
വിവാഹത്തിന് മുമ്പ് റിഹേഴ്സലുകള്‍ വേണമെന്ന്
പറഞ്ഞത് നീ തന്നെയാണ്...
ആദ്യം പുടവ തന്നു...
മുടിയില്‍ പൂ ചൂടിച്ചു...
പിന്നെയൊരു മഞ്ഞചരട് കഴുത്തിലിട്ടു തന്നു..
സീമന്തത്തില്‍ സിന്ദൂരവും ചാര്‍ത്തി...
സ്വപ്നങ്ങളിലൂടെ മേഞ്ഞു നടക്കാന്അന്ധകാരത്തിലേക്ക്
നീയെന്നെ കൊണ്ടുപോയി...
വിയര്‍പ്പ് നദിയായി ഒഴുകി നടക്കുമ്പോള്‍...
ഞാന്‍ ചോദിച്ചു...
എന്നാ നമ്മുടെ കല്ല്യാണം...
ഈ വേനലില്‍....നീ പറഞ്ഞു...
വെയിലും മഴയുമെത്ര വന്നു പോയി...
ചുവന്ന തെരുവിലെ ഒഴിവുവേളയില്‍
നീ വരുന്നതും കാത്ത് ഞാനിപ്പോഴും കാത്തിരിപ്പുണ്ട്...
മരണത്തിന്റെ റിഹേഴ്സലിന്...
22 comments:
ആര്‍ദ്രമാം മനസ്സിലെരിയുന്നു കനല്‍ക്കട്ടകള്‍,
ആരിതിന്നാത്മാവു തൊട്ടെഴുന്നേല്പ്പിച്ചതിന്ന്?
മനമിടറിയടിയിടറി നീങ്ങിടും കനലിലിലിന്നും
ചുടുനിണം ചിന്തിടുമോര്മ്മകളെരിയുന്നിതാ..
നന്നായി, ദ്രൌപതി..
നന്നായി ദ്രൗപതീ..
ഒരു പുരുഷന്റെ Emotional Range അത്രയ്ക്കെ ഒള്ളൂ.
ഒരു കടല്‍ മുഴുവനും മുന്നില്‍,
എങ്കിലും നായയ്ക്കു നക്കിക്കുടിച്ചല്ലേ ശീലം.!!
മരണത്തിന്റെ റിഹേഴ്സലിനുള്ള കാത്തു നില്പു്.
ദ്രൌപദീ, മനോഹരം എന്നു മാത്രം പറയാന്‍ കഴിയുന്ന അവ്സ്ഥയ്ക്കു് പേരില്ലല്ലോ. എന്റെ ആ ശംസകള്‍
എന്തോ, ഇതത്രയ്ക്കങ്ങ് രസിച്ചില്ല ,ദ്രൗപതീ...സൗഹൃദം....ആദ്യം വായിച്ചതുകൊണ്ടാണോ എന്നറിയില്ല..
വാക്കുകളുടെ അളന്നുതൂക്കിയുള്ള പ്രയോഗം നല്ലവണ്ണം കൈവശമുള്ള താങ്കള്‍ക്ക് ചിലപ്പോഴെങ്കിലും കളം മാറ്റി ചവിട്ടാന്‍ ശ്രമിച്ചുകൂടെ?
..അഭിപ്രായമാണ്,വിമര്‍ശനമല്ല കെട്ടോ .!!
ജീവിതം ദുഖം മാത്രം തരുന്നു
കവിതയിലെങ്കിലും ഇത്തിരി സുഖം തന്നൂടേ
കാത്തിരുന്നോളൂ..
മരണത്തിന്റെ റിഹേഴ്സലിനായല്ല,
ജീവിതത്തിന്റെ വഴിത്തിരിവിനായ്..!
:) :(
മോറാലിറ്റി എന്ന വസ്തു ഇടയില്‍ വരുന്നില്ലെങ്കില്‍ കാര്യങ്ങളുടെ നാച്ചുറല്‍ കോഴ്സ് ഇങ്ങനെ തന്നെയാവില്ലേ ദ്രൌപദീ. പുരുഷന്റെ ഇമോഷണല്‍ റേഞ്ച് തന്നെയാവണം വില്ലന്‍.
പാച്ചു..
കമന്റ് വളരെ ഇഷ്ടമായി..
എല്ലാരും അങ്ങനെയാണെന്ന് വിശ്വസിക്കുന്നില്ല കെട്ടോ....
അനുഭവമല്ല...
ആര്‍ദ്രമായ നോവുകള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന
ചിലരുടെ ആത്മസ്പന്ദനങ്ങള്‍ മാത്രം...
നന്ദി...
അഭിനന്ദനങ്ങള്‍ക്ക്...
വിമര്‍ശനങ്ങള്‍ക്ക്...
