
നിനക്കു നല്‍കാനിനിയൊന്നുമില്ല,
എങ്കിലും നിഷ്കളങ്കതയില്ലാത്ത
ഈ പുഞ്ചിരി സമ്മാനമായി സ്വീകരിക്കുക!
വരുന്ന വേനലില്‍
കരിയിലകള്‍ക്കടിയില്‍ ഞാനുറങ്ങുമ്പോള്‍...
മുളച്ചുപൊന്തുന്ന എത്രയോ വാകതൈകള്‍...
അതിലൊന്ന് നിനക്കെടുക്കാം...
പിന്നീട്...
കടുത്ത ചൂടില്‍ നിന്റെ ശിഖരങ്ങള്‍ മാത്രം പൂവണിയും...
അന്നു മറ്റു ചെടികളുടെ നാശത്തിന്റെ വിതുമ്പല്‍
കാതോര്‍ത്താല്‍ നിനക്കു കേള്‍ക്കാം...
ഇല കൊഴിയുന്ന ശിശിരകാലസന്ധ്യയില്‍ പോലും
നിന്റെ പൂമരം തേടി പക്ഷികളെത്തും
അന്നെങ്കിലും നീയെന്നെ ഓര്‍ത്താല്‍
എന്റെ ആത്മാവ് കൃതാര്‍ത്ഥനാകും
3 comments:
ദ്രൗപതീ,നന്നായിരിക്കുന്നു
ഞാന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചിരിന്നെങ്കില്‍ കൂടുതല്‍ പേര്‍
ഈ ബ്ലോഗ് വിസിറ്റ് ചെയ്യുമായിരുന്നു
നന്നായി എഴുതിയിരിക്കുന്നല്ലോ,ഇന്തെന്തേ അധികമാരും കാണാതെ പോയി ?
ദ്രൌപതീ കവിതയും ചിത്രവും ഹൃദ്യം, പിന്മൊഴിയില്‍ ചേര്‍ക്കാഞ്ഞത് കൊണ്ടാണോ ഇത് വരെ കാണാതിരുന്നത്.
പാര്‍വതി.
Post a Comment