ മോഹങ്ങളില്‍..
പറയാതടര്‍ന്നൊരീ പഴമതന്‍ ചാര്‍ത്തിലെ...
പൊഴിയാത്ത മഴയായി...
ഘനീഭവിച്ചു കിടക്കുന്നതെന്‍ ദുഖവും ഭ്രാന്തമാം സ്വപ്നവും...
വേദന...അവന്റെ മുറിയാന്‍ മടിച്ച നഖമുനകള്‍
ഹൃദയത്തില്‍ ആഴ്ന്നിങ്ങുന്നതറിയുന്നു ഞാന്‍...
എനിക്ക് നല്കാന് ഒരു രാത്രി കൊണ്ടിത്രയും നൊമ്പരം
ഏതു സാഗരത്തില്‍ നിന്നവന് സ്വരുക്കൂട്ടി...?
ഇരുട്ടില്‍ കാഴ്ചകള്‍ക്കപ്പുറത്തു നിന്നും...
വെളിച്ചത്തില്‍ മോഹാന്ധതയില്‍ നിന്നും
നിരന്തരമായി സ്നേഹം പൊഴിയുന്നുണ്ടായിരുന്നു...
വിഹ്വലതകളുടെ പിന്നാമ്പുറത്തു നിന്നും
ഞാനോടിയെത്തുമ്പോഴേക്കും...
അവന് അഗ്നിയില്‍ വെന്തുരുകിയിരുന്നു...
സ്മൃതി...
ഊഷരതകള്‍ക്കപ്പുറം..
ആര്‍ദ്രതയുള്ള നോവുകളെ കിനാവ് കാണാന്‍....
യൗവനം പടിവാതിലിറങ്ങുന്നതറിയുന്നു...
ഇനി നിന്നെയോര്‍ത്ത് നീറി നീറി...
എന്റെ മൃതി...
8 comments:
ദ്രൗപതിയുടെ കവിതകളെല്ലാം ഒന്നിനൊന്നു മെച്ചമാണല്ലൊ.ഇതും നന്നായിരിക്കുന്നു.
ദ്രൗപതിയുടെ ഇതും ഇതിനു മുമ്പത്തെ കവിതകളുമെല്ലാം ബ്ലോഗര്‍മ്മാര്‍ കാണാതെ പോകുന്നതിലാണു എനിക്ക് വിഷമം.
ഓ.ടോ.)ഞാന്‍ നേരത്തെ പറഞ്ഞ(ഈ ബ്ലോഗിലെ മുന്പോസ്റ്റുകളിലിട്ട കമന്റുകള്‍)ശ്രദ്ധിക്കുമല്ലൊ
ദ്രൗപതിയുടെ കവിതകള്‍ വായിക്കാറുണ്ട്. എല്ലായ്പ്പോഴും കമന്റിടാറില്ലെന്നേയുള്ളു. മൊത്തത്തില്‍... പറയാനുള്ള ഒത്തിരിക്കാര്യങ്ങള്‍ ഉള്ളില്‍ കിടക്കുമ്പോള്‍, ഇത്തിരിയല്ലേ വാക്കുകളിലൂടെ ആവിഷ്കരിക്കാനാവൂ? ഈ കവിതകളുടെ മുഖമുദ്ര ആ 'വാചാലത' തന്നെയാണ്. അഭിനന്ദനങ്ങള്‍.
ദ്രൌപദിയുടെ എല്ലാ കവിതകളും വായിച്ചിരുന്നു.ഏതിലൊക്കെയോ കമന്റുമിട്ടീട്ടുണ്ടു്.
കമന്റുകള്‍ക്കൊരു മറുപടി,കിട്ടിയില്ലെങ്കില്‍ എഴുത്തയച്ച ആള് കരുതും അഡ്രെസ്സ് തെറ്റിയെന്നു്.അതിനിടവരുന്നതു ശരിയല്ലെന്നു തോന്നുന്നു.എന്റെ മേളില് കമന്റിയവരെല്ലാം വിഷമിക്കുന്നു എന്നു് മുകളിലെ കമന്റുകള്‍ കണ്ടാല്‍ മനസ്സിലാകുമല്ലോ.
ബ്ലോഗാഭിമാനി വായിച്ചിരുന്നോ.?കമെന്റുകളുടെ വില എന്താണെന്നറിയണമെങ്കില്‍ ഒന്നിരുത്തി വായിക്കൂ.
ഓ.ടോ. 8/11 ലെ ഒരു കമ്മ്ന്റ്റിന്റെ വില 8 ഡോള്ളര് എന്നു് എതിലോ അറിഞ്ഞു. ഇനിയും കൂടാനാണു സാധ്യതയെന്നു് മാര്‍കെറ്റ് സൂചിക പറയുന്നു.
thank you verymuch
:)
ദ്രൌപതീ ‘കൃഷ്ണാ കര്‍മുകില്‍ വര്‍ണ്ണാ...’ വായിച്ചു കഴിഞ്ഞുടനെയാണ് ഞാനിത് വായിയ്ക്കുന്നത്..വളരെയധികമഷ്ടമായി..എങ്കിലും ആദ്യം സൂചിപ്പിച്ച കവിതയോട് പ്രത്യോകിച്ചൊരിഷ്ടമുണ്ട്...അര്‍ഹതയുള്ളവര്‍ക്കുള്ള അംഗീകാരം ഒരല്‍പ്പം താമസിച്ചിട്ടാണെങ്കിലും വരാതെയിരിയ്ക്കില്ല...
സ്നേഹപൂര്‍വ്വം..
ദ്രൌപതി,
ഈ സൈറ്റില്‍ പൊയി പിന്മൊഴിയിലേക്കു ഒരു ലിങ്കു
കൊടുത്തു നോക്കുക.കവിതകളെക്കുറിച്ച് കൂടുതല്‍
സഹൃതയര്‍ അറിയട്ടെന്നേ !
varamozhi.wikia.com
ബ്ലോഗ്ഗിന്റെ പേരു മലയാളത്തില്‍ ആക്കിയാല്‍ അക്ഷരമാല ക്രമത്തില്‍ ലിസ്റ്റില്‍ വരും,
Post a Comment