നന്നായിരിക്കുന്നു. അധികമോ കുറവോ അല്ലാതെ എല്ലാം പറഞ്ഞിരിക്കുന്നു. മനോഹരം.
ഓ.ടോ: രണ്ട് നിര്‍ദ്ദേശങ്ങള്‍
1) ബ്ലോഗിന്റെ പേര് മലയാളത്തിലാക്കൂ
2) ബ്ലോഗ്ഗറില്‍, സെറ്റിങ്ങ്സ് > ഫോര്മ്മാറ്റിങ്ങ് എന്നയിടത്ത് പോയി ടൈറ്റില്‍ എനേബിള്‍ ചെയ്തു എല്ലാ കവിതയ്ക്കും ഓരോ പേരു കൊടുക്കൂ.
gupta..
abiprayangalkk nandi...
ellam vetti yurannu parayuka..
ath iniyulla kavithakale manoharamakkum...
visit.
draupathivarma-autograph.blogspot.com
& draupathivarma.blogspot.com
ചുരുങ്ങിയ വരികളിലൊരു മഹാകാവ്യം പോലെ.
വരികള്‍ക്കിടയില്‍ വായിക്കാന്‍ വെമ്പുന്നവര്‍ക്കും
കിനാവിന് ലോകത്തൊരല്പം നേരം കഴിയാം..
ദ്രൗപതീ.. അല്ലാതെന്ത് അധികം പറയാന്‍?
കഥയറിയാതെയുള്ള ആട്ടത്തിന് മുന്‍പുള്ള ആദ്യ റിഹേഴ്സല്‍ അരങ്ങിലെത്തിയില്ലെങ്കിലും കഥയറിഞ്ഞുള്ള ഈ അവസാന റിഹേഴ്സല്‍ അരങ്ങിലെത്തുകതന്നെ ചെയ്യും.
നന്നായിരിക്കുന്നു.
ദ്രൌപതി,
കവിത നന്നായിട്ടുണ്ട്.ആശയം പഴയാതാണെങ്കിലും(ലോകത്തിലെ ഏറ്റവും പഴക്കമുള്ള കച്ചവടം)
പറഞ്ഞിരിക്കുന്ന രീതി ഇഷ്ടമായി.കവിത വായനക്കാര്‍ ശ്രധിച്ചു തുടങ്ങിയതിലും സന്തോഷം ഉണ്ട്.
നല്ല എഴുത്ത്.
കവിതകളുടെ കൂടെ ഇത്ര മനോഹര ചിത്രങ്ങളും തിരഞ്ഞെടുത്ത് വയ്ക്കുന്നല്ലോ, കൂടുതല്‍ സുന്ദരം.
മരണത്തിന്റെ റിഹേഴ്സല്‍ ഇങ്ങിനെയാവണം:
ആണും പെണ്ണും കഴുത്തില്‍ കയര്‍ കുരുക്കി കൌണ്ട്ഡൌണ് തുടങ്ങണം
റെഡി,
വണ്‍,
റ്റു,
ത്രീ...
കഴുത്തിലെ കെട്ടഴിച്ചു ആണു് കാജാബീഡി വലിക്കണം
പൊട്ടിയ കയറും കഴുത്തിലിട്ട് പെണ്ണിരുന്നു മോങ്ങണം.
ഇതില്‍ കൂടുതല്‍ സെന്റിയായാല്‍ എന്നെ സീരിയലിനു കഥയെഴുതാന്‍ വിളിക്കും.
Good poems droupathi,
Grt ones...
Congraats
ദ്രൌപതി ഭൂമിയില്‍ വന്നത് കവിതയെഴുതാന്‍ കൂടിയാണ്.സംശയമില്ല.
വളരെ നന്നായിരിക്കുന്നു.മനസിന്റെ തിരശീലയില്‍ നിവര്‍ന്നുവരുന്ന വലിയൊരു വൈകാരിക പ്രപഞ്ചത്തെ ഒരു ചെപ്പിലേക്ക് ആവാഹിച്ചിരിക്കുന്നു...... ശരിക്കും. നന്ദി.. ദ്രൌപതി.
ദ് എന്തുപറ്റി? ആകെയൊരുമരണമയം.വേണ്ടാട്ടോ, ന്നെ പേടിപ്പിക്ക്യാ.
valare hr^dyam.......
ദ്രൌപതീ,
കവിത നന്നായിരിക്കുന്നു. ലളിതമായ ഭാഷയില്‍ വളച്ചുകെട്ടില്ലാതെ, ഇത്തിരി പഴക്കമുള്ള ആശയമാണെങ്കിലും പുതിയ രൂപത്തില്‍ വളരെ നന്നായി വരച്ചുകാട്ടിയിരിക്കുന്നു. ആശംസകള്‍...
Post a Comment